Panchayat:Repo18/vol1-page0297

From Panchayatwiki
Revision as of 13:22, 4 January 2018 by Rejimon (talk | contribs) ('Sec. 249 കേരള പഞ്ചായത്ത് രാജ് ആക്റ്റ് 297 (2) സെക്രട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Sec. 249 കേരള പഞ്ചായത്ത് രാജ് ആക്റ്റ് 297

(2) സെക്രട്ടറി ഒഴികെ പരാതി കൊടുക്കുന്ന ഏതൊരു ആളും സെക്രട്ടറിയെ ഉടൻതന്നെ ആ വസ്തുത അറിയിക്കേണ്ടതാണ്.

  • 246. കുറ്റങ്ങൾ രാജിയാക്കൽ-സെക്രട്ടറിക്ക് ഈ ആക്റ്റിലോ അതുപ്രകാരമുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിനോ ബൈലാക്കോ എതിരായും, രാജിയാക്കാമെന്ന് ചട്ടങ്ങളാൽ പ്രഖ്യാപിക്കപ്പെടാവുന്നതും ആയ ഏതെങ്കിലും കുറ്റം, നിർണ്ണയിക്കപ്പെടാവുന്ന നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രസിഡന്റിന്റെ അനുമതിയോടുകൂടി രാജിയാക്കാവുന്നതാണ്.

247. ശിക്ഷാനടപടികളും രാജിയാക്കലും പഞ്ചായത്തുകളെ അറിയിക്കണ മെന്ന്.-താൻ ആരംഭിച്ചിട്ടുള്ള ഓരോ ശിക്ഷാ നടപടിയും രാജിയാക്കിയ ഓരോ കുറ്റവും സെക്രട്ടറി പഞ്ചായത്തിന്റെ അടുത്ത സമ്മേളനത്തിൽ റിപ്പോർട്ട് ചെയ്തതു അംഗീകാരം വാങ്ങേണ്ടതാണ്.

248. പഞ്ചായത്ത് പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെയോ അംഗങ്ങളുടെയോ സെക്രട്ടറിയുടെയോ പേരിൽ ശിക്ഷാ നടപടി നടത്താനുള്ള അനുവാദം.-ഒരു പഞ്ചായത്തിന്റെ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനോ ഏതെങ്കിലും അംഗമോ സെക്രട്ടറിയോ സർക്കാരിനാലോ സർക്കാരിന്റെ അനുമതി യോടു കൂടിയോ അല്ലാതെ തന്റെ ഉദ്യോഗത്തിൽ നിന്നും നീക്കാവുന്നതല്ലാത്ത പഞ്ചായത്തിലെ മറ്റേതെങ്കിലും ജീവനക്കാരനോ, തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനുവേണ്ടി പ്രവർത്തിക്കുകയോ പ്രവർത്തിക്കുന്നു എന്ന് കരുതുകയോ ചെയ്യുമ്പോൾ അയാൾ ചെയ്തതായി പറയപ്പെട്ട ഏതെങ്കിലും കുറ്റം, യാതൊരു കോടതിക്കും സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദം കൂടാതെ വിചാര ണക്കെടുക്കുവാൻ പാടില്ലാത്തതാകുന്നു.

249. പഞ്ചായത്തുകളുടെ അധികാരികൾക്കും ഉദ്യോഗസ്ഥൻമാർക്കുമെതിരെ വ്യവഹാരങ്ങളും മറ്റും ആരംഭിക്കൽ.-(1) ഈ ആക്റ്റൂ പ്രകാരം തന്റെ അഥവാ അതിന്റെ ഔദ്യോഗിക ക്ഷമതയനുസരിച്ച ചെയ്യുന്നതോ ചെയ്യുന്നതായി കരുതുന്നതോ ആയ, ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച ഒരു പഞ്ചായത്തിനെതിരെയോ, പ്രസിഡന്റിനെതിരെയോ, വൈസ് പ്രസിഡന്റിനെതിരെയോ, ഏതെങ്കിലും അംഗത്തിനെതിരെയോ, ജീവനക്കാരനെതിരെയോ അല്ലെങ്കിൽ പഞ്ചായത്തിന്റെയോ ഏതെങ്കിലും അംഗത്തിന്റെയോ ജീവനക്കാരന്റെയോ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഏതെങ്കിലും ആൾക്കെതിരെയോ യാതൊരു വ്യവഹാരമോ സിവിൽ നടപടികളോ,-

(എ) വ്യവഹാര കാരണം, ഉദ്ദിഷ്ടവാദിയുടെ പേർ, താമസസ്ഥലം ഇവ കാണിച്ചുകൊണ്ടും താൻ അവകാശപ്പെടുന്ന പരിഹാരത്തിന്റെ സ്വഭാവം എന്താണെന്ന് കാണിച്ചുകൊണ്ടും, രേഖാമൂലം നോട്ടീസ് നൽകി ഒരു മാസം തികയുന്നതിനുമുൻപ് വ്യവഹാരം ബോധിപ്പിക്കാൻ പാടില്ലാത്തതും പ്രസ്തുത നോട്ടീസ് ഒരു പഞ്ചായത്തിന്റെ സംഗതിയിൽ പഞ്ചായത്തിന്റെ ആഫീസിൽ കൊടുക്കുകയോ, വച്ചിട്ടുപോവുകയോ ഒരു അംഗത്തിന്റെയോ ജീവനക്കാരന്റെയോ, ആളിന്റെയോ സംഗതിയിൽ മേൽപറഞ്ഞ പ്രകാരം അയാളുടെ ആഫീസിലോ, അയാളുടെ സാധാരണ താമസസ്ഥലത്തോ കൊടുക്കുകയോ വച്ചിട്ടുപോവുകയോ ചെയ്യേണ്ടതും അപ്രകാരമുള്ള സംഗതിയിൽ പ്രസ്തുത