Panchayat:Repo18/vol1-page0134

From Panchayatwiki
Revision as of 04:27, 5 January 2018 by Rejivj (talk | contribs) ('എന്നാൽ, മുൻപറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നാൽ, മുൻപറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കോ അങ്ങനെയുള്ള മറ്റേ കക്ഷിക്കോ താൻ അങ്ങനെയുള്ള തെളിവ് നൽകാനുള്ള തന്റെ ഉദ്ദേശത്തെക്കുറിച്ച വിചാരണ ആരംഭിക്കുന്ന തീയതി മുതൽ പതിന്നാലു ദിവസത്തിനുള്ളിൽ കോടതിക്ക് നോട്ടീസ് നൽകുകയും യഥാക്രമം 115-ഉം 116-ഉം വകുപ്പുകളിൽ പറഞ്ഞിട്ടുള്ള ജാമ്യവും കൂടുതൽ ജാമ്യവും നൽകുകയും ചെയ്തിട്ടി ല്ലാത്ത പക്ഷം അപ്രകാരം തെളിവ് നൽകാൻ അവകാശമുണ്ടായിരിക്കുന്നതല്ല. (2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള ഓരോ നോട്ടീസിനോടൊപ്പവും ഒരു തിരഞ്ഞെടുപ്പ് ഹർജി യുടെ കാര്യത്തിൽ 91-ാം വകുപ്പിൽ ആവശ്യപ്പെടുന്ന പ്രസ്താവനയും വിവരങ്ങളും ഉണ്ടായിരിക്കേ ണ്ടതും അത് അതേപ്രകാരം ഒപ്പുവയ്ക്കുകയും സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതാണ്. 100. കോടതിയുടെ തീരുമാനം.-ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ അവസാനി ക്കുമ്പോൾ(എ) തിരഞ്ഞെടുപ്പു ഹർജി തള്ളിക്കളയുന്നതോ, അല്ലെങ്കിൽ (ബി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് സ്ഥാപിക്കു ന്നതോ, അല്ലെങ്കിൽ (സി) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നും ഹർജിക്കാ രനോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ മുറ്റപ്രകാരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നും സ്ഥാപി ക്കുന്നതോ; ആയ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാകുന്നു. 101. കോടതി പാസ്സാക്കേണ്ട മറ്റ് ഉത്തരവുകൾ.-100-ാം വകുപ്പിൻകീഴിലുള്ള ഒരു ഉത്ത രവ് പുറപ്പെടുവിക്കുന്ന സമയത്ത്, കോടതി(എ) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നുള്ളതിനെക്കുറിച്ച (i) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതിപ്രവൃത്തി ചെയ്തിട്ടുണ്ടെന്ന് തെളിയിക്ക പ്പെട്ടിട്ടുണ്ടെന്നോ ഇല്ലെന്നോ ഉള്ള തീർപ്പും ആ അഴിമതി പ്രവൃത്തിയുടെ സ്വഭാവവും; (ii) ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധികളായിട്ടുള്ളതായി വിചാരണയിൽ തെളിയിക്കപ്പെട്ടിട്ടുള്ള ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ, അവരെല്ലാവരുടേയും പേരുകളും ആ പ്രവൃ ത്തിയുടെ സ്വഭാവവും രേഖപ്പെടുത്തുന്നതും; (ബി) കൊടുക്കപ്പെടേണ്ട ആകെ ചെലവ് തുകകൾ നിശ്ചയിക്കുകയും ചെലവ് ആര് ആർക്ക് കൊടുക്കേണ്ടതാണെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നതും; ആയ ഉത്തരവു കൂടി പുറപ്പെടുവിക്കേണ്ടതാണ്. എന്നാൽ (എ) ഖണ്ഡം (ii)-ാം ഉപഖണ്ഡത്തിൻകീഴിലെ ഒരു ഉത്തരവിൽ, ഹർജിയിൽ കക്ഷി യില്ലാത്ത ഒരാളെ(i) അയാളോട് കോടതി മുൻപാകെ ഹാജരാവുകയും അയാളെ അങ്ങനെയുള്ള ഉത്ത രവിൽ പേർ പറയാതിരിക്കാൻ കാരണം കാണിക്കുകയും ചെയ്യാൻ അയാൾക്ക് നോട്ടീസ് നൽകിയി രിക്കുകയും; (ii) അയാൾ നോട്ടീസനുസരിച്ച ഹാജരാകുന്നുവെങ്കിൽ, കോടതിയിൽ വിസ്ത്രിക്ക പ്പെട്ടുകഴിഞ്ഞിരിക്കുകയും, അയാൾക്കെതിരായി തെളിവ് നൽകിയിരിക്കുകയും ചെയ്യുന്ന ഏതെങ്കിലും