Panchayat:Repo18/vol1-page0632

From Panchayatwiki
Revision as of 12:00, 4 January 2018 by Gangadharan (talk | contribs) (''''1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ക്രൈടബ്യണൽ ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 1062/99.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പിനോട് 271 എസ്. 271 യു എന്നീ വകുപ്പുകളും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ (1994-ലെ 20) 509-ാം വകുപ്പും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യണൽ ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(എ) 'ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥ മാകുന്നു;

(ബി) "മുനിസിപ്പാലിറ്റി ആക്റ്റ്' എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) എന്നർത്ഥമാകുന്നു;

(സി) "പഞ്ചായത്ത് ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;

(ഡി) "ഹർജി’ എന്നാൽ പഞ്ചായത്ത് ആക്റ്റിലെ 276-ാം വകുപ്പ് പ്രകാരമോ മുനിസിപ്പാലിറ്റി ആക്റ്റിലെ 509-ാം വകുപ്പ് പ്രകാരമോ ക്രൈടബ്യണൽ മുൻപാകെ സമർപ്പിക്കുന്ന ഒരു അപ്പീൽ അഥവാ റിവിഷൻ എന്നർത്ഥമാകുന്നു;

(ഇ) "ഹർജിക്കാരൻ' എന്നാൽ ക്രൈടബ്യണൽ മുൻപാകെ ഹർജി സമർപ്പിക്കുന്ന ഒരാൾ എന്നർത്ഥമാകുന്നു;

(എഫ്) “വകുപ്പ്' എന്നാൽ പഞ്ചായത്ത് ആക്റ്റിലെയോ മുനിസിപ്പാലിറ്റി ആക്റ്റിലെയോ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ജി) "ക്രൈടബ്യണൽ’ എന്നാൽ പഞ്ചായത്ത് ആക്റ്റിലെ 271 എസ് വകുപ്പ് പ്രകാരം രൂപീക രിച്ചിട്ടുള്ള ഒരു ക്രൈടബ്യണൽ എന്നർത്ഥമാകുന്നു;

(എച്ച്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ പഞ്ചാ യത്ത് ആക്റ്റിലോ മുനിസിപ്പാലിറ്റി ആക്റ്റിലോ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗ ങ്ങൾക്കും മേൽപറഞ്ഞ ആക്സ്റ്റൂകളിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടാ യിരിക്കുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ