Panchayat:Repo18/vol1-page0541
Rule 6 KPR கெss mரிகlைogo Goனிmறேeழஜஜ ஸன்வ06ஜ0) வs3ை06 541 (ii) പഞ്ചായത്ത് ഭരണ നിർവ്വഹണത്തിന് ആവശ്യമായതും വില്ലേജുകളിൽ കൈകാര്യം ചെയ്യുന്ന രജിസ്റ്ററുകളിൽ നിന്നും കണക്കുബക്കുകളിൽ നിന്നും ലഭ്യമായതുമായ മറ്റു വിവരങ്ങളും, സമർപ്പിക്കുവാൻ രേഖാമൂലം ആവശ്യപ്പെടാവുന്നതാണ്. (2) (i)-ാം ഉപചട്ടപ്രകാരം സെക്രട്ടറി ആവശ്യപ്പെടുന്ന വിവരങ്ങൾ വില്ലേജ് ആഫീസർ നിശ്ചിത സമയപരിധിക്കുള്ളിൽതന്നെ നൽകേണ്ടതും, എന്നാൽ അങ്ങനെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ നൽകാൻ സാധിക്കുന്നില്ലെങ്കിൽ, സെക്രട്ടറി ഒരു പ്രാവശ്യം കൂടെ സമയപരിധി നീട്ടി ക്കൊടുക്കേണ്ടതും നീട്ടിക്കൊടുത്ത സമയപരിധിക്കുള്ളിലും വില്ലേജ് ഓഫീസർ വിവരം നൽകുന്നി ല്ലെങ്കിൽ, സെക്രട്ടറി ആ വിവരം ബന്ധപ്പെട്ട താലൂക്ക് തഹസീൽദാരെ രേഖാമൂലം വിവരം അറിയി ക്കേണ്ടതും, തഹസീൽദാർ യുക്തമായ മേൽനടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതുമാണ്. 4. ജില്ലാ പഞ്ചായത്തിന് വില്ലേജ് ആഫീസറോട് വിവരങ്ങൾ ആവശ്യപ്പെടാനും ചില കർത്ത വ്യങ്ങൾ നിർവ്വഹിക്കാനും നിർദ്ദേശിക്കാനുള്ള അധികാരം.- ആക്റ്റിന്റെ അഞ്ചാം പട്ടികയിൽ 17-ാം ഇനപ്രകാരം ജില്ലാ പഞ്ചായത്ത് നിർവ്വഹിക്കേണ്ട റവന്യൂ വകുപ്പിന്റെ പദ്ധതികളെ സംബന്ധിച്ച സെക്രട്ടറി ആവശ്യപ്പെടുന്ന വിവരങ്ങളും, കണക്കുകളും, വില്ലേജ ആഫീസർമാർ ബന്ധ പ്പെട്ട തഹസീൽദാർ മുഖേന ജില്ലാ പഞ്ചായത്തിന് നൽകേണ്ടതും, പ്രസ്തുത പദ്ധതികൾ പ്രാവർത്തി കമാക്കാൻവേണ്ടി ഏൽപ്പിക്കുന്ന ചുമതലകൾ വില്ലേജ് ആഫീസർമാർ നിർവ്വഹിക്കേണ്ടതുമാണ്. 5. വില്ലേജ് ആഫീസർ അനധികൃത കയ്യേറ്റങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന്.- പഞ്ചായത്ത് വക സ്ഥലങ്ങളോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ ആയ മറ്റേതെങ്കിലും സ്ഥലങ്ങളോ മറ്റു വസ്തതു വകകളോ സാധനസാമഗ്രികളോ ആരെങ്കിലും അനധികൃതമായി കയ്യേറിയിട്ടുണ്ടെങ്കിൽ അതു സംബ ന്ധിച്ചുള്ള പൂർണ്ണ വിവരം വില്ലേജ് ആഫീസർ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട ചെയ്യേണ്ടതും, പഞ്ചായത്ത് ആവശ്യപ്പെടുന്നപക്ഷം കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ പഞ്ചായത്തിന് ആവ ശ്യമായ എല്ലാ സഹായങ്ങളും ചെയ്തതുകൊടുക്കേണ്ടതുമാണ്. 6. ആവശ്യപ്പെടുന്നപക്ഷം വില്ലേജ് ആഫീസർ പഞ്ചായത്ത് യോഗത്തിന് പങ്കെടുക്കണ മെന്ന്.-(1) പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ പ്രസ്തുത പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ വില്ലേജ് ആഫീസർ ആ പഞ്ചായത്തിന്റെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. (2) (1)-ാം ഉപചട്ടത്തിൽ പറയുന്ന ആവശ്യപ്പെടൽ ബന്ധപ്പെട്ട താലൂക്ക് തഹസീൽദാർ മുഖേന നടത്തേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |