Panchayat:Repo18/vol1-page0123

From Panchayatwiki
Revision as of 04:02, 5 January 2018 by Rejivj (talk | contribs) ('''80. ഫലപ്രഖ്യാപനം-വോട്ടെണ്ണൽ പൂർത്തിയായിക്കഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

80. ഫലപ്രഖ്യാപനം-വോട്ടെണ്ണൽ പൂർത്തിയായിക്കഴിയുമ്പോൾ വരണാധികാരി, സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ വിപരീതമായ ഏതെങ്കിലും നിർദ്ദേശത്തിന്റെ അഭാവത്തിൽ, ഉടനടി തിര ഞെടുപ്പു ഫലം ഈ ആക്സ്റ്റോ അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളോ വ്യവസ്ഥ ചെയ്യുന്ന രീതിയിൽ പ്രഖ്യാപിക്കേണ്ടതാകുന്നു. 81. ഫലം റിപ്പോർട്ടു ചെയ്യൽ.-ഒരു തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിനുശേഷം കഴി യുന്നതും വേഗത്തിൽ, വരണാധികാരി, ഫലം ബന്ധപ്പെട്ട പഞ്ചായത്തിനും സംസ്ഥാന തെരഞ്ഞെ ടുപ്പു കമ്മീഷനും, സർക്കാരിനും റിപ്പോർട്ടു ചെയ്യേണ്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പേരുകളടങ്ങിയ പ്രഖ്യാപനങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിക്കേണ്ടതും ആകുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടേയോ സ്ഥാനാർത്ഥികളുടേയോ പേരോ പേരുകളോ ബന്ധപ്പെട്ട പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കേണ്ടതാണ്. 82. സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട തീയതി.-ഈ ആക്റ്റിലെ ആവശ്യങ്ങൾക്ക് ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടുന്ന തീയതി 69-ാം വകുപ്പിലേയോ 80-ാം വകുപ്പിലേയോ വ്യവ സ്ഥകൾക്കു കീഴിൽ ഒരു പഞ്ചായത്തിലേക്ക് ആ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി വരണാ ധികാരി പ്രഖ്യാപിക്കുന്ന തീയതി ആയിരിക്കുന്നതാണ്. 83. പഞ്ചായത്തിലേക്ക് ഉള്ള പൊതു തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പ്രസിദ്ധീക രിക്കൽ.-ഒരു പഞ്ചായത്ത് രൂപീകരിക്കുന്നതിനോ, പുനർ രൂപീകരിക്കുന്നതിനോ വേണ്ടി ഒരു പൊതു തിരഞ്ഞെടുപ്പ് നടത്തുന്നിടത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ 49-ാം വകുപ്പ് (ഡി) ഖണ്ഡ ത്തിൻ കീഴിൽ ആദ്യം നിജപ്പെടുത്തിയ തീയതിയിൽ ഏതെങ്കിലും കാരണത്താൽ വോട്ടെടുപ്പ് നട ത്താൻ കഴിയാതിരുന്നവയോ അല്ലെങ്കിൽ 143-ാം വകുപ്പിലെ വ്യവസ്ഥകൾക്കു കീഴിൽ തിരഞ്ഞെടു പ്പിന്റെ പൂർത്തീകരണത്തിനുള്ള സമയം നീട്ടിക്കൊടുത്തിട്ടുള്ളവയോ അല്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പു ഫലങ്ങൾ, അതതു സംഗതിപോലെ, 69-ാം വകുപ്പിലേയോ 80-ാം വകുപ്പിലേയോ വ്യവസ്ഥകൾക്കു കീഴിൽ വരണാധികാരി പ്രഖ്യാപിച്ചതിനുശേഷം, കഴിയു ന്നതും വേഗം ആ നിയോജക മണ്ഡലങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ ഗസ റ്റിൽ വിജ്ഞാപനം ചെയ്യേണ്ടതും, അങ്ങനെയുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൻമേൽ ആ അംഗങ്ങൾ യഥാവിധി തെരഞ്ഞെടുക്കപ്പെട്ടതായി കരുതപ്പെടുന്നതും ആകുന്നു. എന്നാൽ, അങ്ങനെയുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്