Panchayat:Repo18/vol1-page0693

From Panchayatwiki
Revision as of 14:20, 29 May 2019 by Ajijoseph (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1998-ലെ കേരള പഞ്ചായത്ത് രാജ് (വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 421/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 244-ഉം 254-ഉം വകുപ്പുകൾ കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് 'എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു;

(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. തുകകൾ എഴുതിത്തള്ളുന്നതിനുള്ള നടപടിക്രമങ്ങൾ.-(1) വസൂലാക്കാൻ സാധിക്കാത്തതായ തുകകളെ സംബന്ധിച്ച്, അവ വസൂലാക്കാൻ ചുമതലപ്പെട്ട ജീവനക്കാരോ അല്ലെങ്കിൽ 211-ാം വകുപ്പ് പ്രകാരം നികുതിയോ ഫീസോ പിരിച്ചെടുക്കാൻ ഏൽപ്പിക്കപ്പെട്ടിട്ടുള്ള വില്ലേജ് ആഫീസറോ, അതിനുള്ള കാരണങ്ങൾ സഹിതം സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യേണ്ടതും സെക്രട്ടറി അത് പരിശോധിച്ച് കുടിശ്ശികക്കാരനിൽനിന്നും തുക ഈടാക്കാനുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുവെങ്കിലും അവ പരാജയപ്പെട്ടുവെന്നും കുടിശ്ശികക്കാരനിൽനിന്ന് ജപ്തി മുഖേന തുക ഈടാക്കാൻ അയാൾക്ക് വസ്തുവകകളൊന്നും ഇല്ലെന്നും സാക്ഷ്യപ്പെടുത്തുകയും അങ്ങനെയുള്ള എല്ലാ തുകകളുടേയും ഒരു ലിസ്റ്റ്, തുക എഴുതിത്തളേളണ്ടതിന്റെ കാരണങ്ങൾ കാണിച്ചു കൊണ്ടുള്ള റിപ്പോർട്ട് സഹിതം, ആറു മാസത്തിലൊരിക്കൽ തയ്യാറാക്കി പഞ്ചായത്തിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്. സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചശേഷം സ്റ്റാന്റിംഗ് കമ്മിറ്റിക്ക് തുക എഴുതിത്തള്ളാൻ പഞ്ചായത്തിനോട് ശുപാർശ ചെയ്യാവുന്നതാണ്.

(2) പഞ്ചായത്ത് കമ്മിറ്റി അങ്ങനെയുള്ള തുക എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കുമ്പോൾ കുടിശിക ഈടാക്കാൻ വേണ്ടി സാധിക്കുന്ന എല്ലാ നടപടികളും കൈക്കൊണ്ടിരുന്നുവെന്നും, അത് ഈടാക്കാനുള്ള സാദ്ധ്യത വളരെ കുറവാണ് എന്നും ഉള്ള കാര്യം ഉറപ്പാക്കേണ്ടതാണ്.

(3) തുക ഈടാക്കാൻ യാതൊരു വിധത്തിലും സാധിക്കുകയില്ലെന്ന് പഞ്ചായത്തിന് ബോദ്ധ്യം വന്നാൽ ഓരോ കേസിലും, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക്, യഥാക്രമം, ആയിരം രൂപ, രണ്ടായിരം രൂപ, അയ്യായിരം രൂപ എന്ന പരമാവധിയിൽ കവി