Panchayat:Repo18/vol1-page0894

From Panchayatwiki

ശാലകളും ആരാധനാലയങ്ങളോടനുബന്ധിച്ച് നിർമ്മിച്ചിട്ടുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും ഉൾപ്പെടുന്നു. മറ്റാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നതിൽ ആഫീസുകൾ, ആഡിറ്റോറിയം, കല്യാണമണ്ഡപം, കോൺഫറൻസ് ഹാൾ, വർക് ഷോപ്പ്, സർവ്വീസ് സ്റ്റേഷൻ, ലോഡ്ജുകൾ മുതലായവ ഉൾപ്പെടുന്നു. ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടതും മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുത്താനാവാത്തതുമായ കെട്ടിടങ്ങളെ മറ്റാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളായി കണക്കാക്കാവുന്നതാണ് (ചട്ടം 5).

5.ചട്ടങ്ങളിൽ പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ഗ്രാമപഞ്ചായത്ത് ഭൂപ്രദേശം മുഴുവൻ പ്രഥമ മേഖലകൾ, ദ്വിതീയ മേഖലകൾ, തൃതീയ മേഖലകൾ എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളതാണ്. (ചട്ടം 7) ഇതിന്റെ വിവരങ്ങൾ റിട്ടേണിലെ ക്രമനമ്പർ 8 പ്രകാരമായിരിക്കുന്നതാണ്.

6. വസ്തതുനികുതിനിർണ്ണയത്തിന്റെ ആവശ്യത്തിലേക്കായി മുനിസിപ്പൽ പ്രദേശത്തെ റോഡുകൾ കൗൺസിൽ തരംതിരിച്ചിട്ടുണ്ട് (ക്രമനമ്പർ 9 കാണുക).

7. കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തെ അടിസ്ഥാന വസ്തതുനിരക്കുകൊണ്ട് ഗുണിച്ചുകിട്ടുന്ന തുക (പൂർണ്ണസംഖ്യയിൽ) കെട്ടിടത്തിന്റെ അടിസ്ഥാന വാർഷിക വസ്തതുനികുതിയായിരിക്കുന്നതാണ്. (റിട്ടേണിലെ ക്രമനമ്പർ 18) കെട്ടിടം സ്ഥിതിചെയ്യുന്ന മേഖല, കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ ലഭ്യത, കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മിതി, കാലപ്പഴക്കം, തറയുടെ നിർമ്മിതി (250 ച. മീറ്ററിൽ കൂടുതൽ തറവിസ്തീർണ്ണമുള്ളതും മേൽത്തരം തടി, ഇറ്റാലിയൻ മാർബിൾ, ഗ്രാനൈറ്റ് എന്നിവകൊണ്ട് നിർമ്മിച്ചിട്ടുള്ളത്) കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിൽ റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഫാറത്തിൽ കാണിച്ച പ്രകാരം അടിസ്ഥാന വസ്തുനികുതിയിൽ ഇളവുകളും വർദ്ധനവുകളും (ഇളവുകൾ പരമാവധി 75%) വരുത്തി വാർഷിക വസ്തുനികുതി കണക്കാക്കേണ്ടതാണ് (ക്രമനമ്പർ 19, 20, 21) (ചട്ടം 6, പട്ടികകൾ 1 മുതൽ 9 വരെ).

8. ഒരു കെട്ടിടത്തിന്റെ മുമ്പിലും വശത്തുമായി രണ്ടു തരം റോഡുകളുണ്ടായിരിക്കുകയും അവയിൽ ഒരു റോഡിൽനിന്ന് മാത്രം കെട്ടിടത്തിലേക്ക് പ്രവേശനമാർഗ്ഗം ഏർപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്ന സംഗതിയിൽ, അവയിൽ പ്രധാനപ്പെട്ട റോഡിൽനിന്ന് കെട്ടിടത്തിലേക്ക് വഴി സൗകര്യത്തിന്റെ ലഭ്യതയുള്ളതായി കണക്കാക്കേണ്ടതാണ്. ഏതെങ്കിലും ഒരു പ്രധാന റോഡിൽ നിന്ന് 10 മീറ്റർ മാത്രം ദൂരത്തിൽ മറ്റൊരു അപ്രധാന റോഡ് മുഖേനയോ പൊതുനടപ്പാത മുഖേനയോ കെട്ടിടത്തിലേക്ക് വഴി സൗകര്യം ലഭ്യമാക്കിയിട്ടുള്ള സംഗതിയിൽ, ആദ്യം പറഞ്ഞപ്രകാരമുള്ള റോഡിൽനിന്ന് കെട്ടിടത്തിലേക്ക് വഴി സൗകര്യം ലഭ്യമാക്കിയിട്ടുള്ള സംഗതിയിൽ, ആദ്യം പറഞ്ഞ പ്രകാരമുള്ള റോഡിൽനിന്ന് കെട്ടിടത്തിലേക്ക് വഴി സൗകര്യത്തിന്റെ ലഭ്യതയുള്ളതായി കണക്കാക്കേണ്ടതാണ്.

9. ഒരു കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂരയ്ക്കു മുകളിൽ വെയിലും മഴയും തടയുന്നതിന് മറ്റൊരു താൽക്കാലിക മേൽക്കൂരയുള്ളതിന്റെ പേരിൽ ആ കെട്ടിടത്തെ കുറഞ്ഞതരം മേൽക്കുരയുള്ള കെട്ടിടമായി കണക്കാക്കാവുന്നതല്ല. കോൺക്രീറ്റ് മേൽക്കൂരയ്ക്കുമുകളിൽ കെട്ടിടത്തിന്റെ ശിൽപ്പഭംഗി വർദ്ധിപ്പിക്കാനായി മേച്ചിലോടോ അതുപോലുള്ള നിർമ്മാണവസ്തുക്കളോ പതിപ്പിച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ മേൽക്കുര കോൺക്രീറ്റകൊണ്ടുള്ളതാണ് എന്ന് കണക്കാക്കേണ്ടതാണ്.

10. ഒരു കെട്ടിടത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിന് അതിന് കെട്ടിടനികുതി/വസ്തുനി കുതി ഈടാക്കിത്തുടങ്ങിയ തീയതിയോ വിശ്വസനീയമായ മറ്റേതെങ്കിലും തെളിവോ ആധാരമാക്കാവുന്നതാണ്. കാലപ്പഴക്കം നിർണ്ണയിക്കാൻ തെളിവുകളൊന്നുമില്ലെങ്കിൽ കെട്ടിടത്തിന് കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള ഇളവ് അനുവദനീയമല്ല.

11. മേൽക്കുരയുടെ നിർമ്മിതിക്കും ഒന്നിലധികം തരങ്ങൾ ഒരു കെട്ടിടത്തിന് ഒരേ സമയം ബാധകമാകുന്ന സംഗതിയിൽ, അപ്രകാരമുള്ള ഏതു തരമാണോ കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണത്തിന്റെ പകുതിയിലധികം ഭാഗത്തിന് ബാധകം ആ തരത്തെ അടിസ്ഥാനമാക്കി അടി സ്ഥാനവസ്തതുനികുതിയിൽ ഇളവ് അല്ലെങ്കിൽ വർദ്ധനവ് വരുത്തി കെട്ടിടത്തിന്റെ വാർഷിക വസ്തതുനികുതി നിർണ്ണയിക്കേണ്ടതാണ് (ചട്ടം 9).

12. (i) പാർപ്പിടാവശ്യത്തിനുള്ള ഒരു കെട്ടിടത്തിന്റെ വാർഷിക വസ്തതുനികുതി ആദ്യമായി നിർണ്ണയിക്കുമ്പോഴോ പുനർനിർണ്ണയിക്കുമ്പോഴോ അപ്രകാരം നികുതി നിർണ്ണയിക്കുന്നതിനോ പുനർനിർണ്ണയിക്കുന്നതിനോ തൊട്ടുമുമ്പ് നിലവിലുള്ള വാർഷിക വസ്തതുനികുതിയുടെ 60 ശതമാ

  1. തിരിച്ചുവിടുക Template:Approved