Panchayat:Repo18/vol1-page0307

From Panchayatwiki
Revision as of 08:55, 30 May 2019 by Subhash (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ത്തീയതി കഴിഞ്ഞശേഷം, അയാൾ അങ്ങനെ തുടർന്ന് കുറ്റം ചെയ്യുന്ന ഓരോ ദിവസത്തിനും, അതിലേക്കു മേൽപറഞ്ഞ പട്ടികയുടെ നാലാം കോളത്തിൽ പറഞ്ഞിരിക്കുന്ന തുക വരെയാകാവുന്ന പിഴശിക്ഷ അയാൾക്കു നൽകാവുന്നതാകുന്നു.

വിശദീകരണം.-"വിഷയം" എന്ന ശീർഷകത്തിൽ ആറും ഏഴും പട്ടികകളിലെ മൂന്നാം കോളത്തിൽ ചേർത്തിരിക്കുന്ന ഉൾക്കുറിപ്പുകൾ, അവയിലെ ഒന്നും രണ്ടും കോളങ്ങളിൽ പറയുന്ന വ്യവസ്ഥകളിൽ വിവരിച്ചിരിക്കുന്ന കുറ്റങ്ങളുടെ നിർവ്വചനങ്ങളായോ ആ വ്യവസ്ഥകളുടെ സംക്ഷേപമായിട്ടുപോലുമോ ഉദ്ദേശിച്ചിട്ടുള്ളതല്ലാത്തതും, എന്നാൽ അവിടെ പ്രതിപാദിച്ചിട്ടുള്ള വിഷയത്തെ സംബന്ധിച്ച സൂചനകളായി മാത്രം ചേർത്തിട്ടുള്ളതുമാകുന്നു.

258. അയോഗ്യതയുള്ളപ്പോൾ പഞ്ചായത്തിലെ പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ അംഗമായോ പ്രവർത്തിച്ചാലുള്ള ശിക്ഷ.-(1) ഒരു പഞ്ചായത്തിന്റെ പ്രസിഡന്റായോ ആക്റ്റിംഗ് പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ ഉദ്യോഗം വഹിക്കുന്നതിനോ അല്ലെങ്കിൽ അപ്രകാരമുള്ള ജോലികൾ നടത്തുന്നതിനോ തനിക്ക് ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് അവകാശമില്ലെന്നോ, ആ അവകാശം ഇല്ലാതായിപ്പോയെന്നോ ഉള്ള അറിവോടെ ആരെങ്കിലും ആ നിലയിൽ പ്രവർത്തിക്കുകയോ ആ നിലയ്ക്കുള്ള ചുമതലകൾ വല്ലതും നിർവ്വഹിക്കുകയോ ചെയ്താൽ, അപ്രകാരമുള്ള ഓരോ കുറ്റത്തിനും അയാൾ അയ്യായിരം രൂപയിൽ കവിയാത്ത പിഴശിക്ഷയ്ക്ക് വിധേയനാകുന്നതാണ്.

(2) ആരെങ്കിലും പഞ്ചായത്തംഗമെന്ന നിലയിൽ ഉദ്യോഗം വഹിക്കുന്നതിന് തനിക്ക് ഈ ആക്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് അവകാശമില്ലെന്നോ അല്ലെങ്കിൽ ആ അവകാശം ഇല്ലാതായിപ്പോയെന്നോ ഉള്ള അറിവോടെ പ്രസ്തുത നിലയിൽ പ്രവർത്തിക്കുന്നതായാൽ, അപ്രകാരമുള്ള ഓരോ കുറ്റത്തിനും അയാൾ ആയിരം രൂപയിൽ കവിയാത്ത പിഴശിക്ഷയ്ക്ക് വിധേയനാകുന്നതാണ്.

259. ഒരു ഉദ്യോഗസ്ഥനോ ജീവനക്കാരനോ അംഗമോ കരാറുജോലിയിൽ അവകാശബന്ധം സമ്പാദിക്കുന്നതിനുള്ള ശിക്ഷ.-പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ അംഗമോ പഞ്ചായത്തുമായുള്ളതോ പഞ്ചായത്തു ചെയ്യുന്നതോ പഞ്ചായത്തിനു വേണ്ടിയുള്ളതോ ആയ ഏതെങ്കിലും കരാറിലോ ജോലിയിലോ സ്വന്തമായോ ഒരു പങ്കാളിയോ മുതലാളിയോ ഭ്യത്യനോ മുഖാന്തിരമോ ഏതെങ്കിലും സ്വന്തം ഓഹരിയോ അവകാശബന്ധമോ അറിഞ്ഞുകൊണ്ട് നേരിട്ടോ അല്ലാതെയോ സമ്പാദിക്കുന്നുവെങ്കിൽ, അയാൾ ഇന്ത്യൻ ശിക്ഷാ നിയമം 168-ാം വകുപ്പുപ്രകാരമുള്ള കുറ്റം ചെയ്തതായി പരിഗണിക്കേണ്ടതാണ്.എന്നാൽ ഏതെങ്കിലും കമ്പനിയിൽ ഒരു ഓഹരിക്കാരനോ അംഗമോ ആയിരിക്കുന്നുവെന്ന കാരണത്താൽ ആരെയും അയാൾ ആ കമ്പനിയുടെ ഡയറക്റ്റർ അല്ലെങ്കിൽ, ആ കമ്പനിയും പഞ്ചായത്തും തമ്മിലുള്ള ഏതെങ്കിലും കരാറിൽ അവകാശബന്ധമുള്ള ആളാണെന്ന് പരിഗണിക്കാൻ പാടില്ലാത്തതാകുന്നു.

260. സെക്രട്ടറിയേയോ അദ്ദേഹത്തിന്റെ പ്രതിനിധിയേയോ തെറ്റായി തടഞ്ഞു വയ്ക്കൽ.-(1) പ്രസിഡന്റോ സെക്രട്ടറിയോ ഏതെങ്കിലും സ്ഥലത്തോ കെട്ടിടത്തിലോ ഭൂമിയിലോ പ്രവേശിക്കുന്നതിനു തനിക്കുള്ള അധികാരങ്ങൾ പ്രസിഡന്റോ സെക്രട്ടറിയോ അഥവാ അവരിലാരെങ്കിലും നിയമാനുസൃതം ഏല്പിച്ചിട്ടുള്ള ഏതെങ്കിലും ആളോ അവിടെ പ്രവേശിക്കുന്നതിനുള്ള തന്റെ നിയമാനുസൃതാധികാരം വിനിയോഗിക്കുന്നത് തടയുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാ നിയമം 341-ാം വകുപ്പുപ്രകാരം കുറ്റം ചെയ്തതായി ഗണിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ