Panchayat:Repo18/vol2-page0644

From Panchayatwiki
Revision as of 04:34, 5 January 2018 by Shebi (talk | contribs) ('644 GOVERNMENT ORDERS ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെയും പങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

644 GOVERNMENT ORDERS ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെയും പങ്കാളിത്തത്തോടെ വയനാട് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായ ത്തുകളിലും ഫലപ്രദമായി ഏർപ്പെടുത്തുകയും ചെയ്തു. വയനാട് ജില്ലയിൽ മാതൃകാപരമായി നടപ്പിലാക്കിയ ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏർപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കിലയും പഞ്ചായത്ത് ഡയറക്ടറും പരാമർശം (1)-ലെയും പരാമർശം (2)ലെയും കത്തുകൾ മുഖേന ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 189-ാം വകുപ്പ്, ധനകാര്യം, കണക്കുകൾ സൂക്ഷിക്കൽ, ആഫീസ് മാനേജ്മെന്റ് തുടങ്ങിയ സംഗതിക ളിൽ ദേശീയ സംസ്ഥാന നയങ്ങൾക്കനുസൃതമായി പഞ്ചായത്തുകൾക്ക് പൊതുമാർഗ്ഗനിർദ്ദേശങ്ങൾ നൽകു ന്നതിന് സർക്കാരിനു അധികാരം നൽകുന്നു. പ്രസ്തുത അധികാരം വിനിയോഗിച്ച സദഭരണ നിർവ്വഹണം ലക്ഷ്യമിടുന്ന പരിവർത്തന ഭരണോദ്യമ (ChangeManagement initiative) ത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിലേക്കായി അനുബന്ധ മായി ചേർത്തിട്ടുള്ള മാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവാകുന്നു. മാർഗ്ഗരേഖയിൽ നിർദ്ദേശിച്ചവ ഒഴികെയു ള്ളവർക്ക് എം. ഒ. പി. ബാധകമായിരിക്കുന്നതാണ്. ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്ന പരിവർത്തന ഭരണോദ്യമത്തിന്റെ നോഡൽ ഏജൻസിയായി പഞ്ചായത്ത് വകുപ്പിനെ ചുമതലപ്പെടുത്തുന്നു. ഇതിനാവശ്യമായ നോഡൽ ടീമുകളുടെ രൂപീകരണം, പ്രവർത്തനപരിപാടികൾ, പ്രവർത്തന കലണ്ടർ, ആവശ്യമായ മറ്റുപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും ഫ്രണ്ട് ഓഫീസ് സംവിധാനം സുസ്ഥിരമാക്കി നിലനിർത്തുന്നതിനുമാവശ്യമായ തുടർ നിർദ്ദേശങ്ങൾ പഞ്ചാ യത്ത് ഡയറക്ടർ കാലാകാലങ്ങളിൽ നൽകേണ്ടതാണ്. കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിനും കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കുന്നു വെന്ന് ഉറപ്പുവരുത്തുന്നതിനുമാവശ്യമായ മേൽനോട്ടവും പിന്തുണാസംവിധാനവും പഞ്ചായത്ത് ഡയറക്ടർ ഏർപ്പെടുത്തേണ്ടതാണ്. ഫ്രണ്ട് ഓഫീസ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനാവശ്യമായ പരിശീലനപരിപാടികളും ഡോക്യുമെന്റേഷനും 'കില് നിർവ്വഹിക്കുന്നതാണ്. ഇതിനാവശ്യമായ കൈപ്പുസ്തകങ്ങൾ, കുറിപ്പുകൾ, വിവരശേഖരണ ഫാറങ്ങൾ തുടങ്ങിയവ കില തയ്യാറാക്കി നൽകേണ്ടതാണ്. ഫ്രണ്ട് ഓഫീസ് സംവിധാനം ആരംഭിക്കുന്നതിന് പഞ്ചായത്താഫീസിലെ നിലവിലുള്ള ഭൗതിക സൗകര്യങ്ങൾ അപര്യാപ്തമാണെങ്കിൽ അത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് തനതുഫണ്ടിൽനിന്നോ ജനറൽ പർപ്പസ് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ തുക വകയിരുത്തി പ്രോജക്ടടുകൾ ഏറ്റെടു ക്കേണ്ടതാണ്. പ്രസ്തുത പ്രോജക്ടടുകൾ ഡി.പി.സി.യുടെ മുൻകൂർ അനുമതി കൂടാതെ നടപ്പാക്കുന്നതും 2009-10 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാധൂകരണം വാങ്ങേണ്ടതുമാണ്. (02.07.2009-ലെ സ.ഉ.(കൈ) 123/09/തസ്വഭവ നമ്പർ സർക്കാർ ഉത്തരവിന്റെ അനുബന്ധം) ഗ്രാമപഞ്ചായത്തുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള മാർഗ്ഗരേഖ 1. ആമുഖം പൗരസമൂഹത്തിന് സേവനാവകാശം ഉറപ്പുവരുത്തുന്നതിന് ചുമതലകളുടെയും ഉത്തരവാദിത്തങ്ങളു ടെയും കാര്യക്ഷമമായ നിർവ്വഹണത്തിന്റെ ആവശ്യകത ആധുനിക സമൂഹത്തിൽ നാൾക്കുനാൾ വർദ്ധി ച്ചുവരികയാണ്. ജനാധിപത്യഭരണ പ്രക്രിയക്ക് അനുസൃതമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരി ക്കണം ഇവ നിർവ്വഹിക്കപ്പെടേണ്ടത്. നീതിപൂർവ്വമായ ഭരണപ്രക്രിയയും ജനപക്ഷ ഭരണസമ്പ്രദായും ജനാ ധിപത്യ വ്യവസ്ഥയിൽ പൗരന്റെ അവകാശമാണ്. പൗരസമൂഹത്തിന് സേവനം ഒരു അവകാശമാണെന്ന് ഉറപ്പുവരുത്തുന്നത് സദഭരണത്തിന്റെ മുന്നുപാധിയാണ്. ഇതിന് പൊതുജനത്തിന് സമയബന്ധിതസേവനം ലഭ്യമാകുന്നതും അവർക്കു പങ്കുവഹിക്കാൻ കഴിയുന്നതും ബോദ്ധ്യപ്പെടുന്നതുമായ ഭരണ സംവിധാനം ഉണ്ടാകണം. സുതാര്യതയും കാര്യക്ഷമതയും ഫലപ്രാപ്തിയുമുള്ള ഈ സംവിധാനം ജനസൗഹൃദവും അഴിമതിരഹിതവും പ്രതികരണസ്വഭാവമുള്ളതും നിയമാധിഷ്ഠിതവുമായിരിക്കണം. ജനവിശ്വാസം ആർജ്ജി ക്കത്തക്കവിധം പങ്കാളിത്തവും നീതിനിഷ്ഠയും സുസ്ഥിരതയും പ്രദാനം ചെയ്യുന്നതും സ്ഥാപന ലക്ഷ്യ ങ്ങൾ പൂർത്തീകരിക്കുന്നതുമായ ഇത്തരം ഭരണസംവിധാനമാണ് സദഭരണം സാദ്ധ്യമാക്കുന്നത്. ഭരണഘടനാധിഷ്ഠിതമായ ഉത്തരവാദിത്തങ്ങളും അധികാരങ്ങളുമുള്ള പ്രാദേശികസർക്കാരുകളായ ഗ്രാമപഞ്ചായത്തുകളും സദഭരണം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. ഒരു പൗരന്റെ ജനനം മുതൽ മരണം വരെയുള്ള വിവിധജീവിതാവശ്യങ്ങളുമായി ബന്ധപ്പെട്ട വിപുലവും അനിവാര്യവുമായ ഒട്ടേറെ ചുമതല കൾ പഞ്ചായത്തുകൾ നിർവ്വഹിക്കേണ്ടതുണ്ട്. വികസന മേഖലകളിലെ പ്രവർത്തനങ്ങൾക്കു പുറമേ സാമു ഹ്യക്ഷേമ മേഖലയിലും പൊതുസുരക്ഷ, പൊതുസൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിലും നിശ്ചിത ചുമതലകൾ ഗ്രാമപഞ്ചായത്തുകൾക്കുണ്ട്. കൂടാതെ, പെർമിറ്റുകൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്ന സ്റ്റാറ്റ്യൂട്ടറി ഉത്തരവാദിത്വങ്ങളും ഗ്രാമപഞ്ചായത്തുകൾ നിർവ്വഹിക്കേ ണ്ടതുണ്ട്. ഇവ പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാക്കുന്നതിന് മേൽപ്പറഞ്ഞ സവിശേഷതകളോടു കൂടിയ ഭരണ നിർവ്വഹണ സംവിധാനം ഗ്രാമപഞ്ചായത്തുകൾ പിന്തുടരേണ്ടതുണ്ട്.