Panchayat:Repo18/vol1-page0868

From Panchayatwiki
Revision as of 08:44, 30 May 2019 by Rameshwiki (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(iii) വിദ്യാലയങ്ങൾക്കോ ആശുപ്രതികൾക്കോ ആയി ഉപയോഗിക്കുന്നവ; (iv) അമ്യൂസ്മെന്റ് പാർക്കുകൾ, മൊബൈൽ ടെലിഫോൺ ടവർ എന്നിവയ്ക്കായി ഉപയോഗിക്കുന്നവ, (v) വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നവ. (vi) മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവ, (vii) സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും ഇനം കെട്ടിടങ്ങൾ.

(2) ആദ്യമായി അടിസ്ഥാന വസ്തു നികുതി നിരക്കുകൾ നിശ്ചയിക്കാനുള്ളതോ അല്ലെങ്കിൽ നിലവിലുള്ള നിരക്കുകൾ പുതുക്കി നിശ്ചയിക്കാനുള്ളതോ ആയ പ്രാഥമിക നിർദ്ദേശങ്ങൾ ഗ്രാമ പഞ്ചായത്ത് പരിഗണിക്കേണ്ടതും, നിരക്കുകൾ അന്തിമമായി നിശ്ചയിച്ചുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കുന്നതിന് മുമ്പ്, ആ പ്രമേയത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റിയുള്ള നോട്ടീസ് ഗ്രാമപഞ്ചായത്തിന്റെ ആഫീസിലെ നോട്ടീസ് ബോർഡിലും ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വ്യാപകമായ പ്രചാരമുള്ള ഒരു ദിനപ്പത്രത്തിലും ഗ്രാമപഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും പരസ്യപ്പെടുത്തേണ്ടതും നോട്ടീസിന് ലഘുലേഖകൾ, വാർത്താ ബോർഡുകൾ എന്നിവ മുഖേന പ്രചാരണം നൽകേണ്ടതും, ആക്ഷേപങ്ങൾ ബോധിപ്പിക്കുന്നതിന് മുപ്പത് ദിവസത്തിൽ കുറയാത്ത സമയം നിശ്ചയിക്കേണ്ടതും, നിർദ്ദിഷ്ട സമയത്തിനുള്ളിൽ ആക്ഷേപങ്ങൾ എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ അവ ഗ്രാമ പഞ്ചായത്ത് പരിഗണിക്കേണ്ടതുമാകുന്നു.

(3) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് എല്ലായിടത്തും ഉപയോഗ്രകമത്തിനനുസരിച്ച്, അതത് സംഗതിപോലെ, ഒരേ ഇനത്തിലോ അതിന്റെ ഉപവിഭാഗത്തിലോപ്പെട്ട എല്ലാ കെട്ടിടങ്ങൾക്കും ഒരേ അടിസ്ഥാന നികുതി നിരക്ക് ആയിരിക്കേണ്ടതാണ്.

(4) ഗ്രാമപഞ്ചായത്ത് അന്തിമമായി നിശ്ചയിക്കുന്ന അടിസ്ഥാന വസ്തതു നികുതി നിരക്കുകളും അവ പ്രാബല്യത്തിൽ വരുന്ന തീയതിയും അവ പ്രാബല്യത്തിലിരിക്കുന്ന കാലയളവും വ്യക്ത മാക്കുന്ന ഒരു വിജ്ഞാപനം ഗ്രാമപഞ്ചായത്ത് ആഫീസ് നോട്ടീസ്ബോർഡിലും ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രചാരമുള്ള രണ്ട് ദിനപത്രങ്ങളിലും സെക്രട്ടറി പ്രസിദ്ധപ്പെടുത്തേണ്ടതും പ്രസ്തുത വിജ്ഞാപനത്തിന് ലഘുലേഖകൾ, വാർഡ്തല വാർത്താ ബോർഡുകൾ എന്നിവ മുഖേന പ്രചാരണം നൽകേണ്ടതുമാണ്.

(5) ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകൾക്ക് അവ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ അഞ്ച് വർഷകാലയളവിലേക്ക് പ്രാബല്യം ഉണ്ടായിരിക്കു ന്നതും, അടുത്ത ഓരോ അഞ്ച് വർഷകാലയളവിലേക്കും പ്രാബല്യത്തിലുണ്ടായിരിക്കേണ്ട നിരക്കു കൾ (നിലവിലുള്ള നിരക്കുകളിൻമേൽ കുറഞ്ഞത് ഇരുപത്തിയഞ്ച് ശതമാനവും, കൂടിയത് മുപ്പ ത്തിയഞ്ചു ശതമാനവും എന്ന തോതിൽ വർദ്ധനവ് വരുത്തി) 203-ാം വകുപ്പ് (4)-ാം ഉപവകുപ്പ പ്രകാരം ഗ്രാമപഞ്ചായത്ത് യഥാസമയം പുതുക്കി നിശ്ചയിക്കേണ്ടതും അവ (4)-ാം ഉപചട്ടപ്രകാരം പ്രകാരം പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്.

5. അടിസ്ഥാന വസ്തതുനികുതി നിർണ്ണയം.-

(1) വസ്തുനികുതി നിർണ്ണയിക്കപ്പെടുന്നതിലേ ക്കായി ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള എല്ലാ കെട്ടിടങ്ങളും 4-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറയുന്ന ഉപയോഗ്രക്രമത്തിനനുസരിച്ച് തരംതിരിക്കപ്പെടേണ്ടതാണ്. കുറിപ്പ്.-- 1. പാർപ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്നതിൽ വീടുകൾ, അപ്പാർട്ടുമെന്റുകൾ, റസിഡൻഷ്യൽ ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ (ലോഡ്ജുകൾ ഒഴികെ) മുതലായവ ഉൾപ്പെടുന്നു. കുറിപ്പ്.- 2. വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്നാൽ ഏത് തരത്തിലുമുള്ള ഉൽപ്പന്നങ്ങൾ, വസ്തതുക്കൾ, അഥവാ പദാർത്ഥങ്ങൾ ഉൽപ്പാദിപ്പിക്കുകയോ സംസ്കരെിക്കുകയോ അതിനായി ശേഖരിക്കുകയോ യന്തസാമഗ്രികൾ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നതിനുള്ള കെട്ടിടങ്ങൾ എന്നർത്ഥമാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Rameshwiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ