Panchayat:Repo18/vol1-page0141
(എ) മുനിസിഫ് കോടതിയുടെ ഉത്തരവിൻമേൽ ജില്ലാ കോടതിയിലും; (ബി) ജില്ലാകോടതിയുടെ ഉത്തരവിൻമേൽ ഹൈക്കോടതിയിലും; അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. (2) സർക്കാർ ഹൈക്കോടതിയോട് കൂടി ആലോചിച്ച കോടതികൾ ഏതെല്ലാമെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്. (3) ഈ വകുപ്പിൻകീഴിലുള്ള ഓരോ അപ്പീലും, 100-ാം വകുപ്പിൻ കീഴിലോ 101-ാം വകു പ്പിൻകീഴിലോ ഉള്ള കോടതി ഉത്തരവിന്റെ തീയതി മുതൽ മുപ്പതു ദിവസത്തിനകം ബോധിപ്പിക്കേ ണ്ടതാണ്. എന്നാൽ അപ്പീൽവാദിക്ക് അപ്രകാരമുള്ള കാലയളവിനുള്ളിൽ അപ്പീൽ സമർപ്പിക്കാതിരിക്കാൻ മതിയായ കാരണമുണ്ടായിരുന്നുവെന്ന് അപ്പീൽ കോടതിക്ക് ബോദ്ധ്യപ്പെടുന്നുവെങ്കിൽ, അതിന് മുൻപ റഞ്ഞ മുപ്പതു ദിവസ കാലാവധി കഴിഞ്ഞിരുന്നാലും ഒരു അപ്പീൽ പരിഗണനയ്ക്ക് എടുക്കാവുന്ന താണ്. 114. അപ്പീലിലെ നടപടിക്രമം.-(1) ഈ ആക്റ്റിലേയും അതിൻ കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ട ങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ അതിലേയും വ്യവസ്ഥകൾക്ക് വിധേയമായി ജില്ലാകോടതിക്കോ ഹൈക്കോടതിക്കോ 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ) യിൽ അപ്പീൽ കേൾക്കുവാൻ പ്രതിപാദിച്ചിരിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി അപ്പീൽ തീർപ്പാ ക്കാവുന്നതും അപ്പീലിൻമേലുള്ള കോടതിയുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്. എന്നാൽ ഇത്തരം അപ്പീലുകളിൻമേൽ അപ്പീൽ ഫയൽ ചെയ്തതു കഴിയുന്നത്ര ആറുമാസ ത്തിനകം തീർപ്പാക്കേണ്ടതാണ്. (2) ഒരു അപ്പീൽ തീർപ്പാക്കിയാൽ ഉടൻ തീർപ്പിന്റെ സാരാംശം അപ്പീൽ കോടതി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനേയും ബന്ധപ്പെട്ട പഞ്ചായത്തിന്റെ പ്രസിഡന്റിനേയും അറിയിക്കുകയും അതിനുശേഷം ആകുന്നത്ര വേഗത്തിൽ ആ തീർപ്പിന്റെ ഒരു പ്രമാണീകൃത പകർപ്പ ΟυοΟΥ) ΟΟΟΟ തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊടുക്കേണ്ടതും അത് കിട്ടുന്നതിൻമേൽ സംസ്ഥാന തിരഞ്ഞെ ടുപ്പു കമ്മീഷൻ (എ) അതിന്റെ പകർപ്പുകൾ, 106-ാം വകുപ്പിൻ കീഴിൽ കോടതി ഉത്തരവിന്റെ പകർപ്പു കൾ അയച്ച അധികാരികൾക്ക് അയക്കേണ്ടതും, (ബി) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ ഉചിതമെന്നു കരുതാവുന്ന രീതിയിൽ തീർപ്പാ ക്കൽ പ്രസിദ്ധപ്പെടുത്തിക്കേണ്ടതും, ആകുന്നു. 115. കോടതിച്ചെലവിനുള്ള ജാമ്യം.-(1) ഒരു തിരഞ്ഞെടുപ്പു ഹർജി ബോധിപ്പിക്കുന്ന സമ യത്ത് ഹർജിക്കാരൻ ഹർജിയുടെ കോടതിച്ചെലവിനുള്ള ജാമ്യമായി അഞ്ഞുറ് രൂപ കോടതിയിൽ കെട്ടിവയ്ക്കുകയോ അല്ലെങ്കിൽ അയാൾ ഹർജിയുടെ ചെലവിനുള്ള ജാമ്യമായി മേൽപറഞ്ഞ തുക മുൻസിഫിന്റെയോ, അതതു സംഗതിപോലെ ജില്ലാജഡ്ജിയുടേയോ പേർക്ക് സർക്കാർ ട്രഷറിയിൽ കെട്ടിവെച്ചതായി കാണിക്കുന്ന ഒരു സർക്കാർ ട്രഷറി രസീത ഹർജിയോടൊപ്പം വയ്ക്കുകയോ ചെയ്യേണ്ടതാണ്. (2) ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ വേളക്കിടയിൽ കോടതിക്ക് ഏതു സമയത്തും കോടതിച്ചെലവിന് അതു നിർദ്ദേശിക്കുന്ന കൂടുതൽ ജാമ്യം നൽകാൻ ഹർജിക്കാരനോട് ആവശ്യ പ്പെടാവുന്നതും ന്യായമായ സമയം അനുവദിച്ചിട്ടും ഹർജിക്കാരൻ അപ്രകാരം ചെയ്യുവാൻ വീഴ്ച വരുത്തുന്നപക്ഷം ഹർജി തള്ളിക്കളയാവുന്നതുമാണ്. 116. ഒരു എതിർകക്ഷിയിൽ നിന്ന് കോടതിച്ചെലവിനുള്ള ജാമ്യം.-യാതൊരാളും കോടതി നിർദ്ദേശിച്ചേക്കാവുന്ന പോലുള്ള ജാമ്യം നൽകുന്നില്ലെങ്കിൽ 93-ാം വകുപ്പ് (3)-ാം ഉപ വകുപ്പിൻ കീഴിൽ ഒരു എതിർകക്ഷിയായി ചേർക്കപ്പെടുവാൻ അർഹനായിരിക്കുന്നതല്ല.