Panchayat:Repo18/vol2-page0650

From Panchayatwiki
Revision as of 04:41, 5 January 2018 by Shebi (talk | contribs) ('650 GOVERNAMENT ORDERS 3) ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

650 GOVERNAMENT ORDERS 3) ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആവശ്യമായ റാമ്പ് സംവിധാനം 4) സൗകര്യപ്രദമായ ഇരിപ്പിടങ്ങളും എഴുത്തുമേശയും 5) അപേക്ഷാ ഫോറങ്ങൾ 6) പേന, പശ, നൂൽ, സ്സാപ്ലർ, പേപ്പർ പഞ്ച്, മൊട്ടുസൂചി മുതലായ സ്റ്റേഷനറി സാധനങ്ങൾ 7) കുടിവെള്ളം 8) മൂത്രപ്പുരയും കക്കുസ് സൗകര്യവും 9) പരാതികൾ നിക്ഷേപിക്കുന്നതിന്, അത് തുറക്കുന്ന ദിവസം, തുറക്കാൻ ഉത്തരവാദപ്പെട്ട ആൾക്കാർ, തുടർനടപടിക്രമം എന്നിവ രേഖപ്പെടുത്തിയ പരാതിപ്പെട്ടി ബി. ഏർപ്പെടുത്താവുന്ന മറ്റുസൗകര്യങ്ങൾ 1) വാഷ്ബേസിൻ 2) പ്രഥമ ശുശൂഷയ്ക്കാവശ്യമായ കിറ്റ 3) പണം ഉപയോഗിച്ച് ഉപയോഗിക്കാവുന്ന പൊതുവായ ഫോൺ സൗകര്യം 4) പത്രമാസികകൾ, ലഘുലേഖകൾ തുടങ്ങിയവ 5) പഞ്ചായത്തിന്റെ വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ, അറിയിപ്പുകൾ തുട ങ്ങിയവ പ്രദർശിപ്പിക്കുന്നതിനുള്ള ടെലിവിഷൻ 8.2 പ്രസ്ഥണ്ട് ഓഫീസ് ചുമതലക്കാർക്കുള്ള ഭൗതിക സൗകര്യങ്ങൾ ഫ്രണ്ട് ഓഫീസ് പ്രവർത്തനം കാര്യക്ഷമമായി നിർവ്വഹിക്കുന്നതിനായി ചുമതലക്കാരായ ജീവനക്കാർക്ക് ചുവടെ ചേർക്കുന്ന ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. 1) ഇരിപ്പിടം, മേശ, ഷെൽഫ്, കാബിൻ, പണം സൂക്ഷിക്കുന്നതിനുള്ള സംവിധാനം, ആവശ്യമായ സ്റ്റേഷനറി 2) രജിസ്ട്രേഷൻ - വിതരണ രജിസ്റ്റർ, ഫ്രണ്ട് ഓഫീസ് ഡയറി തുടങ്ങിയവയും വിവിധ അപേക്ഷാ ഫോറങ്ങളും ആവശ്യമായ മുദ്രകളും 3) കൈപ്പറ്റ (ტიrა°l(Oწ. 4) പരിഷ്ക്കരിച്ചതും, പൂർണ്ണവുമായ പൗരാവകാശരേഖ 5) പഞ്ചായത്തുമായി ബന്ധപ്പെട്ട നിയമങ്ങൾ, ചട്ടങ്ങൾ, ഉത്തരവുകൾ 6) ഇന്റർകോം 7) ഇന്റർനെറ്റ് സൗകര്യമുള്ളതും ആഫീസിലെ കമ്പ്യൂട്ടർശ്യംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ളതും ഫ്രണ്ട് ഓഫീസ് പ്രവർത്തനത്തിനുപയുക്തമായ സോഫ്റ്റ്വെയർ വിന്യസിച്ചിട്ടുള്ളതുമായ കമ്പ്യൂട്ടർ 8) ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവയുടെ വിലാസം, ടെലഫോൺ നമ്പറു കൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഇൻഫർമേഷൻ ഡയറക്ടറി 9) ഓഫീസ് ഉത്തരവും ജോലിവിഭജന രേഖയും 10) ഓരോ വാർഡിലെയും ജനപ്രതിനിധികൾ, ചുമതലയുള്ള ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ, കുടും ബശ്രീ ഭാരവാഹികൾ, മറ്റ് കമ്മിറ്റി ഭാരവാഹികൾ, പ്രേരകമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ വിവര ങ്ങൾ 11) വിഷയതല പരിശോധനാപട്ടിക (ചെക്ക് ലിസ്റ്റുകൾ 12) രസീത് ബുക്ക് 9. മോണിറ്ററിംഗ് സംവിധാനം 1) ഫ്രണ്ട് ഓഫീസ് പ്രവർത്തനം കാര്യക്ഷമമായും ഫലപ്രദമായും നടക്കുന്നു എന്നുറപ്പു വരുത്തുന്ന തിന് പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും സെക്രട്ടറി കൺവീനറുമായി ഒരു മോണിറ്ററിംഗ് സമിതി രൂപീകരിക്കേണ്ടതാണ്. ഈ സമിതിയിൽ എല്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും അംഗങ്ങളായിരിക്കേണ്ടതാണ്. സ്റ്റിയറിംഗ് കമ്മിറ്റിയിൽ വനിതാ അംഗമോ പട്ടികജാതി/പട്ടികവർഗ്ഗ അംഗമോ ഇല്ലെങ്കിൽ പഞ്ചായത്ത് കമ്മിറ്റിയിലെ ഏറ്റവും പ്രായം കൂടിയ വനിതാ അംഗത്തെയും SCIST അംഗത്തെയും സമിതിയിൽ ഉൾപ്പെടുത്തേണ്ടതാണ്. 2) മോണിറ്ററിംഗ് സമിതി മാസത്തിൽ ഒരുപ്രാവശ്യമെങ്കിലും യോഗം ചേരേണ്ടതും ഫ്രണ്ട് ഓഫീസ് അടക്കമുള്ള ഓഫീസ് പ്രവർത്തനം വിലയിരുത്തി ആവശ്യമായ ശുപാർശകൾ പഞ്ചായത്ത് സമിതിക്ക് നൽകേണ്ടതുമാണ്. ഓഫീസ് പ്രവർത്തനം സംബന്ധിച്ച പെർഫോർമൻസ് റിപ്പോർട്ട് വൈസ്പ്രസിഡണ്ടും സൂപ്പർവൈസറും ചേർന്ന് തയ്യാറാക്കി സമിതിക്ക് സമർപ്പിക്കേണ്ടതാണ്. പൗരാവകാശരേഖ കാലാനുസ്യ തമായി പരിഷ്കരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ മോണിറ്ററിംഗ് സമിതി രൂപപ്പെടുത്തേണ്ടതാണ്. യോഗ തീരുമാനങ്ങൾ രേഖപ്പെടുത്തി പഞ്ചായത്തിന് സമർപ്പിക്കേണ്ടത് കൺവീനറുടെ ചുമതലയായിരിക്കും. മോണി റ്ററിംഗ് സമിതിയുടെ ശുപാർശകൾ പഞ്ചായത്ത് യോഗത്തിൽ ചർച്ചചെയ്യേണ്ടതാണ്.