Panchayat:Repo18/vol1-page0455
(സി) മുകളിൽ (എ) ഖണ്ഡത്തിലും (ബി) ഖണ്ഡത്തിലും ഉൾപ്പെടാത്തതും എന്നാൽ പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം പാസ്സാക്കിയ പ്രമേയംമൂലം അംഗീകരിച്ചിട്ടുള്ള പഞ്ചായത്തു കാര്യങ്ങൾക്കു വേണ്ടി നടത്തിയ യാത്രകൾക്കും; അതതു സമയം നിലവിലുള്ള കേരള സർവീസ് ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച II (എ.) ക്ലാസ് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അർഹതപ്പെട്ട നിരക്കിലുള്ള യാത്രപ്പടിക്കും ദിനബ ത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.
8. യാത്രപ്പടിക്ക് അർഹതയില്ലാത്ത സന്ദർഭങ്ങൾ.- (1) പഞ്ചായത്ത് ആസ്ഥാനത്തു നിന്നും എട്ടു കിലോമീറ്ററിനകം ദൂരമുള്ള ഒരു സ്ഥലത്തുനിന്നോ അല്ലെങ്കിൽ അങ്ങനെയുള്ള സ്ഥല ത്തേക്കോ നടത്തിയ യാത്രയ്ക്കും ബന്ധപ്പെട്ട പഞ്ചായത്ത് അംഗീകരിച്ചിട്ടില്ലാത്ത യാത്രയ്ക്കും യാത്രപ്പടി ലഭിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
(2) ഒരു യാത്രയ്ക്ക് ഒന്നിലധികം പഞ്ചായത്തുകളിൽ നിന്ന് ഒരേ സമയം യാത്രപ്പടിക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
(3) സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അംഗമോ സംസ്ഥാനത്തിനു പുറത്തേക്ക് യാത്ര നടത്തിയാൽ അത്തരം യാത്രകൾക്ക് യാത്രപ്പടി ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല; എന്നാൽ പഞ്ചായത്തു കാര്യങ്ങളുമായി ബന്ധപ്പെട്ടു, സംസ്ഥാനത്തിന്റെ അതിർത്തി പ്രദേ ശങ്ങളിലുള്ള പഞ്ചായത്തുകളിലെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അംഗമോ സംസ്ഥാന ത്തിന്റെ അതിർത്തിക്കു പുറത്തു തൊട്ടടുത്തുള്ള ഒരു സ്ഥലത്തേക്കു നടത്തുന്ന യാത്രകൾക്കു സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങേണ്ട ആവശ്യം ഇല്ല.
[(4) പഞ്ചായത്തിലെ ജനപ്രതിനിധികളുടെ യാത്രാബത്ത കേരളാ സർവ്വീസ് ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തേണ്ടതും സർക്കാർ അനുശാസിക്കുന്ന മാസ/ക്രൈത്രമാസ പരിധി ബാധകമാ കുന്നതുമാണ്.
9. യാത്രപ്പടി ബില്ലുകളുടെ സൂക്ഷ്മപരിശോധന - ഓരോ അംഗത്തിന്റെയും വൈസ് പ്രസി ഡന്റിന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെയും യാത്രപ്പടി ബില്ലുകൾ ഈ ചട്ടങ്ങൾപ്രകാരം പ്രസിഡന്റ് സൂക്ഷമ പരിശോധന നടത്തി പാസ്സാക്കിയശേഷം മാത്രം തുകകൾ നൽകേണ്ടതാണ്.
'1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ് നികുതി) ചട്ടങ്ങൾ'
എസ്.ആർ.ഒ. നമ്പർ 1536/95-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 206-ഉം 254-ഉം വകുപ്പുകൾ കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു; അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക്/1995-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതു കൈമാറ്റ് നികുതി ചട്ടങ്ങൾ) എന്നു പേർ പറയാം.'
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |