Panchayat:Repo18/vol1-page0477

From Panchayatwiki
Revision as of 11:57, 29 May 2019 by LejiM (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(5) ജീവനക്കാരൻ പെൻഷൻ പറ്റി പിരിയുകയോ, നിർബന്ധമായി പിരിഞ്ഞുപോകുകയോ മറ്റു വകുപ്പിലേയ്ക്ക് വിടുതൽ ചെയ്തു പോകുകയോ ചെയ്യുന്ന സംഗതിയിൽ ശമ്പളത്തിൽ നിന്നും തൊഴിൽ നികുതി തുക വസൂലാക്കിയിട്ട് മാത്രമേ ശമ്പളം വിതരണം ചെയ്യുവാൻ പാടുള്ളു.

21. സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥൻ തൊഴിൽ നികുതി അടയ്ക്കക്കൽ

.- (1) സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥൻ തന്നെ നികുതിദായകനാകുമ്പോൾ ബില്ലിൽ/ ഡിമാന്റ് നോട്ടീസിൽ പറഞ്ഞിരിക്കുന്ന തീയതിയിലും നിശ്ചിത സമയത്തിനുള്ളിലും അയാൾതന്നെ തൊഴിൽ നികുതി *(ഗ്രാമപഞ്ചായത്തിലോ), ബാങ്കിലോ ഒടുക്കുന്നതിനുള്ള ഏർപ്പാടാക്കിയിരിക്കേണ്ടതാണ്.

(2) തൊഴിൽ നികുതി ഒടുക്കുവാൻ സമയമായശേഷം ശമ്പളമോ വേതനമോ എഴുതി വാങ്ങിയ ഉടൻ തന്നെ അയാൾ ആഫീസ് തലവനേയോ തൊഴിലുടമയേയോ *(ഗ്രാമപഞ്ചായത്തിൽ) ഒടുക്കേണ്ട തൊഴിൽ നികുതിയുടെ വിശദവിവരങ്ങൾ അറിയിച്ചിരിക്കേണ്ടതാണ്.

(3) ശമ്പളം എഴുതി വാങ്ങി വിതരണം നടത്തുന്ന ഓരോ ഉദ്യോഗസ്ഥനും ശമ്പളം സ്വയം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥനും ഓരോ വർഷവും ഫെബ്രുവരി മാസത്തിലേയും, ആഗസ്റ്റ് മാസത്തിലേയും ശമ്പള ബില്ലിനോടൊപ്പം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ള വരുമാനത്തിന്റെ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കാണിക്കുന്നതും തൊഴിൽ നികുതി ഇനത്തിൽ ഒടുക്കുവാനുള്ള എല്ലാ തുകയും കൊടുത്തുവെന്നും വരുമാനത്തെ സംബന്ധിച്ച വിവരങ്ങൾ നൽകിയ തീയതിയും, തുക ഒടുക്കിയ തീയതിയും കാണിക്കുന്ന ഒരു സാക്ഷ്യപത്രം കൂടി സമർപ്പിച്ചിരിക്കേണ്ടതാണ്.

22. ശേഖരിച്ച നികുതിയുടെ വിശദാംശങ്ങൾ നൽകൽ

- ശേഖരിച്ച നികുതി തുകയോ തുകയുടെ ചെക്കോ ഡിമാന്റ് ഡ്രാഫ്റ്റോ ആയത് അയയ്ക്കുന്നതോടൊപ്പം ആഫീസ് തലവനോ, തൊഴിലുടമയോ ശേഖരിച്ച നികുതി തുകയും, നികുതിദായകന്റെ പേരും ഡിമാന്റ് നമ്പരും ഡിമാന്റ് ചെയ്ത നികുതി തുകയും ഈടാക്കിയ തീയതിയും കാണിക്കുന്ന വിശദാംശങ്ങൾ കൂടി സമർപ്പിച്ചിരിക്കേണ്ടതാണ്.

23. തുക അടച്ചതിന്റെ രസീത് നൽകൽ-

ആഫീസ് തലവനോ തൊഴിലുടമയോ, നികുതി ഇനത്തിൽ ശേഖരിച്ച തുക ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ പണമായോ, ഒടുക്കി കഴിഞ്ഞാൽ *(1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ) 9-ാം ചട്ടപ്രകാരം സെക്രട്ടറി രസീത് നൽകുകയും അങ്ങനെയുള്ള രസീത് ഈ ആവശ്യത്തിനുള്ള ഒരു പ്രത്യേക റിക്യുസിഷൻ മുഖാന്തിരം തൊഴിലുടമ വഴി നികുതിദായകർക്ക് നൽകേണ്ടതുമാണ്. ആഫീസ് തലവനോ തൊഴിലുടമയോ അങ്ങനെയുള്ള രസീതും അത് നടത്തിയതും സംബന്ധിച്ച വിശദാംശങ്ങൾ V-ാം നമ്പർ ഫോറത്തിലുള്ള രജിസ്റ്ററിലെ 12-ഉം 13-ഉം കോളങ്ങളിൽ ചേർക്കേണ്ടതാണ്.

24. കുറ്റങ്ങളും പിഴകളും.

-(1) ഈ ചട്ടങ്ങളിൻ കീഴിൽ, സെക്രട്ടറി ആവശ്യപ്പെടുന്നതെന്തോ അങ്ങനെയുള്ളത് അനുസരിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ആ ആളെ പ്രോസിക്യൂഷന് വിധേയമാക്കേണ്ടതും കുറ്റം സ്ഥാപിക്കപ്പെട്ടാൽ 100 രൂപ പിഴ നൽകി ശിക്ഷിക്കേണ്ടതുമാണ്.

(2) മുകളിൽ പറഞ്ഞതിന് പുറമെയും അതിന് ഭംഗം വരാതെയും ഏന്തെങ്കിലും ബില്ലിലോ ഡിമാന്റ് നോട്ടീസിലോ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിൽ നികുതി തുക അങ്ങനെയുള്ള നോട്ടീസ് നടത്തി കുറവ് ചെയ്യുന്നതിനോ, ശേഖരിക്കുന്നതിനോ അഥവാ അങ്ങനെയുള്ള തുക അടയ്ക്കുന്നതിനോ ബാദ്ധ്യസ്ഥനായ ആഫീസ് തലവന്റെയോ തൊഴിലുടമയുടെയോ ഭാഗത്ത് നിന്നുള്ള വീഴ്ച കാരണം കുടിശ്ശിക വരുത്തുമ്പോൾ അങ്ങനെയുള്ള തുക അപ്രകാരമുള്ള ഓഫീസ് തലവനിൽ നിന്നോ തൊഴിലുടമയിൽ നിന്നോ, അത് അയാളിൽ നിന്നുള്ള കുടിശിക എന്നപോലെ 210-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം വസൂലാക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ