Panchayat:Repo18/vol1-page0400

From Panchayatwiki
Revision as of 11:50, 29 May 2019 by Mruthyunjayan (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

50. പോസ്സൽ ബാലറ്റുപേപ്പറുകളുടെ സൂക്ഷ്മപരിശോധനയും എണ്ണലും.-(1) ബാലറ്റുപെ ട്ടിയിലുള്ള ബാലറ്റുപേപ്പറുകൾ എണ്ണിത്തുടങ്ങുന്നതിനു മുമ്പായി, വരണാധികാരി പോസ്റ്റൽ ബാലറ്റ പേപ്പറുകൾ താഴെ വ്യവസ്ഥ ചെയ്തിരിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യേണ്ടതാണ്, അതായത്.-

(എ.) 23-ാം ചട്ടം (4)-ാം ഉപചട്ടപ്രകാരം പായ്ക്കറ്റിലായി സൂക്ഷിച്ചിട്ടുള്ള ഏതൊരു കവറും തുറക്കാൻ പാടില്ലാത്തതും, അങ്ങനെയുള്ള കവറിൽ അടക്കം ചെയ്തിട്ടുള്ള ഏതൊരു ബാലറ്റു പേപ്പറും എണ്ണാൻ പാടില്ലാത്തതുമാണ്;

(ബി) 19-ാം നമ്പർ ഫാറത്തിലുള്ള മറ്റു കവറുകൾ ഓരോന്നായി തുറക്കേണ്ടതും ഓരോ കവറും തുറക്കുമ്പോൾ ആദ്യം തന്നെ അതിലുള്ള 16-ാം നമ്പർ ഫാറത്തിലെ സത്യപ്രസ്താവന സൂക്ഷമ പരിശോധന നടത്തേണ്ടതുമാണ്;

(സി) മേൽപ്പറഞ്ഞ സത്യപ്രസ്താവന അതിൽ കണ്ടില്ലെങ്കിലോ അല്ലെങ്കിൽ, അതു യഥാ വിധി ഒപ്പിടുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടില്ലെങ്കിലോ അല്ലെങ്കിൽ, മറ്റുതരത്തിൽ കാര്യമായ ന്യൂനത ഉണ്ടെങ്കിലോ അല്ലെങ്കിൽ 16-ാം നമ്പർ ഫാറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ക്രമനമ്പരും 18-ാം നമ്പർ ഫാറത്തിലുള്ള കവറിന്റെ പുറത്തു രേഖപ്പെടുത്തിയിട്ടുള്ള ക്രമനമ്പരും തമ്മിൽ വ്യത്യാസമുണ്ടെങ്കിലോ, ആ കവർ തുറക്കാൻ പാടില്ലാത്തതും ഉചിതമായ പുറത്തെഴുത്തു നടത്തിയ ശേഷം അതിൽ അടങ്ങിയിട്ടുള്ള ബാലറ്റ് പേപ്പർ തള്ളിക്കളയേണ്ടതുമാണ്;

(ഡി) അങ്ങനെ പുറത്തെഴുത്തു നടത്തിയ ഓരോ കവറും അതിനോടൊപ്പം കിട്ടിയ സത്യപ്രസ്താവനയും 19-ാം നമ്പർ ഫാറത്തിലുള്ള കവറിൽ വീണ്ടും വയ്ക്കക്കേണ്ടതും അപ്രകാരമുള്ള എല്ലാ കവറുകളും ഒരു പ്രത്യേക പായ്ക്കറ്റിലാക്കി സീൽ വയ്ക്കക്കേണ്ടതും, അതിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും, നിയോജകമണ്ഡലത്തിന്റെ പേരും, വോട്ടെണ്ണൽ തീയതിയും, അതിലെ ഉള്ളടക്കങ്ങളുടെ ചുരുങ്ങിയ വിവരണവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.

(2) അതിനുശേഷം വരണാധികാരി, ശരിയായ വിധത്തിലുള്ളതാണെന്ന് കണ്ട, 16-ാം നമ്പർ ഫാറത്തിലുള്ള എല്ലാ സത്യപ്രസ്താവനകളും ഒരു പ്രത്യേക പായ്ക്കറ്റിൽ സൂക്ഷിക്കേണ്ടതും അത്, 18-ാം നമ്പർ ഫാറത്തിലുള്ള ഏതെങ്കിലും കവർ തുറക്കുന്നതിനു മുമ്പായി സീൽ വയ്ക്കുകയും അതിന്റെ പുറത്ത് (1)-ാം ഉപചട്ടം (ഡി) ഖണ്ഡത്തിൽ പരാമർശിച്ചിട്ടുള്ള വിവരങ്ങൾ രേഖപ്പെടുത്തു കയും ചെയ്യേണ്ടതാണ്.

(3) അതിനുശേഷം വരണാധികാരി, (1)-ാം ഉപചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം കൈകാര്യം ചെയ്തിട്ടില്ലാത്ത 18-ാം നമ്പർ ഫാറത്തിലുള്ള കവറുകൾ ഓരോന്നായി തുറക്കേണ്ടതും, അതിലുള്ള ഓരോ ബാലറ്റു പേപ്പറും സൂക്ഷ്മപരിശോധന നടത്തേണ്ടതും, 47-ാം ചട്ടം (2)-ഉം (3)- ഉം (4)-ഉം (5)-ഉം ഉപചട്ടങ്ങളിലെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുമാണ്.

(4) അതിനുശേഷം വരണാധികാരി, ഓരോ സ്ഥാനാർത്ഥിക്കും അനുകൂലമായി രേഖപ്പെടു ത്തിയിട്ടുള്ള പോസ്റ്റൽ വോട്ടുകൾ എണ്ണേണ്ടതും, അതു സംബന്ധിച്ച വിവരങ്ങൾ 25-ാം നമ്പർ ഫാറത്തിലുള്ള റിസൽറ്റ് ഷീറ്റിൽ രേഖപ്പെടുത്തേണ്ടതും, വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്.

(5) അതിനുശേഷം വരണാധികാരി, 48-ാം ചട്ടം (3)-ാം ഉപചട്ടത്തിലെ നടപടിക്രമം പാലിക്കേ ണ്ടതാണ്.

51. വോട്ടുകൾ വീണ്ടും എണ്ണൽ- (1) 48-ാം ചട്ടപ്രകാരവും 50-ാം ചട്ടപ്രകാരവും ഉള്ള വോട്ടെണ്ണൽ പൂർത്തിയായശേഷം വരണാധികാരി ഓരോ സ്ഥാനാർത്ഥിക്കും അനുകൂലമായി രേഖ പ്പെടുത്തിയിട്ടുള്ള ആകെ വോട്ടുകളുടെ എണ്ണം 25-ാം നമ്പർ ഫാറത്തിലുള്ള റിസൽറ്റ് ഷീറ്റിൽ രേഖപ്പെടുത്തേണ്ടതും, വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുമാണ്.

(2) അപ്രകാരം വിശദാംശങ്ങൾ വെളിപ്പെടുത്തിയതിനുശേഷം, ഒരു സ്ഥാനാർത്ഥിക്കോ അല്ലെങ്കിൽ, അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റിനോ എണ്ണിത്തീർന്ന ബാലറ്റു പേപ്പറുകൾ മുഴുവനായോ ഭാഗീകമായോ വീണ്ടും എണ്ണുന്നതിന്, അപ്രകാരം വീണ്ടും എണ്ണുന്നതിന് ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങൾ കാണിച്ചുകൊണ്ട് രേഖാമൂലം വരണാധികാരിയോട് അപേക്ഷിക്കാവുന്നതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ}