Panchayat:Repo18/vol1-page0796

From Panchayatwiki
Revision as of 06:22, 30 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(4) വ്യക്തിഗത അപേക്ഷയുടെ കാര്യത്തിൽ അപേക്ഷാഫീസ് ആവശ്യമില്ലാത്തതും, വ്യക്തിഗത അപേക്ഷയുടെ കാര്യത്തിലുള്ള പെർമിറ്റ് ഫീസ് II-ാം പട്ടികയിൽ കാണിച്ചിട്ടുള്ളത് പോലെയുമായിരിക്കേണ്ടതാണ്.


അദ്ധ്യായം 10A

സർക്കാർ അംഗീകൃത വൻകിട വികസന പദ്ധതികൾക്കായുള്ള പ്രത്യേക വ്യവസ്ഥകൾ

76A. വ്യവസ്ഥകൾ ബാധകമാക്കൽ- ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ, സർക്കാർ ഉത്തരവിനാൽ അംഗീകരിക്കപ്പെടുകയും ചെയ്ത വൻകിട വികസന പദ്ധതികൾക്കും, കൂടാതെ ഉയർന്ന തറവിസ്തീർണ്ണാനുപാതത്തിന്റെ ആനുകൂല്യം ലഭിക്കുവാൻ വേണ്ടി ഈ പ്രൊജക്റ്ററുകൾ രണ്ടു ഹെക്ടറിൽ കുറയാത്ത വിസ്ത്യതിയും ഭൂമിയുടെ മൂല്യമുൾപ്പെടെ 100 കോടി കവിയുന്ന മുതൽ മുടക്കും, പദ്ധതിയാരംഭിച്ച ശേഷം 500-ൽ കുറയാത്ത ആളുകൾക്ക് ജോലി ലഭ്യമാക്കുകയും ചെയ്യാൻ ശേഷിയുള്ളതുമായ പദ്ധതികൾക്കുമാത്രമേ ബാധകമാവുകയുള്ളൂ.

76B. കമ്മിറ്റിയുടെ രൂപീകരണവും പ്രവർത്തനവും.-(1) താഴെപ്പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഈ ആവശ്യത്തിലേക്കായി സർക്കാർ രൂപീകരിക്കുന്ന ഒരു കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മേൽ പരാമർശിച്ചിട്ടുള്ള പദ്ധതിക്ക് സർക്കാരിന് അനുമതി നൽകാ വുന്നതാണ്.

(a) പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണവകുപ്പ് - ചെയർമാൻ/ചെയർപേഴ്സൺ

(b) ഡയറക്ടർ, പഞ്ചായത്ത് വകുപ്പ് - അംഗം

(c) മുഖ്യ നഗരാസൂത്രകൻ, ടൗൺ ആന്റ് കൺട്രി പ്ലാനിംങ് വകുപ്പ് - കൺവീനർ

(d) ബന്ധപ്പെട്ട ജില്ലയിൽ അധികാരിതയുള്ള ടൗൺ ആന്റ് കൺട്രി പ്ലാനിംങ് വകുപ്പിലെ ജില്ലാ ഓഫീസർ. - അംഗം

(e) ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ - അംഗങ്ങൾ

(2) വികസിപ്പിക്കുന്നയാൾ പദ്ധതിയുടെ റിപ്പോർട്ട്, ആവശ്യകത, പ്രായോഗികത പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതിക ആഘാത വിശകലനം ആവശ്യമെങ്കിൽ ഭാരത സർക്കാരിൽ നിന്നും പരിസ്ഥിതി-വന മന്ത്രാലയത്തിൽ നിന്നും ലഭിച്ച അനുമതി സഹിതം കമ്മിറ്റിയുടെ കൺവീനർക്ക് സമർപ്പിക്കേണ്ടതും കൺവീനർ എത്രയും വേഗം കമ്മിറ്റിയുടെ യോഗം വിളിച്ചുകൂട്ടുകയും പദ്ധതി റിപ്പോർട്ട് കമ്മിറ്റിക്ക് ലഭിച്ചതിനുശേഷം ഒരു മാസത്തിനുള്ളിൽ പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യേണ്ടതാണ്.

(3) കമ്മിറ്റിയുടെ അദ്ധ്യക്ഷനുമായി കൂടിയാലോചിച്ചതിനുശേഷം, കമ്മിറ്റി മീറ്റിംഗിന്റെ സ്ഥലവും തീയതിയും സമയവും കൺവീനർ നിശ്ചയിക്കേണ്ടതാണ്. മീറ്റിംഗിന്റെ രേഖകളും അറിയിപ്പുകളും സംബന്ധിച്ച എല്ലാ കാര്യങ്ങളും ഭദ്രമായി സൂക്ഷിക്കേണ്ട ചുമതല കൺവീനർക്കായിരിക്കുന്നതാണ്.

(4) കമ്മിറ്റിയുടെ യോഗങ്ങളിൽ ചെയർപേഴ്സസൺ ആദ്ധ്യക്ഷം വഹിക്കുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന ഒരംഗമായിരിക്കും അദ്ധ്യക്ഷം വഹിക്കേണ്ടത്.

(5) യോഗത്തിന്റെ ക്വാറം കമ്മിറ്റിയുടെ മുഴുവൻ അംഗങ്ങളുടെയും ഭൂരിപക്ഷമായിരിക്കും.

  1. തിരിച്ചുവിടുക Template:Approved