Panchayat:Repo18/vol1-page0867

From Panchayatwiki

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിൽ (1994-ലെ 13-ാം ആക്റ്റ്) നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ തന്നെ ആയിരിക്കുന്നതാണ്.

3. ഓരോ കെട്ടിടത്തിനും വസ്തതുനികുതി ചുമത്തണമെന്ന്.-

(1) ആക്റ്റിലെ 207-ാം വകുപ്പ പ്രകാരം വസ്തതു നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലാത്ത ഓരോ കെട്ടിടത്തിനും 203-ാം വകുപ്പ പ്രകാരവും ഈ ചട്ടങ്ങൾ പ്രകാരവും സെക്രട്ടറി വസ്തു നികുതി ചുമത്തേണ്ടതാണ്.

(2) ഒരേ പുരയിടത്തിൽ ഒന്നിലധികം കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നപക്ഷം, അവ അനോന്യം ബന്ധപ്പെടുത്തി നിർമ്മിച്ചിട്ടുള്ളവയല്ല എങ്കിൽ, വസ്തു നികുതി ചുമത്തേണ്ട ആവശ്യത്തിലേക്കായി അവയെ വെവ്വേറെ കെട്ടിടങ്ങളായി കണക്കാക്കേണ്ടതാണ്. എന്നാൽ,ഒരു കെട്ടിടത്തിൽനിന്ന് വേറിട്ടതെങ്കിലും അതിന്റെ ഒരു അനുബന്ധകെട്ടിടമായി അതേ പുരയിടത്തിൽ സ്ഥിതി ചെയ്യുന്ന കക്കുസ്, വിറകുപുര, കാലിത്തൊഴുത്ത്, വളർത്തുമൃഗ ങ്ങൾക്കോ, വളർത്തു പക്ഷികൾക്കോ ഉള്ള കുട, കാർഷെഡ്, പമ്പ് ഹൗസ് അഥവാ അതുപോലെ യുള്ള ഒരു അനുബന്ധ കെട്ടിടത്തെ പ്രത്യേക കെട്ടിടമായി കണക്കാക്കേണ്ടതില്ലാത്തതും അതിന്റെ തറ വിസ്തീർണ്ണം പ്രധാന കെട്ടിടത്തിന്റെ തറ വിസ്തീർണ്ണത്തിൽ ഉൾപ്പെടുത്തേണ്ടതില്ലാത്തതു മാകുന്നു.

(3) ഒരു കെട്ടിടത്തോടനുബന്ധിച്ച ഒരു കാർപോർച്ച് ഉണ്ടെങ്കിൽ അതിന്റെ വിസ്തീർണ്ണം കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തിൽ ഉൾപ്പെടുത്തേണ്ടതില്ലാത്തതും ഒരു സ്വിമ്മിംഗപൂൾ ഉണ്ടെങ്കിൽ അതിന്റെ വിസ്തീർണ്ണം കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തിൽ ഉൾപ്പെടുത്തേണ്ടതുമ ന്ന്.

(4) ഒരു കെട്ടിടത്തിന്റെ തന്നെ വ്യത്യസ്ത ഭാഗങ്ങൾ (മുകൾ നിലകൾ ഉൾപ്പെ~) വെവ്വേറെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലോ, ഒരാളിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ തന്നെ തക്കതായ കാരണങ്ങളാൽ ആ കെട്ടിടഭാഗങ്ങൾക്ക് പ്രത്യേക കെട്ടിട നമ്പരുകൾ നാൽകിയിട്ടുണ്ടെ ങ്കിലോ, ഓരോ ഭാഗത്തെയും വേറെ വേറെ കെട്ടിടങ്ങളായി കണക്കാക്കി അവയ്ക്ക് ഓരോന്നിനും വസ്തു നികുതി ചുമത്തേണ്ടതാണ്. എന്നാൽ, കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗം പൊതു ഉപയോഗത്തിനായി നീക്കിവച്ചിട്ടു ണ്ടെങ്കിൽ ആ ഭാഗത്തിന്റെ തറവിസ്തീർണ്ണം ആനുപാതികമായി മറ്റു ഭാഗങ്ങളുടെ തറ വിസ്തീർണ്ണ ത്തോട് കൂട്ടിച്ചേർത്ത് ആ ഭാഗങ്ങളുടെ വസ്തതുനികുതി നിർണ്ണയിക്കേണ്ടതാണ്.

(5) ഒരു കെട്ടിടത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ ഒരേ സമയം 4-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന വ്യത്യസ്ത ഉപയോഗക്രമങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുവെങ്കിൽ അതത് കെട്ടിടഭാഗങ്ങളെ വേറെ വേറെ കെട്ടിടങ്ങളായി കണക്കാക്കി അവയ്ക്ക് കെട്ടിട നമ്പർ നൽകേണ്ടതും ഓരോ കെട്ടിടഭാഗത്തിനും ഈ ചട്ടങ്ങൾ പ്രകാരം വസ്തു നികുതി ചുമത്തേണ്ടതുമാണ്.

(6) ആക്റ്റിലെ 207-ാം വകുപ്പു പ്രകാരം വസ്തു നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും അവ നികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനുള്ള കാരണങ്ങളും സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം സെക്രട്ടറി ഒരു പ്രത്യേക രജിസ്റ്ററിൽ രേഖ പ്പെടുത്തി സൂക്ഷിച്ചുപോരേണ്ടതാണ്.

4. അടിസ്ഥാന വസ്തു നികുതി നിരക്കുകൾ നിശ്ചയിക്കൽ.-

(1) ഉപയോഗ ക്രമത്തിനനു സരിച്ച് താഴെപ്പറയുന്ന ഓരോ ഇനം കെട്ടിടത്തിന്റെയും ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിന്, 203-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ നിശ്ചയിച്ച അടിസ്ഥാന നികുതിനിരക്കുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികൾക്ക് വിധേയമായി, ഓരോ ഇനം കെട്ടിടത്തിനും, സർക്കാർ അവയുടെ ഉപവിഭാഗങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവയ്ക്കും, ഗ്രാമ പഞ്ചാത്ത പ്രദേശത്ത് ചുമത്തപ്പെടേണ്ട അടിസ്ഥാന വസ്തു നികുതിനിരക്കുകൾ പൂർണ്ണ സംഖ്യയിൽ ഗ്രാമപഞ്ചായത്ത് പ്രമേയംമൂലം നിശ്ചയിക്കേണ്ടതാണ്, അതായത് (i) പാർപ്പിട ആവശ്യത്തിനായി ഉപയോഗിക്കുന്നവ; (ii) വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്നവ,

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Joshywiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ