Panchayat:Repo18/vol1-page0126

From Panchayatwiki
Revision as of 04:08, 5 January 2018 by Rejivj (talk | contribs) ('പ്രസ്തുത ഉദ്യോഗസ്ഥൻ തനിക്ക് ലഭിച്ച തെരഞ്ഞെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പ്രസ്തുത ഉദ്യോഗസ്ഥൻ തനിക്ക് ലഭിച്ച തെരഞ്ഞെടുപ്പ ചെലവുകളുടെ കണക്കുകൾ തെരഞ്ഞെ ടുപ്പ ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാതിരുന്ന സ്ഥാനാർത്ഥികളുടെ ഒരു ലിസ്റ്റ് സഹിതം കമ്മീഷൻ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന് എത്തിച്ചു കൊടുക്കേണ്ടതുമാണ്.) അദ്ധ്യായം X തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ 87. തിരഞ്ഞെടുപ്പ് ഹർജികൾ.-യാതൊരു തിരഞ്ഞെടുപ്പും ഈ അദ്ധ്യായത്തിലെ വ്യവ സ്ഥകൾ അനുസരിച്ച് ബോധിപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഹർജി മുഖാന്തിരമല്ലാതെ ചോദ്യം ചെയ്യ പ്പെടാൻ പാടുള്ളതല്ല. 88. തിരഞ്ഞെടുപ്പ് ഹർജികൾ വിചാരണ ചെയ്യാൻ ക്ഷമതയുള്ള കോടതി.-(1) ഒരു തിരഞ്ഞെടുപ്പ് ഹർജി വിചാരണ ചെയ്യാൻ അധികാരിതയുള്ള കോടതി (എ) ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ആ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെ യ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള മുൻസിഫ് കോടതിയും; (ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ കാര്യത്തിൽ ബന്ധ പ്പെട്ട പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻമേൽ അധികാരിതയുള്ള ജില്ലാ കോട തിയും, ആയിരിക്കും. (2) സർക്കാർ ഹൈക്കോടതിയോട് കൂടി ആലോചിച്ച് കോടതികൾ ഏതെല്ലാമെന്ന് ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ്.