Panchayat:Repo18/vol1-page0633
3. ട്രൈബ്യണലുകളുടെ രൂപീകരണം.- സർക്കാർ, ഗസറ്റ വിജ്ഞാപനം മൂലം പഞ്ചായത്ത് ആക്റ്റിലെ 271 എസ് വകുപ്പ് പ്രകാരം ഒരു റവന്യൂ ജില്ലയ്ക്കു വേണ്ടിയോ, രണ്ടോ അതിലധികമോ റവന്യൂ ജില്ലകൾക്കു വേണ്ടിയോ ഒരു ക്രൈടബ്യൂണൽ രൂപീകരിക്കേണ്ടതും, കേരള ഹൈക്കോടതി യിലെ ചീഫ് ജസ്റ്റീസുമായി കൂടിയാലോചിച്ചശേഷം, സംസ്ഥാന ജുഡീഷ്യൽ സർവ്വീസിൽ ജില്ലാ ജഡ്ജിയുടെ പദവിയുള്ള ഒരു ന്യായാധിപനെ ക്രൈടബ്യണലായി നിയമിക്കേണ്ടതുമാണ്.
4. ട്രൈബ്യൂണലിന്റെ ഔദ്യോഗിക കാലാവധിയും, സേവന വേതന വ്യവസ്ഥകളും.- ട്രൈബ്യണലായി നിയമിക്കപ്പെട്ട ഒരാൾക്ക്, ഉദ്യോഗം ഏറ്റെടുക്കുന്ന ദിവസം മുതൽ മൂന്നു വർഷം തികയുന്നതുവരെ, അഥവാ ജുഡീഷ്യൽ സർവ്വീസിൽ നിന്ന് പെൻഷൻ പറ്റി പിരിയുന്ന ദിവസം വരെ, ഏതാണ് ആദ്യം വരുന്നത് അന്നുവരെ ഉദ്യോഗത്തിൽ തുടരാവുന്നതും പ്രസ്തുത കാലയള വിൽ ജുഡീഷ്യൽ സർവ്വീസിൽ തുടർന്നിരുന്നാലെന്നപോലെ കരുതപ്പെടുന്നതും, അതനുസരിച്ചുള്ള ശമ്പളത്തിനും ബത്തകൾക്കും മറ്റാനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കുന്നതുമാണ്.
5. ക്രൈടബ്യൂണലിന്റെ ചുമതലകൾ.- ക്രൈടബ്യണൽ പഞ്ചായത്ത് ആക്റ്റ് പ്രകാരവും മുനി സിപ്പാലിറ്റി ആക്റ്റ് പ്രകാരവും ഈ ചട്ടങ്ങൾ പ്രകാരവും അതിൽ നിക്ഷിപ്തമായിട്ടുള്ള ചുമതല കൾ നിർവ്വഹിക്കേണ്ടതാണ്. 6. സ്റ്റാഫ്- (1) ട്രൈബ്യൂണലിന് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കു ന്നതിനായി സർക്കാർ, ഒരു സെക്രട്ടറിയെയും ആവശ്യമായേക്കാവുന്ന മറ്റ് ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും നിയമിക്കേണ്ടതാണ്.
(2) ട്രൈബ്യൂണലിന്റെ സെക്രട്ടറി, നിയമവകുപ്പിലെ അണ്ടർ സെക്രട്ടറിയുടെ പദവിയിൽ താഴെ യല്ലാത്ത ഒരു ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.
7. ക്രൈടബ്യൂണലിന്റെ രജിസ്റ്ററുകൾ.- (1) ട്രൈബ്യണൽ താഴെ പറയുന്ന രജിസ്റ്ററുകൾ സൂക്ഷിച്ചുപോരേണ്ടതാണ്. അതായത്.-
(എ) ഫാറം 'എ' യിലുള്ള ഒരു ഹർജി രജിസ്റ്റർ;
(ബി), ഫാറം ‘ബി’ യിലുള്ള ഒരു ഡയറി രജിസ്റ്റർ; (സി) ആവശ്യമെന്ന് ക്രൈടബ്യൂണലിന് തോന്നുന്ന മറ്റു രജിസ്റ്ററുകൾ.
(2) ഹർജി രജിസ്റ്ററിൽ, ട്രൈബ്യൂണലിന് ലഭിച്ചതും അത് തീർപ്പാക്കിയതുമായ എല്ലാ ഹർജി കളെയും സംബന്ധിച്ച വിവരങ്ങളും, ഓരോ ഹർജിയിന്മേലും ക്രൈടബ്യണൽ അന്തിമമായി പുറപ്പെ ടുവിച്ച ഉത്തരവിന്റെ ചുരുക്കവും രേഖപ്പെടുത്തേണ്ടതാണ്.
(3) ഡയറി രജിസ്റ്ററിൽ, ട്രൈബ്യൂണലിന് ലഭിച്ച എല്ലാ ഹർജികളുടെയും സാരാംശവും, ഓരോ ഹർജിയും ലഭിച്ചതു മുതൽ അവസാന തീർപ്പുവരെ വിവിധ ഘട്ടങ്ങളിൽ എടുത്ത നടപടികളും പാസ്സാക്കിയ ഉത്തരവുകളും സംബന്ധിച്ച കുറിപ്പുകളും രേഖപ്പെടുത്തേണ്ടതാണ്.
8. ക്രൈടബ്യൂണലിലേക്കുള്ള ഹർജികൾ.- (1) ട്രൈബ്യൂണലിന് സമർപ്പിക്കുന്ന ഒരു ഹർജി ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ളതോ, സർക്കാർ കാലാ കാലങ്ങളിൽ വിജ്ഞാപനം മുഖേന പ്രസ്തുത പട്ടികയിൽ കൂട്ടി ചേർക്കുന്നതോ ആയ ഏതെങ്കിലും സംഗതിയുമായി ബന്ധപ്പെട്ട, ഗ്രാമപഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ അല്ലെങ്കിൽ അതിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അല്ലെങ്കിൽ സെക്രട്ടറിയുടെ ഒരു നോട്ടീസിനോ ഉത്തര വിനോ നടപടിക്കോ എതിരെയുള്ള ഒരു അപ്പീൽ അല്ലെങ്കിൽ റിവിഷൻ ആയിരിക്കേണ്ടതാണ്.
(2) പഞ്ചായത്ത് ആക്റ്റിലോ മുനിസിപ്പാലിറ്റി ആക്റ്റിലോ ചട്ടങ്ങളിലോ സമയപരിധി നിശ്ച യിച്ച കാര്യങ്ങളിൽ നിശ്ചിത സമയപരിധിക്കകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോ സെക്രട്ടറിയോ തീരുമാനമെടുക്കാത്ത സംഗതികളിൽ ബന്ധപ്പെട്ട കക്ഷിക്ക് അതു സംബന്ധിച്ച ക്രൈടബ്യണൽ മുൻപാകെ അപ്പീൽ സമർപ്പിക്കാവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |