Panchayat:Repo18/vol1-page0773

From Panchayatwiki
Revision as of 13:44, 29 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(4) അടിയന്തിരഘട്ട പുറംവാതിലുകൾ തെരുവിലേക്കു നയിക്കുന്നതിനുതകുന്ന, കെട്ടിടത്തി നുള്ളിലുള്ളതോ കെട്ടിടത്തിനു പുറത്തുള്ളതോ ആയ കോണിപ്പടികളിലേക്കോ റാമ്പുകളിലേക്കോ ഉള്ള അല്ലെങ്കിൽ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിലേക്കു നയിക്കുന്ന ഒരേ നിരപ്പിൽ വിലങ്ങനെ യുള്ള പുറംവാതിലായ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിലേയ്ക്കക്കോ ഉള്ള ഒരു കവാടമോ ഒരിട നാഴിയോ നടപ്പാതയോ ആയിരിക്കേണ്ടതാണ്.

എന്നാൽ ലിഫ്റ്റുകളെയും എസ്കലേറ്ററുകളെയും അടിയന്തിരഘട്ട പുറം വാതിലു കളായി കണക്കാക്കുവാൻ പാടില്ലാത്തതാകുന്നു.

49. അഗ്നി സുരക്ഷാ ആവശ്യകതകൾ.- അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യകതകളും 2005-ലെ നാഷണൽ ബിൽഡിങ്ങ് കോഡ് ഓഫ് ഇൻഡ്യയിലെ IV-ാം ഭാഗ ത്തിലെ അഗ്നി സുരക്ഷയുടെയും, ജീവരക്ഷയുടേയും, അനുബന്ധം II-ലെ അഗ്നി സുരക്ഷയുടെ കീഴിലുള്ള 3-ാം നമ്പർ ഭേദഗതിയോടുകൂടിയും കാലാകാലങ്ങളിൽ ഉണ്ടാകുന്ന ഭേദഗതിയിലും പറ ഞ്ഞിട്ടുള്ളത് പോലെ ആയിരിക്കേണ്ടതാണ്.

50. പ്രവേശന വാതിലുകൾ- (1) ഓരോ നിർഗ്ഗമന വാതിലും അടച്ചുകെട്ടുള്ള ഒരു കോണി പ്പടിയിലേക്ക് അല്ലെങ്കിൽ ഒരു സമാന്തര നിർഗ്ഗമന വാതിലിലേക്കോ അല്ലെങ്കിൽ ഒരു ഇടനാഴിയി ലേക്കോ തുറക്കുന്നവ ആയിരിക്കണം. അത് സുരക്ഷിതവും തുടർച്ചയായി പുറത്തേക്ക് പോകാവുന്നതുമായ മാർഗ്ഗത്തിലേക്കും ആയിരിക്കേണ്ടതാണ്.

(2) നിർഗ്ഗമന വാതിലിന്റെ വീതി താമസസ്ഥലങ്ങളുടെ കാര്യത്തിൽ 75 സെന്റീമീറ്ററിൽ കുറയാതെയും മറ്റു കൈവശ ഗണങ്ങളുടെ കാര്യത്തിൽ 1.2 മീറ്ററിൽ കുറവാകാൻ പാടില്ലാത്തതുമാണ്.

51. ലിഫ്റ്റ്.- (1) ഗ്രൂപ്പ് C - ആശുപ്രതി/ചികിത്സാ കൈവശങ്ങളുടെ സംഗതിയിൽ മൂന്നു നിലകളിൽ കൂടുതലും, മറ്റ് കൈവശഗണങ്ങളുടെ സംഗതിയിൽ നാല് നിലകളിൽ കൂടുതലും ഉള്ള കെട്ടിടങ്ങൾക്ക് ഒരു ലിഫ്റ്റ് എങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.

എന്നാൽ,

(a) ആകെ തറ വിസ്തീർണ്ണത്തിന്റെ ആദ്യത്തെ 4000 ചതുരശ്രമീറ്റർ കവിയുന്ന ഓരോ 2500 ചതുരശ്രമീറ്ററിനും അല്ലെങ്കിൽ അതിന്റെ ഭാഗത്തിനും ഒന്ന് എന്ന നിലയിൽ അധിക ലിഫ്റ്റ് സ്ഥാപി ക്കേണ്ടതും, അല്ലെങ്കിൽ

(b) ലിഫ്റ്റുകളുടെ എണ്ണം കണക്കാക്കുന്നത് നാഷണൽ ബിൽഡിംഗ് കോഡിലെ വ്യവസ്ഥകൾ പ്രകാരം ആയിരിക്കേണ്ടതും അങ്ങനെ ചെയ്യുന്ന പക്ഷം, കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം യഥാവിധി ഒപ്പു വച്ചു സാക്ഷ്യപത്രം, ഡിസൈൻ അളവുകൾ, പ്രത്യേക വിവരങ്ങൾ എന്നിവ അതാത് രജിസ്റ്റേർഡ് എഞ്ചിനീയർ, ആർക്കിടെക്റ്റ് മുതലായവർ സമർപ്പിക്കേണ്ടതാണ്. സാക്ഷ്യപത്രത്തിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് നാഷണൽ ബിൽഡിംഗ് കോഡിന് അനുസൃതമായി ആണ് എന്ന വസ്തുത ഉണ്ടായിരിക്കേണ്ടതുമാണ്.

(2) ലിഫ്റ്റുകളുടെ ആസൂത്രണവും രൂപകല്പനയും സ്ഥാപിക്കലും കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയ 2005-ലെ നാഷണൽ ബിൽഡിങ്ങ് കോഡ് ഓഫ് ഇൻഡ്യയിലെ VIII-ാം ഭാഗം ബിൽഡിങ്ങ് സർവ്വീസുകൾ 5-ാം വകുപ്പിലെ ലിഫ്റ്റ് എലിവേറ്ററുകൾ, എസ്ക്കലേറ്ററുകൾ എന്നിവയ്ക്ക് അനുസൃതമായിരിക്കേണ്ടതാണ്.

(3) ഈ ആക്റ്റിന്റെ കീഴിലുള്ള ബൈലോകൾ പ്രകാരമോ അല്ലെങ്കിൽ (1)-ാം ഉപചട്ടപ്രകാരമോ ലിഫ്റ്റ് ഒന്നിലധികം ആവശ്യമായി വരുന്ന സന്ദർഭത്തിൽ അതിൽ ചുരുങ്ങിയത് ഒരെണ്ണമെങ്കിലും ഒരു സ്ട്രെച്ചർ വഹിക്കാൻ തക്ക ശേഷിയുള്ളതായിരിക്കണം.

  1. തിരിച്ചുവിടുക Template:Approved