Panchayat:Repo18/vol1-page0363
വിശദീകരണം- അപേക്ഷ തപാൽ മുഖേനയാണ് അയയ്ക്കുന്നതെങ്കിൽ നിലവിലെ അംഗീകൃത വിസ മുദ്രണം ചെയ്തിട്ടുള്ള പാസ്പോർട്ടിന്റെ പ്രസക്തമായ പേജുകളുടെ പകർപ്പ് സ്വയം സാക്ഷ്യപ്പെ ടുത്തി നൽകേണ്ടതും നേരിട്ട് നൽകുന്നവയാണെങ്കിൽ അസ്സൽ പാസ്പോർട്ട് രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ ഹാജരാക്കേണ്ടതുമാണ്. II. ഇന്ത്യയിലെ സാധാരണ താമസസ്ഥലത്തുനിന്നും വിട്ടുനിൽക്കുന്നത് സംബന്ധിച്ച വിവരങ്ങൾ:- (എ) ഇന്ത്യയിലെ സാധാരണ താമസസ്ഥത്തനിന്നും വിട്ടുനിൽക്കുന്നതിനുള്ള കാരണം(i) ജോലി (ii) വിദ്യാഭ്യാസം (iii) മറ്റുകാരണങ്ങൾ (അനുയോജ്യമായവ 'Y "രേഖപ്പെടുത്തുകയും വിശദാംശങ്ങൾ നൽകുകയും ചെയ്യണം) (ബി) ഇന്ത്യയിലെ സാധാരണ താമസസ്ഥലത്തുനിന്നും വിട്ടുനിൽക്കുന്നത് ഏത് തീയതി മുതലാണ്. . O)0C)d.... ...oldog-do. തിയതി. III നിലവിൽ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന രാജ്യത്തിലെ താമസസ്ഥലത്തിന്റെ പൂർണ്ണമേൽവി ലാസം); (IV) ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന രാജ്യത്തിലെ പൂർണ്ണ ഔദ്യോഗിക മേൽവിലാസം (ജോലി സ്ഥലത്തെ/പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേൽവിലാസം); (V) ഉറപ്പുനൽകൽ- () ഞാൻ ഭാരതപൗരത്വം ഉപേക്ഷിക്കുകയോ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയോ ആണെങ്കിൽ അക്കാര്യം, ഞാൻ താമസിക്കുന്ന രാജ്യത്തിലെ ഇന്ത്യൻ എംബസി മുഖേന എത്രയും പെട്ടെന്ന് പ്രസ്തുത വിവരം ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസറെ അറിയിച്ചുകൊ ള്ളാമെന്ന് ഉറപ്പുനൽകുന്നു. (ii) നിലവിൽ ഞാൻ താമസിക്കുന്ന രാജ്യത്തെ എന്റെ താമസസ്ഥലത്തെ മേൽവിലാസത്തിൽ എന്തെ ങ്കിലും മാറ്റമുണ്ടായാൽ അക്കാര്യം എത്രയും പെട്ടെന്ന് ഞാൻ ആ രാജ്യത്തെ ഇന്ത്യൻ എംബസി മുഖേന രജിസ്ട്രേഷൻ ആഫീസറെ അറിയിച്ചുകൊള്ളാമെന്ന് ഉറപ്പ് നൽകുന്നു. (iii) നിലവിൽ ഞാൻ താമസിക്കുന്ന രാജ്യത്തെ എന്റെ താമസസ്ഥലത്തിന്റെ മേൽവിലാസത്തിൽ രജിസ്ട്രേഷൻ ആഫീസർ അയയ്ക്കുന്ന ഏതൊരു നോട്ടീസും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റി ലേയും അതിൻകീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം എനിക്ക് ലഭിച്ചതായി കണ ക്കാക്കാമെന്നും ഏറ്റവും ഒടുവിൽ താമസിക്കുന്ന സ്ഥലത്തെ മേൽവിലാസം രജിസ്ട്രേഷൻ ഓഫീസറെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്നും ഞാൻ അപ്രകാരം പ്രവർത്തിക്കുന്നതാണെന്നും ഉറപ്പു നൽകുന്നു. (iv) പ്രവാസജീവിതം ഉപേക്ഷിച്ച് സാധാരണ താമസക്കാരനായി ഞാൻ ഭാരതത്തിൽ തിരികെ വരു മ്പോൾ ആ വിവരം എത്രയും പെട്ടെന്ന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലെ ഇലക്സ്ട്രൽ രജിസ്ട്രേഷൻ ആഫീ സറെ അറിയിക്കുന്നതാണെന്ന് ഉറപ്പു നൽകുന്നു. (V1) പ്രഖ്യാപനം. എന്റെ അറിവിലും ഉത്തമവിശ്വാസത്തിലും പെട്ടിടത്തോളം താഴെപ്പറയുന്ന വിവര ങ്ങൾ സത്യമാണെന്ന് പ്രഖ്യാപിക്കുന്നു. () ഈ അപേക്ഷയിൽ നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും സത്യമാണ്. (ii) ജനനം/സ്ഥിരതാമസം/സ്വമേധയാ എന്നിവയാൽ ഞാനൊരു ഭാരതീയ പൗരനാണ്. (iii) ഞാൻ മറ്റൊരു രാജ്യത്തിന്റെയും പൗരത്വം സ്വീകരിച്ചിട്ടില്ല. (iv) ഇന്ത്യൻ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള എന്റെ സ്ഥിരതാമസസ്ഥലത്തുനിന്നും എനിക്ക് മാറി നിൽക്കേണ്ടി വന്നിട്ടുള്ളത് ജോലി/വിദ്യാഭ്യാസം/മറ്റുള്ളവ (വിശദാംശം നൽകണം) ആവശ്യാർത്ഥം മാത്രമാണ്. (v) മറ്റൊരു നിയോജകമണ്ഡലത്തിലേയോ സമ്മതിദായക പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതി നായി ഞാൻ അപേക്ഷ നൽകിയിട്ടില്ല. (v) ഈ നിയോജകമണ്ഡലത്തിലെയോ മറ്റ് ഏതെങ്കിലും നിയോജകമണ്ഡലത്തിലെയോ സമ്മ തിദായക പട്ടികയിൽ ഇതുവരെയും എന്റെ പേര് ഉൾപ്പെടുത്തപ്പെട്ടിട്ടില്ല.