Panchayat:Repo18/vol1-page0791

From Panchayatwiki
Revision as of 05:13, 30 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നാൽ, ഒരു പ്ലോട്ട് പൂർണ്ണമായോ, ഭാഗികമായോ ശ്മശാനമായി ഉപയോഗിക്കുന്നുവെങ്കിൽ പ്ലോട്ടിനുള്ളിലെ ഏതെങ്കിലും കെട്ടിടത്തിനും, കല്ലറയ്ക്കും ഇടയിൽ പിറകോട്ട് മാറലിന്, മുകളിൽ പറഞ്ഞിരിക്കുന്ന ചുരുങ്ങിയ തുറസ്സായ സ്ഥലം ആവശ്യമില്ലാത്തതാകുന്നു.

(4) ഒരു കെട്ടിടത്തിലേക്കുള്ള പ്രവേശന വീതിയും, അതുപോലെ പ്രധാന തെരുവിൽ നിന്നും പ്ലോട്ടിലേക്ക് പ്രവേശിക്കുവാനുള്ള വഴിയുടെ വീതി എന്നിവ ഏറ്റവും ചുരുങ്ങിയത് 7 മീറ്റർ ആയിരിക്കേണ്ടതും വാഹനഗതാഗതയോഗ്യമായിരിക്കേണ്ടതുമാണ്.

എന്നാൽ, വാൾട്ട് മാതൃകയിലുള്ള ശ്മശാനങ്ങളുടെയും ദഹനശാലകളുടെയും സംഗതിയിൽ മുകളിൽ സൂചിപ്പിച്ച വീതി 3-മീറ്ററിൽ കുറയാൻ പാടില്ലാത്തതും, അത് വാഹന ഗതാഗതയോഗ്യവുമായിരിക്കേണ്ടതുമാണ്.

എന്നുമാത്രമല്ല, 2008-ലെ എക്സ്പ്ലോസീവ് റുൾസിലെ വ്യവസ്ഥകൾ പ്രകാരമുള്ള ഇനം C വെടിമരുന്ന് അറകൾക്ക് അങ്ങനെയുള്ളവീതി 3.6 മീറ്ററിൽകുറയാൻപാടില്ല.

(5) അപായ സാദ്ധ്യത കൈവശഗണത്തിൻ കീഴിലുള്ള ഒരു കെട്ടിടത്തിന്റെ ഉള്ളിലെ മലിന ജല സംവിധാനം പൊതുഡ്രെയിനേജ് സംവിധാനവുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വാട്ടർ അതോറിറ്റിയുടെയും മുൻകൂർ അംഗീകാരം നേടേണ്ടതും അത്തരം കാര്യങ്ങളിൽ വേഗത്തിൽ ഉറഞ്ഞു കട്ടിയാകുന്നതും തടസമുണ്ടാക്കാവുന്നതു മായ വസ്തതുക്കൾ ഒഴിവാക്കുന്നതിനുമായി ആന്തരീക ഓവുചാൽ സംവിധാനം, അനുയോജ്യമായ ഒരു ട്രാപ്പ് മുഖേന ബന്ധിപ്പിക്കേണ്ടതാണ്.

(6) അപായ സാദ്ധ്യതാ കൈവശ കെട്ടിടങ്ങളുടെ കാര്യത്തിൽ അഗ്നിശമന സേനാ ഡയറക്ടറിൽ നിന്ന് അല്ലെങ്കിൽ ഇതിനായി അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനിൽ നിന്നോ അംഗീകാര സർട്ടിഫിക്കറ്റ് നേടി കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിന് മുമ്പായി ഹാജരാക്കേണ്ടതാണ്.

(7) പണ്ടകശാല/ ഗോഡൗൺ ഉൾപ്പെടെ അപായ സാദ്ധ്യതയുള്ള കെട്ടിടങ്ങളിലെ അഗ്നിസുരക്ഷ സംബന്ധിച്ച് എല്ലാ ആവശ്യകതകളും 2005-ലെ നാഷണൽ ബിൽഡിങ്ങ് കോഡ് ഓഫ് ഇൻഡ്യ ഭാഗം IV-ലെ അഗ്നിസുരക്ഷയ്ക്കും ജീവരക്ഷയുടെയും 3-ാം നമ്പർ ഭേദഗതിക്കും അനുസൃതമായിരിക്കണം.

(8) അപായ സാദ്ധ്യതാ കെട്ടിടങ്ങളിൽ സജ്ജീകരിക്കേണ്ട ഏറ്റവും ചുരുങ്ങിയ ശുചീകരണ സൗകര്യങ്ങൾ താഴെ കാണും പ്രകാരമായിരിക്കേണ്ടതാണ്.

(a) ആദ്യത്തെ 50 പുരുഷൻമാർക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒരു വാട്ടർ ക്ലോസറ്റും ആദ്യത്തെ 50 സ്ത്രീകൾക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് രണ്ട് വാട്ടർ ക്ലോസറ്റുകളും അതിനു ശേഷം അധികം വരുന്ന സ്ത്രീയോ പുരുഷനോ ആയ ഓരോ 70 പേർക്കും അല്ലെങ്കിൽ ഒരു ഭാഗത്തിന് ഒരു വാട്ടർ ക്ലോസറ്റ് എന്ന തോതിൽ;

(b) ഓരോ 100 പുരുഷൻമാർക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒരു മൂത്രപ്പുര എന്ന തോതിൽ;

(c) ഓരോ 100 പേർക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒരു കുടിവെള്ള ഫൗണ്ടൻ എന്ന തോതിൽ;

(d) കഴുകാനുള്ള സൗകര്യം ഓരോ 50 ആളുകൾക്കോ അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒന്ന് എന്ന തോതിൽ;

  1. തിരിച്ചുവിടുക Template:Approved