Panchayat:Repo18/vol2-page0685

From Panchayatwiki
Revision as of 11:51, 4 January 2018 by Dinesh (talk | contribs) (685)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 685 4) താൽക്കാലിക അടിസ്ഥാനത്തിൽ ഹോണറേറിയം വ്യവസ്ഥയിൽ സി.ഒ.മാരെ നിയോഗിച്ചിട്ടുള്ള വടകര (2 പേർ), കൊയിലാണ്ടി (2 പേർ), കോഴിക്കോട് (8 പേർ നഗരസഭകൾക്ക് ഇവരുടെ പുനർവി ന്യാസം സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് നൽകാവുന്നതാണ്.

സി.ഒ.മാരുടെ പ്രതിഫലം (ഓണറേറിയം)

സി.ഒ.മാർക്ക് പ്രതിമാസം 1500/- രൂപ ഓണറേറിയം നൽകാവുന്നതാണ്. നഗരസഭകളിൽ 8 കിലോ മീറ്ററിന് പുറത്തുള്ള യാത്രകൾക്കും, നഗരസഭയ്ക്ക് പുറത്തുള്ള യാത്രകൾക്കും യഥാർത്ഥ യാത്രാ ചെലവ അനുവദിക്കാവുന്നതാണ്. ടെലിഫോൺ അലവൻസ്സായി പ്രതിമാസം 200/- രൂപ നൽകാവുന്നതാണ്. ഈ ചെലവുകൾ എസ്തേജഎസആർബൈ പദ്ധതിയുടെ UCDN ഘടകത്തിൽ നിന്നും നൽകാവുന്നതാണ്.

സി.ഒ. മാരുടെ പ്രതിമാസ പ്രവർത്തന റിപ്പോർട്ട് (തീയതി ക്രമത്തിൽ) സിഡിഎസ് ചെയർപേഴ്സസന് സമർപ്പിക്കേണ്ടതാണ്. സിഡിഎസ് കമ്മറ്റി ഈ പ്രവർത്തന റിപ്പോർട്ട് പരിശോധിക്കേണ്ടതും സിഡിഎസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഓണറേറിയം അനുവദിക്കേണ്ടതുമാണ്. സി.ഒ. മാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നു കണ്ടാൽ ഓണറേറിയം തടഞ്ഞുവയ്ക്കക്കേണ്ടതും, വിവരം ജില്ലാമിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കേണ്ടതുമാണ്.

സി.ഡി.എസ്സിന്റെ പ്രവർത്തനങ്ങൾ മുഖ്യമായും 5 മേഖലകളിൽ ഉള്ളവയാണ്. ലഘു സമ്പാദ്യ മേഖല

സൂക്ഷ്മ സംരംഭ മേഖല

സാമുഹ്യ വികസന മേഖല

കേന്ദ്രാവിഷ്കൃത പദ്ധതി നിർവ്വഹണം,

സംഘകൃഷി, നഗരതൊഴിൽ മേഖല

സി.ഒ.മാരുടെ പ്രവർത്തനങ്ങൾ ഇതേ മേഖലകളിൽ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. ഓരോ മേഖലയിലും ഉള്ള സി.ഒ.മാരുടെ പ്രവർത്തനങ്ങൾ എന്തൊക്കെ ആയിരിക്കണം എന്ന് താഴെ പ്രതിപാദിച്ചിരി ക്കുന്നു.

സി.ഒ.മാരുടെ പൊതു ചുമതലകൾ

1. അയൽക്കുട്ട് എഡിഎസ് തലങ്ങളിലെ കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കുന്നതിന് സിഡി എസ് നിർദ്ദേശിക്കുന്ന സഹായങ്ങൾ ലഭ്യമാക്കുക.

2. ത്രിതല സംഘടനാ സംവിധാനങ്ങളുടെയും, വിവിധ പദ്ധതികളുടേയും / മേഖലകളുടേയും എം.ഐ.എസ് തയ്യാറാക്കുന്നതിനും, നാളതീകരിക്കുന്നതിനും സിഡിഎസ്/അക്കൗണ്ടന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ ലഭ്യമാക്കുക.

3. വിവിധ പദ്ധതികളുടെ രൂപീകരണത്തിനും നടത്തിപ്പിനും, സംഘടനാ സംവിധാനത്തിന്റെ ശാക്തീകരണത്തിനും എഡിഎസ്/സിഡിഎസ് കൾ നിർദ്ദേശിക്കുന്ന സർവ്വേ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.

4. അയൽക്കുട്ട തലങ്ങളിലെ ഭരണസമിതി - ഭാരവാഹി സ്ഥാനങ്ങളിലെ ഒഴിവുകൾ യഥാസമയം സിഡി എസിനെ അറിയിക്കുക. 

5. പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിനും, അഫിലിയേഷൻ നടപടികൾ പൂർത്തീകരിക്കുന്ന തിനും എഡിഎസ്/സിഡിഎസ് സംവിധാനങ്ങൾക്ക് നിർദ്ദേശിക്കുന്ന നടപടികൾ സ്വീകരിക്കുക.

6.ബിപിഎൽ ലിസ്റ്റിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും അയൽക്കൂട്ടങ്ങളിൽ അംഗങ്ങളാക്കുന്നതിനും ഇത് ഉറപ്പുവരുത്തുന്നതിനും സിഡിഎസ്/എഡിഎസ് ആവശ്യപ്പെടുന്ന നടപടികൾ സ്വീകരിക്കുക.

7. നിലവിലുള്ള അയൽക്കൂട്ടങ്ങളുടേയും, എഡിഎസുകളുടേയും അഫിലിയേഷൻ യഥാസമയം പുതു ക്കുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കുക

8. വിവിധ പരിശീലനങ്ങൾ, ക്യാമ്പിയിനുകൾ, എന്നിവയുടെ ഫലപ്രദമായ സംഘാടനത്തിന് സിഡി എസ്/എഡിഎസ് നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ നിർവ്വഹിക്കുക.

ലഘു സമ്പാദ്യ മേഖല

1. അയൽക്കൂട്ടങ്ങളെ ഗ്രേഡിംഗിന് പ്രാപ്തരാക്കുക, ഗ്രേഡിംഗ് നടപടികൾ പൂർത്തീകരിക്കുക, ധന കാര്യ സ്ഥാപനങ്ങളുമായി ലിങ്ക് ചെയ്യുക എന്നീ പ്രവർത്തനങ്ങളിൽ സിഡിഎസ് / എഡിഎസ് ആവശ്യ പ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക.

2. അയൽക്കൂട്ടങ്ങൾക്ക് വായ്ക്കപ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, വായ്ക്കപാ തിരിച്ചടവ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ എഡിഎസ് / സിഡിഎസ് തീരുമാനപ്രകാരം കൈക്കൊള്ളുക.

3. മാച്ചിംഗ് ഗ്രാന്റ് ലഭ്യമാക്കുന്നതിന് എഡിഎസ് / സിഡിഎസ് ആവശ്യപ്പെടുന്ന സേവനങ്ങൾ ലഭ്യമാക്കുക.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ