Panchayat:Repo18/vol1-page0774

From Panchayatwiki

52. വെളിച്ചവും വായു സഞ്ചാരവും.-(1) ഓരോ വാസയോഗ്യമായ മുറിയിലും കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയ 2005-ലെ ബിൽഡിംഗ് കോഡിൽ നൽകിയിരിക്കുന്നതനുസരിച്ച് അന്തരീക്ഷത്തിൽ നിന്നു നേരിട്ടുള്ള സമ്പർക്കത്താൽ വായുവും വെളിച്ചവും കടന്നു വരാനുതകുന്ന ജനാലകൾ വെന്റിലേറ്ററുകൾ മുതലായവ ആവശ്യത്തിനുണ്ടായിരിക്കേണ്ടതും അല്ലാത്ത പക്ഷം കൃതിമ മാർഗ്ഗങ്ങളിലൂടെ മതിയായ വായുവും വെളിച്ചവും ലഭ്യമാക്കേണ്ടതുമാണ്.

(2) ഒരു മുറിയുടെ ഭാഗം വെളിച്ചത്തിന്റെ പ്രവേശനത്തിനായി ഉദ്ദേശിക്കുന്ന തുറക്കലുകളിൽ നിന്ന് 7.5 മീറ്റർ ദൂരെയാണെങ്കിൽ, അല്ലെങ്കിൽ അവിടെ കൃതിമമായി വെളിച്ചം ലഭ്യമാക്കിയിട്ടില്ലെങ്കിൽ ആ ഭാഗം പ്രകാശമെത്തുന്ന ഭാഗമായി കണക്കാക്കാവുന്നതല്ല.

(3) വരാന്തയിലേക്ക് തുറന്നിരിക്കുന്ന ജനാലകളും വെന്റിലേറ്ററുകളും; പ്രസ്തുത വരാന്ത3 മീറ്ററിൽ വീതി കവിയാതെ തുറസ്സായ സ്ഥലത്തേക്കോ തുറസ്സായ ആകാശത്തേക്കോ മുഴുവൻ നീളത്തിൽ തുറന്നിരിക്കുകയും ആ തുറസ്സായ സ്ഥലത്തിന്റെ വീതി 3.0 മീറ്ററിൽ കുറയാതിരിക്കുകയാണെങ്കിൽ, ബാഹ്യാന്തരീക്ഷവുമായി സമ്പർക്കമുള്ളതായി കരുതാവുന്നതാണ്. കൂടാതെ വരാന്തയുടെ തുറസ്സായ വശത്ത് അഴിയോ, ഗ്രില്ലോ, മെഷോ അല്ലെങ്കിൽ നെറ്റോ വേണമെങ്കിൽ സ്ഥാപി ക്കാവുന്നതുമാണ്.

(4) xxx

(5) ഓരോ കുളിമുറിക്കും അല്ലെങ്കിൽ കക്കൂസിനും ആവശ്യത്തിനുള്ള വെളിച്ചവും വായു സഞ്ചാര സജ്ജീകരണങ്ങളും ഉണ്ടായിരിക്കണം.

(6) വായു ശീതീകരണ സംവിധാനം കേന്ദ്രീകൃതമല്ലായെങ്കിൽ എല്ലാ കുളിമുറിയുടെ അല്ലെങ്കിൽ കക്കൂസിന്റെ ചുരുങ്ങിയത് ഒരു വശത്തെ മതിലെങ്കിലും തുറസ്സായ സ്ഥലവുമായി അല്ലെങ്കിൽ തുറസ്സായ വരാന്തയുമായോ അല്ലെങ്കിൽ എയർ ഷാഫ്റ്റുമായോ ചേർന്നിരിക്കേണ്ടതാണ്. എയർഷാഫ്റ്റിന്റെ വലുപ്പം 5-ാം പട്ടികയിൽ വ്യക്തമാക്കിയിട്ടുള്ളതിൽ കുറയാൻ പാടുള്ളതല്ല.

പട്ടിക 5
എയർഷാഫ്റ്റിൻറെ വലുപ്പം
ക്രമനമ്പർ
നിലകളുടെ എണ്ണം
എയർഷാഫ്റ്റിൻ‌റെ വിസ്തീർണം ചതുരശ്രമീറ്ററിൽ
എയർഷാഫ്റ്റിനുവേണ്ട ഏറ്റവും കുറഞ്ഞവീതി(മീറ്ററിൽ)
(1)
(2)
(3)
(4)
1 3നിലകൾ വരെ
1.08
0.9
2 6നിലകൾ വരെ
2.40
1.2
3 10 നിലകൾ വരെ
3.00
1.5
4 10 നിലകളിൽ കൂടുതൽ
5.00
2.0

53. വിനോദത്തിന് ആവശ്യമുള്ള സ്ഥലം.-(1) ഒരു ഏക പ്ലോട്ടിലോ അല്ലെങ്കിൽ ഏകകെട്ടിടത്തിലോ, 12-ൽ കൂടുതൽ വാസ യൂണിറ്റുകളുള്ള ഗണം A1 കൈവശാവകാശത്തിനു കീഴിലുള്ള പാർപ്പിട അപ്പാർട്ടുമെന്റിലും അനുയോജ്യമായ വലുപ്പത്തിൽ ഒരു വിനോദസ്ഥലം സജ്ജീകരിക്കേണ്ടതാണ്.

(2) ഉപചട്ടം (1) പ്രകാരമുള്ള ഉല്ലാസ സ്ഥലം; എല്ലാ യൂണിറ്റുകളുടെയും ആകെ തറ വിസ്തീർണ്ണം ഒരുമിച്ച് കണക്കാക്കുമ്പോൾ 6 ശതമാനത്തിൽ കുറയാതെ ഉണ്ടാകണം. അത്തരം ഉല്ലാസസ്ഥലത്തിന്റെ ഏറ്റവും ചുരുങ്ങിയത് 35 ശതമാനം കെട്ടിടത്തിന് പുറത്തുള്ള സ്ഥലത്തും തറനിരപ്പിലും തന്നെയായിരിക്കണം. അവശേഷിക്കുന്ന സ്ഥലം കെട്ടിടത്തിന് അകത്തോ പുറത്തോ

  1. തിരിച്ചുവിടുക Template:Approved