Panchayat:Repo18/vol1-page0798

From Panchayatwiki
Revision as of 06:34, 30 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നുതന്നെയുമല്ല, പൂർണ്ണമായുള്ള പദ്ധതി നടത്തിപ്പിനായി ഭൂമി വിട്ടുകൊടുത്തിട്ടില്ലെങ്കിൽ അത്തരം പ്ലോട്ടുകളിലെ നിർമ്മാണങ്ങൾക്ക് ഈ അദ്ധ്യായത്തിന്റെ കീഴിലുള്ള വ്യവസ്ഥകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്നതല്ല.

എന്നുമാത്രമല്ല, അത്തരം റോഡ് രൂപീകരണം അല്ലെങ്കിൽ റോഡിന് വീതികൂട്ടൽ അല്ലെങ്കിൽ നാൽക്കവലയുടെ മെച്ചപ്പെടുത്തൽ അല്ലെങ്കിൽ റോഡ് ഘടനയുമായി ബന്ധപ്പെട്ടുള്ള സൗകര്യങ്ങളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കുന്ന ഏജൻസിയുടെ വാർഷിക പദ്ധതിയുടെയോ, പഞ്ചവൽസര പദ്ധതിയുടെയോ ഭാഗമായിരിക്കേണ്ടതും അല്ലെങ്കിൽ അവയ്ക്ക് ബഡ്ജറ്റിൽ വകകൊള്ളിച്ചിരിക്കേണ്ടതും, ഏതെങ്കിലും പ്രസിദ്ധീകൃതമോ അനുവദിക്കപ്പെട്ടതോ ആയ നഗരാസൂത്രണ പദ്ധതി എന്തെങ്കിലും നിലവിലുണ്ടെങ്കിൽ അതിന്റെ ഭാഗവും അതിന് അനുരൂപവും ആയി രിക്കേണ്ടതുമാണ്.

എന്നുമാത്രമല്ല, നിലവിലുള്ള നഗരാസൂത്രണ നിയമപ്രകാരം നഗരാസൂത്രണ പദ്ധതിയിൽ വ്യതിയാനമോ, പുനരാലോചനയോ വരുത്തിയതിന് ശേഷം മാത്രമേ പുതിയ റോഡ് വീതി കൂട്ടുന്നതിനോ, നാൽക്കവലകൾ രൂപീകരിക്കുന്നതിനോ, വികസിപ്പിക്കുന്നതിനോ അല്ലെങ്കിൽ സൗകര്യ വികസനത്തിനോ വേണ്ടി നഗരാസൂത്രണ പദ്ധതിയിൽ ഏതെങ്കിലും വ്യതിയാനം വരുത്തുവാൻ പാടുള്ളു.

എന്നുതന്നെയുമല്ല, വിട്ടുകൊടുക്കുന്ന ഭൂമി, പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ള ആവശ്യത്തിനല്ലാതെ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാൻ പാടുള്ളതല്ല.

(a) ഏതെങ്കിലും നഗരാസൂത്രണ പദ്ധതിപ്രകാരം വീതി കൂട്ടൽ നിർദ്ദേശം ഇല്ലാത്തതോ അല്ലെങ്കിൽ ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലുള്ളതോ ആയ റോഡുകളുടെ കാര്യത്തിൽ, അവ മുഖ്യ ടൗൺ പ്ലാനറുമായി കൂടിയാലോചിച്ച്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മുൻകൂർ അംഗീകാരത്തോടുകൂടി, താഴെപ്പറയുന്നവർ നിർദ്ദേശിക്കുന്നതോ ഏറ്റെടുക്കുന്നതോ ആയ ഒരു പ്രോജക്ട് ആയിരിക്കുന്നതാണ്.

(i) പ്രമേയത്തിനുമേൽ, തദ്ദേശസ്വയംഭരണ സ്ഥാപനം അല്ലെങ്കിൽ വികസന അതോറിറ്റി അല്ലെങ്കിൽ;

(ii) സർക്കാർ വകുപ്പിനാലോ അർദ്ധസർക്കാർ സംഘടനയാലോ അല്ലെങ്കിൽ സ്ഥാപനത്താലോ അനുവദിക്കപ്പെട്ടത് അല്ലെങ്കിൽ ഏറ്റെടുക്കപ്പെട്ടത് അല്ലെങ്കിൽ;

(iii) രജിസ്റ്റർ ചെയ്ത റസിഡൻസ് അസോസിയേഷൻ അല്ലെങ്കിൽ സാമൂഹ്യക്ഷേമ സംഘടന.

(2) ഭൂമി വിട്ടുകൊടുക്കുന്നത്, സർക്കാരിന്റെ നിയമപ്രകാരമുള്ള അവകാശം ഒഴിഞ്ഞു കൊടുക്കൽ നടപടിക്രമപ്രകാരമായിരിക്കേണ്ടതും, ബന്ധപ്പെട്ട അധികാരി ഭൂമി അളന്നു തിരിച്ച കൈവശപ്പെടുത്തേണ്ടതുമാണ്. അപ്രകാരം വിട്ടുകൊടുക്കുന്ന ഭൂമിയിൽ നിലവിലുള്ള ചുറ്റുമതിലോ വേലിയോ അല്ലെങ്കിൽ മറ്റു നിർമ്മാണങ്ങളോ ഉടമസ്ഥൻ തന്റെ ഉത്തരവാദിത്വത്തിലും ചെലവിലും പൊളിച്ചു നീക്കേണ്ടതും അനുയോജ്യമായ സ്ഥിര അതിര് നിർമ്മാണങ്ങളാൽ പുതിയ അതിര് വേർതിരിക്കേണ്ടതാണ്. മുകളിലെ നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിനുശേഷം മാത്രമെ കെട്ടിട നിർമ്മാണാനുമതി നൽകുവാൻ പാടുള്ള.

(3) സർക്കാരിന് സ്വമേധയായോ അല്ലെങ്കിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റെ അപേക്ഷയിൻമേലോ പദ്ധതിവിജയത്തിനായി ആവശ്യമെന്ന് കാണുന്ന വ്യവസ്ഥകളോടെ സൗജന്യമായി ഭൂമി വിട്ടു കൊടുക്കൽ മുഖേന റോഡിന് വീതി വർദ്ധിപ്പിക്കുന്ന പദ്ധതി രൂപീകരിക്കാവുന്നതും ഈ ചട്ടങ്ങളിലെ മറ്റു വ്യവസ്ഥകളിൻമേൽ അതിന് അധിപ്രഭാവം ഉണ്ടായിരിക്കുന്നതുമാണ്.

  1. തിരിച്ചുവിടുക Template:Approved