Panchayat:Repo18/vol1-page0956

From Panchayatwiki
Revision as of 04:21, 5 January 2018 by Deepu (talk | contribs) ('(സി) തക്കതായ കാരണങ്ങളാൽ, സെക്രട്ടറിയെ അറിയിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(സി) തക്കതായ കാരണങ്ങളാൽ, സെക്രട്ടറിയെ അറിയിച്ചുകൊണ്ട് ലൈവ്സ്റ്റോക്ക് ഫാം അടച്ചുപൂട്ടുന്നതിന് ഉത്തരവാകാവുന്നതും; (ഡി) അനിവാര്യമെന്നു കാണുന്ന മറ്റു നടപടികൾ സ്വീകരിക്കാവുന്നതും, ആകുന്നു;


11. ലൈസൻസ് റദ്ദാക്കൽ- ഒരു ലൈവ്സ്റ്റോക്ക് ഫാം, ഈ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരവും ഗ്രാമപഞ്ചായത്ത് നൽകിയിട്ടുള്ള ലൈസൻസിലെ നിബന്ധനകൾ പാലിച്ചു കൊണ്ടും പ്രവർത്തിപ്പിക്കാതിരിക്കുകയോ പരിപാലിച്ചുപോരാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ, ഫാമിന്റെ ലൈസൻസ് റദ്ദാക്കുന്നതിനാധാരമായ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഉടമസ്ഥന് സെക്രട്ടറി രേഖാമൂലം നോട്ടീസ് നൽകേണ്ടതും, ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധി പ്പിക്കുവാൻ അയാൾക്ക് അവസരം നൽകിയശേഷം, ഫാമിന്റെ ലൈസൻസ് റദ്ദാക്കേണ്ടതും, അപ്ര കാരം ലൈസൻസ് റദ്ദാക്കപ്പെട്ടാൽ ഫാമിന്റെ ഉടമസ്ഥൻ ഉടനടി ഫാം അടച്ചുപൂട്ടേണ്ടതുമാകുന്നു.


12. ശിക്ഷകൾ- ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കോ, നൽകപ്പെട്ട ലൈസൻസിലെ നിബന്ധനകൾക്കോ വിരുദ്ധമായി ഒരാൾ ഒരു ലൈവ്സ്റ്റോക്ക് ഫാം പ്രവർത്തിപ്പിക്കുന്ന പക്ഷം, കുറ്റ സ്ഥാപനത്തിൻമേൽ, ആയിരം രൂപയിൽ കവിയാത്ത തുക പിഴ ചുമത്തി ശിക്ഷിക്കപ്പെടേണ്ടതും കുറ്റം തുടർന്നുപോരുന്ന സംഗതിയിൽ, അങ്ങനെ കുറ്റം തുടർന്നുപോരുന്ന ഓരോ ദിവസത്തേക്കും അമ്പതു രൂപയിൽ കവിയാത്ത തുക അധികപിഴയായി ചുമത്തേണ്ടതുമാകുന്നു.


13. അപ്പീൽ- (1) ഒരു ലൈവ്സ്റ്റോക്ക് ഫാം ആരംഭിക്കുന്ന കാര്യത്തിൽ 6-ാം ചട്ടപ്രകാരം എടുത്ത തീരുമാനത്തിനെതിരെയോ പുറപ്പെടുവിച്ച ഉത്തരവിനെതിരെയോ ആക്ഷേപമുള്ള ഏതൊരാൾക്കും, അപ്രകാരമുള്ള ഉത്തരവ് ലഭിച്ച് അറുപതു ദിവസത്തിനകം, ഗ്രാമപഞ്ചായത്തു മുമ്പാകെ ഒരു അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. (2) ഉപചട്ടം (1) പ്രകാരം ബോധിപ്പിക്കപ്പെട്ട അപ്പീലിൻമേൽ ഗ്രാമപഞ്ചായത്ത് പാസ്സാക്കിയ ഉത്തരവിനെതിരെ, ആക്ഷേപമുള്ള ഏതൊരാൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യണൽ മുമ്പാകെ റിവിഷൻ ബോധിപ്പിക്കാവുന്നതാണ്.


14, ഒഴിവാക്കൽ- മൃഗസംരക്ഷണ വകുപ്പോ, ക്ഷീരവികസന വകുപ്പോ, കാർഷിക സർവ്വ കലാശാലയോ, ജില്ലാ പഞ്ചായത്തോ, ഏതെങ്കിലും സർക്കാർ ഏജൻസിയോ സംരംഭമോ സ്ഥാപിച്ചിട്ടുള്ളതും പ്രവർത്തിപ്പിച്ച് പോരുന്നതുമായ ഏതൊരു ലൈവ്സ്റ്റോക്ക് ഫാമും, ഈ ചട്ടങ്ങൾ പ്രകാരം ഗ്രാമപഞ്ചായത്തിൽനിന്ന് ലൈസൻസ് നേടുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, അപ്രകാരമുള്ള ഒരു ഫാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ അഥവാ പക്ഷികളുടെ എണ്ണം, മാലിന്യങ്ങൾ കൈയ്യൊഴിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ, ഫാമിന്റെ ഭൂവിസ്തൃതി, ഗ്രാമപഞ്ചായത്ത് ആവശ്യപ്പെടുന്ന മറ്റു വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രതിക ഓരോ വർഷവും ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.


അനുബന്ധം

ഫാറം 1

(6-ാം ചട്ടം (1)-ാം ഉപചട്ടം കാണുക) 

ലൈവ്സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ (അനുമതി ലഭിച്ചശേഷം, ലൈസൻസിനുള്ള അപേക്ഷ പ്രത്യേകമായി നൽകേണ്ടതാണ്)

1. അപേക്ഷകന്റെ പേരും വിലാസവും

2, ആരംഭിക്കാനുദ്ദേശിക്കുന്ന ലൈവ്സ്റ്റോക്ക് ഫാമിന്റെ സ്വഭാവം (കന്നുകാലി ഫാം/ആട ഫാം/പന്നി ഫാം/ മുയൽ ഫാം/പൗൾട്രി ഫാം/സംയോജിത ഫാം) ; (പൗൾട്രി ഫാമിന്റെ കാര്യത്തിൽ വളർത്തപ്പെടുന്ന പക്ഷികളുടെ ഇനവും സംയോജിത ഫാമിന്റെ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ