Panchayat:Repo18/vol2-page0633

From Panchayatwiki
Revision as of 04:21, 5 January 2018 by Shebi (talk | contribs) ('GOVERNMENT ORDERS 633 പ്പിക്കുന്നതിനും പരിശീലനപരിപാടികൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 633 പ്പിക്കുന്നതിനും പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകുന്നതിനും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായി ഒരു 'ടെക്സനിക്കൽ സപ്പോർട്ട് ഗ്രൂപ്പ് ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കേണ്ട താണ്. ജില്ലാ ആസൂത്രണ സമിതിയുടെ പൂർണ്ണയോഗം ചേർന്നാണ് പ്രസ്തുത ഗ്രൂപ്പ് രൂപീകരിക്കേണ്ടത്. പ്രിൻസിപ്പൽ, അഗ്രികൾച്ചറൽ ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസർ/ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ (ക്ഷീരവികസനം) ജില്ലാ സോയിൽ കൺസർ വേഷൻ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ (പഞ്ചായത്ത്) ഡെപ്യൂട്ടി ഡയറക്ടർ (ഫിഷറീസ്) എക്സസിക്യൂ ട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, എക്സസിക്യൂട്ടീവ് എഞ്ചി നീയർ (കേരളാ വാട്ടർ അതോറിറ്റി), ജില്ലാ ഓഫീസർ (ഭൂജല വകുപ്പ്) കുടുംബശ്രീയുടെ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, ഇൻഫർമേഷൻ കേരളാ മിഷന്റെ ജില്ലാ കോ-ഓർഡിനേറ്റർ എന്നിവർ ഈ ഗ്രൂപ്പിലെ ഔദ്യോഗിക അംഗങ്ങളായിരിക്കും ഔദ്യോഗിക അംഗങ്ങൾക്ക് പുറമേ കാർഷിക സർവ്വകലാശാല ഉൾപ്പെ ടെയുള്ള വിവിധ യൂണിവേഴ്സിറ്റികൾ, എഞ്ചിനീയറിംഗ് കോളജുകൾ, പോളിടെക്സനിക്കുകൾ, അക്കാദ മിക് സ്ഥാപനങ്ങൾ, ഗവേഷണ-വികസന (ആർ&ഡി) സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ എന്നി വടങ്ങളിൽ നിന്നുള്ള നീർത്തട വികസന മേഖലയിലെ വിദഗ്ദദ്ധരെയും ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ടതാണ്. ഗ്രൂപ്പിന്റെ ചെയർമാനേയും, നാലിൽ കുറയാതെയുള്ള വിദഗ്ദദ്ധരെയും സർക്കാർ നോമിനേറ്റ് ചെയ്യു ന്നതാണ്. ദാരിദ്ര്യ ലഘുകരണ യൂണിറ്റിലെ പ്രോജക്ട് ഡയറക്ടർ/ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ആയി രിക്കും ഈ ഗ്രൂപ്പിന്റെ കൺവീനർ, അദ്ദേഹത്തിന്റെ ഓഫീസ് ഈ ഗ്രൂപ്പിന്റെ സെക്രട്ടറിയേറ്റായി പ്രവർത്തി ക്കേണ്ടതാണ്. പ്രവർത്തനം 1.2 ബ്ലോക്കതല സാങ്കേതിക സമിതിയിലെ നീർത്തട വികസന സബ്ദഗുപ്പ ാക്ക് പഞ്ചായത്ത് തലത്തിൽ നീർത്തട് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നീർത്തട കമ്മിറ്റികൾ (Watershed Committees) രൂപീകരിക്കുന്നതിനും നീർത്തട കമ്മിറ്റികൾക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുമായി ഓരോ ബ്ലോക്ക് തല ടെക്സനിക്കൽ അഡൈസറി കമ്മിറ്റിയിലും (BLTAG) നീർത്തട വികസന സബ്ദഗുപ്പ് രൂപീകരിക്കേണ്ടതാണ്. അസിസ്റ്റന്റ് ഡയറക്ടർ (കൃഷി), ഡയറി എക്സസറ്റഷൻ ഓഫീസർ, ഓവർസീയർ (സോയിൽ, കൺസർവേഷൻ) ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ, സർക്കാരിതര സംഘടനകളിലെ സാങ്കേതിക വിദഗ്ദദ്ധർ, നീർത്തട് വികസനപ്രവർത്തനങ്ങളിൽ വൈദഗ്ദദ്ധ്യമുള്ള അഞ്ച് അനൗദ്യോഗിക വിദഗ്ദദ്ധർ എന്നിവരെ ഉൾപ്പെടുത്തിയാണ് സബ്ദഗുപ്പ് രൂപീകരിക്കേണ്ടത്. ബ്ലോക്കതല ടെക്സനിക്കൽ അനൈഡ്വസറി കമ്മിറ്റി ചെയർമാൻ ഈ സബ്ദഗുപ്പിന്റെ ചെയർമാനും ാക്ക് പഞ്ചായത്ത് സെക്രട്ടറി കൺവീനറുമായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഈ സബ് ഗ്രൂപ്പിന്റെ സെക്രട്ടറിയേറ്റായി പ്രവർത്തിക്കേണ്ടതാണ്. പ്രവർത്തനം 1:3 ഗ്രാമ പഞ്ചായത്ത് നീർത്തട വികസന വർക്കിംഗ് ഗുപ്പ ഗ്രാമപഞ്ചായത്തിൽ 10-16 പേർ അടങ്ങുന്ന നീർത്തട വികസന വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണം. ഇതിന്റെ ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, കൺവീനർ കൃഷി ഓഫീസറും ആവണം. ഒരു വനിതാ മെമ്പർ, ഒരു പട്ടിക ജാതി/പട്ടികവർഗ്ഗ മെമ്പർ, ഡയറി എക്സ്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് സബ് ഇൻസ്പെക്ടർ, വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർ, ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചീനി യർ/ഓവർസീയർമാർ, തൊഴിലുറപ്പ് പദ്ധതിയുടെ അസി.എഞ്ചിനീയർ/ഓവർസീയർ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകളുടെ രണ്ട് പ്രതിനിധികൾ, അക്കാദമിക്ക് സ്ഥാപനങ്ങളിലെ വിദഗ്ദദ്ധർ, കർഷകപ്രതിനിധികൾ, സാങ്കേതിക വിദഗ്ദദ്ധർ, മൃഗഡോക്ടർ, കൃഷി, ജലസേചനം, പൊതുമ രാമത്ത, ഡയറി എക്സ്സ്റ്റൻഷൻ തുടങ്ങിയ വകുപ്പുകളിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ, ബന്ധ പ്പെട്ട മേഖലകളിൽ സാങ്കേതിക വൈദഗ്ദദ്ധ്യം നേടിയ പഞ്ചായത്തിൽ നിന്നുള്ള യുവതീയുവാക്കൾ, നീർത്തട അവലോകന രേഖ, വിഭവ ഭൂപടം എന്നിവ തയ്യാറാക്കുന്നതിനായി പ്രവർത്തിച്ചവർ എന്നിവരാണ് അംഗങ്ങ ളായി വരേണ്ടത്. നീർത്തട വികസന മേഖലയിൽ വൈദഗ്ദദ്ധ്യമുള്ള ഒരു സന്നദ്ധ പ്രവർത്തകനെ ജോയിന്റ് കൺവീനറായി ചുമതലപ്പെടുത്തേണ്ടതാണ്. പ്രവർത്തനം 1 :4 നീർത്തട കമ്മിറ്റികൾ ഒരു നീർത്തട കൂടിച്ചേരലിലൂടെയാണ് നീർത്തട കമ്മിറ്റികൾ രൂപീകരിക്കേണ്ടത്. നീർത്തട വാർഡുക ളിലെ ജനപ്രതിനിധികൾ, പാടശേഖര സമിതി ഭാരവാഹികൾ, മാതൃകാ കർഷകർ, അദ്ധ്യാപകർ, വി.ഇ.ഒ/ എൽ.വി.ഇ.ഒ.മാർ, സാക്ഷരതാ പ്രേരക്സ്മാർ, കുടുംബശ്രീ സംഘങ്ങളുടെ കൺവീനർമാർ, രാഷ്ട്രീയ പാർട്ടിക ളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണം. ഓരോ നീർത്തടത്തിനും ഒരു നീർത്തട കമ്മിറ്റി ഉണ്ടാവണം. നീർത്തടകമ്മിറ്റിയിൽ പഞ്ചായത്ത്തല നീർത്തട് വികസന വർക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളിൽ നിന്നും പ്രസ്തുത നീർത്തടത്തിന്റെ നിരീക്ഷണ ചുമതലയുള്ളവർ, നീർത്തട്കർമ്മപരിപാടിരേഖ തയ്യാറാക്കുന്നതിൽ പരിശീലനം ലഭിച്ചവർ, നീർത്തടത്തിൽ