Panchayat:Repo18/vol1-page0294

From Panchayatwiki

(ബി) പ്രസ്തുത വ്യവസ്ഥകളിൽ ഏതെങ്കിലും പ്രകാരം ലൈസൻസോ അനുവാദമോ ആവശ്യമുള്ള സ്ഥലത്തോ കെട്ടിടത്തിലോ ഭൂമിയിലോ ഏതെങ്കിലും സംഗതിയ്ക്ക് അപ്രകാരമുള്ള ലൈസൻസോ അനുവാദമോ, കൂടാതെയോ, അല്ലെങ്കിൽ വാങ്ങിയിട്ടുള്ള ലൈസൻസിലെയോ, അനുവാദത്തിലെയോ നിബന്ധനകൾക്ക് അനുയോജ്യമായിട്ടല്ലാതെയോ മറ്റു വിധത്തിൽ യാതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം ബോദ്ധ്യം വരുത്തുന്നതിനോ, പ്രവേശിക്കാവുന്നതാണ്:

എന്നാൽ

(i) അപ്രകാരം ഒരു കെട്ടിടത്തിൽ പ്രവേശിക്കുന്നത് സൂര്യാസ്തമനത്തിനും സൂര്യോദയത്തിനുമിടയ്ക്ക് ആകുവാൻ പാടുള്ളതല്ലാത്തതും,

(ii) കൈവശക്കാരന്റെ അനുവാദം കൂടാതെ അങ്ങനെ പ്രവേശിക്കുന്നതിന് ഉദ്ദേശിക്കു ന്നുണ്ടെന്നു കാണിച്ച കൈവശക്കാരന് കുറഞ്ഞത് ഇരുപത്തിനാല് മണിക്കുർ സമയത്തെ നോട്ടീസ് കൊടുക്കാതെയോ ഒരു വാസഗൃഹത്തിലോ സ്ഥലത്തോ അപ്രകാരം പ്രവേശിക്കാൻ പാടുള്ളതല്ലാത്തതും,

(iii) വാസഗൃഹത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള സ്ത്രീകൾക്കു മാറി പോകുന്നതിനു ന്യായമായ അവസരവും സൗകര്യവും അനുവദിച്ചു കൊടുക്കേണ്ടതും,

(iv) അങ്ങനെ പ്രവേശിക്കപ്പെടുന്ന സ്ഥലങ്ങളിലെ കൈവശക്കാരുടെ സാമൂഹ്യവും മത പരവുമായ ആചാരങ്ങൾക്ക് കഴിയുന്നിടത്തോളം അർഹമായ ആദരവും നൽകേണ്ടതാണ്.

(2) സെക്രട്ടറിയോ പഞ്ചായത്തോ ചുമതലപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥന് ഏതെങ്കിലും സ്ഥലത്ത് പ്രവേശിക്കുന്നതിനുവേണ്ടി, ഏതെങ്കിലും വാതിലോ ഗേറ്റോ മറ്റു തടസ്സങ്ങളോ തുറക്കുന്നതോ തുറപ്പിക്കുന്നതോ,-

(എ) അങ്ങനെ പ്രവേശിക്കുന്നതിനുവേണ്ടി അത് തുറക്കേണ്ടത് ആവശ്യമാണെന്ന് തനിക്കു തോന്നുന്നപക്ഷവും,

(ബി) ഉടമസ്ഥനോ കൈവശക്കാരനോ അസന്നിഹിതനായിരിക്കുകയോ, സന്നിഹിതനായിരുന്നിട്ടും അങ്ങനെയുള്ള വാതിലോ, ഗേറ്റോ, തടസ്സങ്ങളോ തുറക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷവും,

നിയമാനുസൃതമായിരിക്കുന്നതാണ്.

(3) (2)-ാം ഉപവകുപ്പ് പ്രകാരം ഏതെങ്കിലും സ്ഥലത്ത് പ്രവേശിക്കുകയോ, വാതിലോ, ഗേറ്റോ മറ്റു തടസ്സങ്ങളോ തുറക്കുകയോ തുറപ്പിക്കുകയോ ചെയ്യുന്നതിനു മുമ്പ് ഇതിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള ആൾ, പ്രവേശിക്കേണ്ട സ്ഥലം സ്ഥിതി ചെയ്യുന്നിടത്തുള്ള രണ്ടോ അതിലധികമോ ആളുകളോട് അങ്ങനെ പ്രവേശിക്കുന്നതിനോ തുറക്കുന്നതിനോ സാക്ഷ്യം വഹിക്കാനാവശ്യപ്പെടേണ്ടതും അങ്ങനെ ചെയ്യുന്നതിന് അവരോടോ അവരിൽ ആരോടെങ്കിലുമോ രേഖാമൂലം ഉത്തരവ നൽകാവുന്നതുമാണ്.

242. വില്ലേജ് ആഫീസർമാരിൽ നിന്നും വിവരം ആവശ്യപ്പെടുന്നതിനുള്ള അധികാരം.-(1) ഒരു പഞ്ചായത്തിന്റെ സെക്രട്ടറിക്ക് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി, പഞ്ചായത്ത് പ്രദേശത്തുള്ള റവന്യൂ വില്ലേജിലെ ഏതൊരു വില്ലേജ് ആഫീസറോടും അങ്ങനെയുള്ള വില്ലേജിനെ സംബന്ധിച്ചോ അതിന്റെ ഏതെങ്കിലും ഭാഗത്തെ സംബന്ധിച്ചോ അതിലെ ഏതെങ്കിലും ആളി നേയോ വസ്തുവിനേയോ സംബന്ധിച്ചോ നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ഏതെങ്കിലും വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും സംഗതി സംബന്ധിച്ച് വിവരം നൽകാൻ ആവശ്യപ്പെടാവുന്നതും അങ്ങനെയുള്ള ഏതൊരുത്തരവും വില്ലേജ് ആഫീസർ അനുസരിക്കേണ്ടതുമാകുന്നു.