Panchayat:Repo18/vol1-page0634
(3) (1)-ഉം (2)-ഉം ഉപചട്ടങ്ങൾ പ്രകാരമുള്ള ഹർജി ഫാറം ‘സി’ യിൽ ആയിരിക്കേണ്ടതും അത് ഏത് നോട്ടീസിന് അഥവാ ഉത്തരവിന് അഥവാ നടപടിക്ക് എതിരെയുള്ളതാണോ അതിന്റെ തീയതി മുതൽ മുപ്പതു ദിവസത്തിനകവും അല്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപ്പീൽ ഫയൽ ചെയ്ത് 60 ദിവസത്തിനകം തീരുമാനമാകാത്ത സംഗതികളിൽ 90 ദിവസത്തിനകവും ക്രൈടബ്യൂണലിന് സമർപ്പിക്കേണ്ടതുമാണ്.
എന്നാൽ കാലപരിധിക്കുള്ളിൽ ഹർജി സമർപ്പിക്കാതിരുന്നതിന് മതിയായ കാരണമുണ്ടെന്ന് ക്രൈടബ്യണലിന് ബോദ്ധ്യമാകുന്ന പക്ഷം പ്രസ്തുത കാലപരിധിക്കുശേഷം ഒരു മാസത്തിനകം സമർപ്പിക്കുന്ന ഹർജി ട്രൈബ്യൂണലിന് സ്വീകരിക്കാവുന്നതാണ്.
9. ഹർജിയുടെയും രേഖയുടെയും പകർപ്പുകൾ.- ഹർജിക്കാരൻ ക്രൈടബ്യണൽ മുൻപാകെ സമർപ്പിക്കുന്ന ഓരോ ഹർജിയോടുമൊപ്പം, ഹർജിയുടെയും അതുമായി ബന്ധപ്പെട്ട രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൂടി ക്രൈടബ്യണലിന് നൽകേണ്ടതും, കൂടാതെ ഹർജിയിൽ എത്ര എതിർകക്ഷികളുണ്ടോ അത്രയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടുതലായി നൽകേ ണ്ടതുമാണ്.
10. ഫീസ്..- ഹർജിക്കാരൻ, ഓരോ ഹർജിയോടുമൊപ്പം ഫീസായി അൻപതു രൂപ ക്രൈടബ്യ ണലിന്റെ ആഫീസിൽ അടയ്ക്കുകയോ, അത്രയും തുകയ്ക്കുള്ളതും ക്രൈടബ്യൂണലിന്റെ ആസ്ഥാ നത്തുള്ള ഒരു ബാങ്കിൽ മാറാൻ കഴിയുന്നതുമായ ബാങ്ക് ഡ്രാഫ്റ്റ് ഹർജിയോടൊപ്പം അടക്കം ചെയ്യു കയോ ചെയ്യേണ്ടതാണ്.
11. ന്യൂനതയുള്ള ഹർജികൾ.- പഞ്ചായത്ത് ആക്റ്റിലെയും മുനിസിപ്പാലിറ്റി ആക്റ്റിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചിട്ടില്ലാത്ത ഏതൊരു ഹർജിയും ക്രൈടബ്യണൽ പരിഗണിക്കേ ണ്ടതില്ല;
എന്നാൽ ന്യൂനതയുള്ള ഹർജികൾ പരാതിക്കാരന് ന്യൂനത രേഖപ്പെടുത്തി മടക്കി നൽകേ ണ്ടതും അപ്രകാരം മടക്കിക്കിട്ടിയ ഹർജി ഹർജിക്കാരൻ 15 ദിവസത്തിനകം ന്യൂനത പരിഹരിച്ച തിരിച്ച് സമർപ്പിച്ചാൽ ആയത് യഥാവിധി നൽകപ്പെട്ട ഹർജിയായി പരിഗണിക്കപ്പെടേണ്ടതുമാണ്.
12. ഹർജി സമർപ്പിക്കുന്ന രീതി.- ഹർജിക്കാരന് ക്രൈടബ്യണൽ മുൻപാകെ നേരിട്ടോ രജി സ്റ്റർ ചെയ്ത തപാൽ മുഖേനയോ ഹർജി സമർപ്പിക്കാവുന്നതാണ്.
13. ഹർജികൾ രജിസ്റ്റർ ചെയ്യൽ.- ക്രൈടബ്യൂണലിന് ലഭിക്കുന്ന എല്ലാ ഹർജികളും ഫാറം ‘എ’ യിലെ ഹർജി രജിസ്റ്ററിൽ ചേർക്കേണ്ടതാണ്.
14. ഹർജിക്കാരന് കൈപ്പറ്റ് രസീത നൽകൽ,- ഒരു ഹർജി, രജിസ്റ്റർ ചെയ്ത ശേഷം, ക്രൈടബ്യണൽ അല്ലെങ്കിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ, ഹർജി സ്വീകരിച്ചുവെന്നും ആയത് രജിസ്റ്റർ ചെയ്തതുവെന്നും അറിയിച്ചുകൊണ്ടുള്ള ഒരു കൈപ്പറ്റ് രസീത, ഫാറം 'ഡി' യിൽ ഹർജിക്കാരന് നൽകേണ്ടതാണ്.
15. നോട്ടീസ്, ഉത്തരവ് മുതലായവയുടെ നടപടി നിർത്തിവയ്ക്കൽ.- ക്രൈടബ്യൂണലിന്, ഹർജിക്കാരന്റെ അപേക്ഷയിൻമേൽ, ഒരു ഹർജിക്കാധാരമായ നോട്ടീസോ ഉത്തരവോ അനുസരി ച്ചുള്ള മേൽനടപടി നിർത്തി വയ്ക്കുന്നതും ആരംഭിച്ച നടപടി തുടരാതിരിക്കുന്നതും നീതിന്യായ വ്യവസ്ഥയുടെ താൽപര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണെന്ന് ബോദ്ധ്യമാകുന്നപക്ഷം, അതിന് അപ്രകാരം ഉത്തരവിടാവുന്നതും അത് ബന്ധപ്പെട്ട എല്ലാ കക്ഷികളും പാലിക്കേണ്ടതുമാണ്.
16. എതിർകക്ഷികൾക്ക് നോട്ടീസ് നൽകൽ- ഒരു ഹർജി രജിസ്റ്റർ ചെയ്യുകയും ഹർജി ക്കാരന് രസീത നൽകുകയും ചെയ്താലുടൻ, ക്രൈടബ്യണൽ, ഹർജിയുടെ ഒരു പകർപ്പ് എതിർ കക്ഷിക്ക് നൽകിക്കൊണ്ടും, അതേപ്പറ്റി അയാൾക്ക് പറയാനുള്ളതിന്റെ ഒരു പ്രതികയും ബന്ധപ്പെട്ട രേഖകളും നോട്ടീസ് കൈപ്പറ്റിയ ദിവസം മുതൽ പതിനഞ്ചു ദിവസത്തിനകം ക്രൈടബ്യൂണലിന് സമർപ്പി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |