Panchayat:Repo18/vol1-page0298
നോട്ടീസ് അങ്ങനെ നല്കിയെന്നോ അഥവാ വച്ചിട്ടുപോന്നുവെന്നോ ഉള്ള ഒരു പ്രസ്താവന ആ അന്യായത്തിൽ ഉണ്ടായിരിക്കേണ്ടതും ആകുന്നു; അഥവാ
(ബി) ഒരു വ്യവഹാരം സ്ഥാവരവസ്തു വീണ്ടെടുക്കുന്നതിനുള്ളതോ അവകാശം സ്ഥാപിച്ചു കിട്ടുന്നതിനുള്ളതോ അല്ലാത്ത പക്ഷം, അത് ആരോപിതമായ വ്യവഹാര കാരണം ഉദിച്ചതിനു ആറു മാസത്തിനകം നൽകേണ്ടതുമാണ്.
(2) (1)-ാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന നോട്ടീസ്, അത് പഞ്ചായത്തിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെങ്കിൽ സെക്രട്ടറിയെ അഭിസംബോധന ചെയ്തതുകൊണ്ടുള്ളതായിരിക്കണം.
(3) (1)-ാം ഉപവകുപ്പു പ്രകാരം നോട്ടീസ് നൽകപ്പെട്ട ഏതെങ്കിലും പഞ്ചായത്തോ, ആളോ, നടപടികൾ ആരംഭിക്കുന്നതിനു മുമ്പോ തുകകൾ നൽകാൻ തയ്യാറാവുകയും അങ്ങനെയുള്ള നടപടികളിൽ വാദിക്ക് അങ്ങനെ നൽകാൻ തയ്യാറായിട്ടുള്ള തുകകളിൽ കൂടുതൽ ആവശ്യമില്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം അങ്ങനെ നൽകാൻ തയ്യാറായതിനു ശേഷം തനിക്കുണ്ടായ എന്തെങ്കിലും ചെലവ് അയാൾ ഈടാക്കാൻ പാടില്ലാത്തതും നൽകാൻ തയ്യാറായതിനു ശേഷം പഞ്ചായത്തിനുണ്ടാകുന്ന എല്ലാ ചെലവുകളും കൂടി വാദി കൊടുക്കേണ്ടതുമാണ്.
250. ഉത്തമവിശ്വാസത്തോടു ചെയ്യുന്ന പ്രവൃത്തികൾക്ക് സംരക്ഷണം.-ഈ ആക്റ്റോ അതു പ്രകാരമുണ്ടായിട്ടുള്ള ചട്ടമോ, ബൈലായോ പ്രകാരം ഉത്തമവിശ്വാസത്തിൽ ചെയ്തതോ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ സംഗതിയിൽ ഒരു പഞ്ചായത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ, ജീവനക്കാരനോ, പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ, ഏതെങ്കിലും അംഗത്തിനോ സെക്രട്ടറിക്കോ എതിരായി യാതൊരു വ്യവഹാരമോ, ശിക്ഷാനടപടികളോ മറ്റു നിയമനടപടികളോ നിലനിൽക്കുന്നതല്ല.
251. നികുതി ചുമത്തലും മറ്റും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന്.-(1) ഈ ആക്റ്റിന്റെ അധികാരത്തിൻ കീഴിൽ ചെയ്തിട്ടുള്ള നികുതി ചുമത്തലോ, ആവശ്യപ്പെടലോ, ചുമത്തിയിട്ടുള്ള ഏതെങ്കിലും ചാർജോ
(എ) ഏതെങ്കിലും ആളിന്റെ പേരോ താമസസ്ഥലമോ ബിസിനസ് നടത്തുന്ന സ്ഥലമോ തൊഴിലോ; അഥവാ
(ബി) ഏതെങ്കിലും ഭൂമിയുടെയോ സാധനത്തിന്റെയോ വിവരണമോ; അഥവാ
(സി) തിട്ടപ്പെടുത്തിയതോ ആവശ്യപ്പെട്ടതോ ചുമത്തിയതോ ആയ തുകയോ സംബന്ധിച്ച കൈത്തെറ്റോ ഏതെങ്കിലും പിശകോ സംഭവിച്ചതിന്റെ പേരിൽ ചോദ്യം ചെയ്യുകയോ ബാധകമാ ക്കുകയോ ചെയ്യാൻ പാടുള്ളതല്ല: എന്നാൽ ഈ ആക്റ്റിലെ വ്യവസ്ഥകൾ സാരാംശത്തിലും ഫലത്തിലും പാലിച്ചിരിക്കേണ്ട താകുന്നു. എന്നുമാത്രമല്ല, ഈ ആക്റ്റിന്റെ കീഴിലുള്ള യാതൊരു നടപടികളും, അതിന്റെ രൂപത്തിലുള്ള ഏതെങ്കിലും പോരായ്മ മാത്രം കാരണമാക്കി, ഏതെങ്കിലും കോടതി റദ്ദാക്കുകയോ അസ്ഥിരപ്പെടു ത്തുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
(2) ഈ ആക്റ്റിന്റെ വ്യവസ്ഥകൾ സാരാംശത്തിലും ഫലത്തിലും അനുസരിച്ചിട്ടുള്ള പക്ഷം ഈ ആക്റ്റിന്റെ അധികാരത്തിൻ കീഴിൽ പിരിച്ചെടുത്തിട്ടുള്ള ഏതെങ്കിലും തുക വീണ്ടെടുക്കാനോ പ്രസ്തുത അധികാരത്തിൻ കീഴിൽ നടത്തിയ തുക ചുമത്തലോ പിരിച്ചെടുക്കലോ സംബന്ധിച്ച നഷ്ടപരിഹാരം ലഭിക്കുന്നതിനോ യാതൊരു വ്യവഹാരവും ഏതെങ്കിലും കോടതിയിൽ കൊടുക്കാൻ പാടില്ല.