Panchayat:Repo18/vol2-page0689
GOVERNAMENT ORDERS 689
12, ഐ.എച്ച്.എസ്.ഡിപി പ്രോജക്ടിന്റെ ഭാഗമായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് എഡിഎസ് / സിഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക, പിന്തുണാപ്രവർത്തനങ്ങൾ കൈക്കൊള്ളുക.
13. ഐ.എച്ച്.എസ്.ഡിപി / ബി.എസ്.യുപി ചേരികളിൽ സാമൂഹ്യ നിരീക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് നൽകുക, നിരീക്ഷണ പ്രക്രിയയിലും, അതിന്റെ ഭാഗമായി ചോദ്യാവലി രൂപപ്പെടുത്തുന്നതിനും എഡിഎസ് / സിഡിഎസ് നിർദ്ദേശങ്ങൾക്കു വിധേയമായി മറ്റു പിന്തുണാ, സാങ്കേതിക സേവനങ്ങൾ ലഭ്യമാക്കുക, ചോദ്യാവലിയിൽ പ്രതിപാദിച്ചിട്ടുള്ള സേവനങ്ങൾ ലഭിക്കുന്നുണ്ടോ എന്നും, ലഭിക്കുന്ന സേവനങ്ങളിലെ അപാകതകൾ എന്തൊക്കെയാണെന്നും തിട്ടപ്പെടുത്തുന്നതിന് ക്ലസ്റ്റർ ഡെവലപ്പമെന്റ് സൊസൈറ്റികളെ പ്രാപ്തമാക്കുക.
14. ഐ.എച്ച്.എസ്.ഡിപി / ബി.എസ്.യുപി പദ്ധതികളിൽ ബഹുനില മന്ദിരങ്ങൾ പണിയുമ്പോൾ അതിലെ താമസക്കാരെ മുൻകൂട്ടി നിശ്ചയിക്കുന്നതിന് ഉതകുന്ന മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും ഈ വിഷയം നഗരസഭകളുമായി ചർച്ച ചെയ്യുന്നതിനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുകയും സിഡി എസ് / എഡിഎസ് നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ കൈക്കൊള്ളുകയും ചെയ്യുക.
സംഘകൃഷി, നഗര തൊഴിൽ മേഖല
1. തരിശു ഭൂമി കൃഷിക്ക് ഉപയുക്തമാക്കുന്ന തരത്തിൽ സംഘകൃഷി പ്രവർത്തനങ്ങൾക്ക് ഉപയോഗ പ്പെടുത്തുന്നതിന് സിഡിഎസ് / എഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക.
2. കൃഷി ഭവനുകളിൽ നിന്നും ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ സംഘകൃഷി ഗ്രൂപ്പുകൾക്ക് ലഭ്യമാക്കുന്നതിന് എഡിഎസ് / സിഡിഎസ് നിർദ്ദേശിക്കുന്ന നടപടികൾ സ്വീകരിക്കുക.
3. സംഘകൃഷി ഗ്രൂപ്പുകൾക്ക് മാർഗ്ഗനിർദ്ദേശ പ്രകാരം ലഭിക്കാവുന്ന ഉൽപ്പാദന ഇൻസെന്റീവും, ഏരിയാ ഇൻസെന്റീവും ലഭ്യമാക്കുന്നതിന് എഡിഎസ് / സിഡിഎസ് നിർദ്ദേശിക്കുന്ന സേവനങ്ങൾ ലഭ്യമാക്കുക.
4.സംഘകൃഷി ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് നഗരസഭകളും, വിവിധ സംസ്ഥാന ഏജൻസികളുമായുള്ള സംയോജിത നടപടികൾ സ്വീകരിക്കുന്നതിന് സിഡിഎസ് / എഡിഎസ് ആവശ്യ പ്പെടുന്ന വിവരങ്ങൾ ലഭ്യമാക്കുക.
5. മണ്ണിന്റെ പ്രത്യേകതകൾ പരിശോധിക്കുന്നതിനും അതിനനുസൃതമായി കൃഷിരീതി ക്രമപ്പെടുത്തുന്നതിനും സംഘകൃഷി ആക്റ്റിവിറ്റി ഗ്രൂപ്പുകളെ പ്രാപ്തമാക്കുന്നതിനുള്ള നടപടികൾ എഡിഎസ് / സിഡി എസ് നിർദ്ദേശപ്രകാരം സ്വീകരിക്കുക.
6. നഗരതൊഴിൽ പരിപാടികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ സോഷ്യൽ മൊബലൈസേഷൻ നടത്തുന്നതിന് സിഡിഎസ് / എഡിഎസ് നിർദ്ദേശിക്കുന്ന നടപടികൾ സ്വീകരിക്കുക.
7. തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള അയൽക്കുട്ട അംഗങ്ങളുടെ രജിസ്ട്രേഷൻ നടത്തുന്നതിനും, തൊഴിൽ കാർഡ് ലഭ്യമാക്കുന്നതിനും സിഡിഎസ് നിർദ്ദേശിക്കുന്ന നടപടികൾ സ്വീകരിക്കുക.
8. തൊഴിൽ അപേക്ഷകൾ സ്വീകരിച്ച നഗരസഭയ്ക്ക് സമർപ്പിക്കൽ, തൊഴിൽ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് നൽകൽ, തൊഴിൽ നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം ലഭ്യമാക്കൽ എന്നീ പ്രവർത്തനങ്ങളിൽ സിഡിഎസ് / എഡിഎസ് നിർദ്ദേശപ്രകാരമുള്ള നടപടികൾ സ്വീകരിക്കുക.
9. അയൽക്കൂട്ട തലത്തിൽ പ്രായോഗികമായ പണികൾ കണ്ടെത്തുന്നതിനുള്ള ലിസ്റ്റ് സിഡിഎസിന് സമർപ്പിക്കൽ. 10. തൊഴിൽ സ്ഥലത്ത് വിശദീകരണ യോഗങ്ങൾ നടത്തുന്നതിനും തൊഴിൽ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും വേതനം കൃത്യസമയത്ത് ലഭ്യമാക്കുന്നതിനും മേറ്റുകൾക്കാവശ്യമായ സഹായങ്ങൾ നൽകുക.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷൻ, തിരുവനന്തപുരം എന്ന സ്ഥാപനത്തെ അംഗീകൃത നിർവ്വഹണ ഏജൻസിയായി നിശ്ചയിച്ചതിനെ സംബന്ധിച്ച്
(തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ (സാധാ) നം. 3338/2010/തസ്വഭവ തിരു. 27.10.2010)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വികസനം - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷൻ, തിരുവനന്തപുരം എന്ന സ്ഥാപനത്തെ അംഗീകൃത നിർവ്വഹണ ഏജൻസിയായി നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം : 1. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷൻ ഡയറക്ടറുടെ 23.01.2009, 20.08.2010 തീയതികളിലെ കത്തുകൾ.
2. വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 02.03.2010-ലെ യോഗ തീരുമാനം (നം. 2.22).
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |