Panchayat:Repo18/vol1-page0394

From Panchayatwiki
Revision as of 11:39, 29 May 2019 by Mruthyunjayan (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ടുകയും ചെയ്യുന്നപക്ഷം, പ്രിസൈഡിംഗ് ആഫീസർ മറ്റൊരു ബാലറ്റുപേപ്പർ അയാൾക്ക് കൊടുക്കേണ്ടതും, തിരികെ വാങ്ങുന്ന ഉപയോഗ ശൂന്യമായ ബാലറ്റുപേപ്പറിലും അതിന്റെ കൗണ്ടർ ഫോയിലിലും "ഉപയോഗശൂന്യം; റദ്ദാക്കി" എന്ന് എഴുതി ഒപ്പിടേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരം റദ്ദാക്കിയ എല്ലാ ബാലറ്റ് പേപ്പറുകളും ഒരു പ്രത്യേക കവറിൽ സൂക്ഷിക്കേണ്ടതാണ്.

38. ടെന്റേർഡ് വോട്ടുകൾ.- (1) ഒരു സമ്മതിദായകന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി കഴിഞ്ഞ സംഗതിയിൽ, യഥാർത്ഥ സമ്മതിദായകൻ താനാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് ഒരാൾ ബാലറ്റുപേപ്പറിന് അപേക്ഷിക്കുകയാണെങ്കിൽ, അയാളുടെ അനന്യതയെ സംബന്ധിച്ച പ്രിസൈഡിംഗ് ആഫീസർ ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം അയാൾ നൽകുന്നപക്ഷം, ഈ ചട്ടത്തിലെ മറ്റു വ്യവസ്ഥകൾക്ക് വിധേയമായി, മറ്റേതൊരു സമ്മതിദായക നെയും പോലെ ഒരു ബാലറ്റു പേപ്പറിൽ (ഈ ചട്ടങ്ങളിൽ ഇതിനുശേഷം ടെന്റേർഡ് ബാലറ്റ് പേപ്പർ എന്നാണ് പറയുക) വോട്ടു ചെയ്യുവാൻ അയാൾക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

(2) അങ്ങനെയുള്ള ഓരോ വ്യക്തിയും ടെന്റേർഡ് ബാലറ്റുപേപ്പർ കിട്ടുന്നതിനു മുമ്പായി, 23-ാം നമ്പർ ഫാറത്തിലുള്ള പട്ടികയിൽ അയാളെ സംബന്ധിക്കുന്ന കുറിപ്പിനെതിരെ അയാളുടെ പേരെഴുതി ഒപ്പിടേണ്ടതാണ്.

(3) ഒരു ടെന്റേർഡ് ബാലറ്റ് പേപ്പർ, താഴെ പറയുന്ന കാര്യങ്ങളൊഴിച്ച്, പോളിംഗ് സ്റ്റേഷനിൽ ഉപയോഗിക്കുന്ന മറ്റ് ബാലറ്റ് പേപ്പർ പോലെ തന്നെയായിരിക്കും, അതായത്,-

(എ) ടെന്റേർഡ് ബാലറ്റ് പേപ്പർ, പോളിംഗ് സ്റ്റേഷന്റെ ആവശ്യത്തിനായി കൊടുത്തിരിക്കുന്ന ആകെ ബാലറ്റുപേപ്പറുകളുടെ ക്രമ നമ്പർ പ്രകാരം അവസാനത്തേതും;

(ബി) അങ്ങനെയുള്ള ബാലറ്റ് പേപ്പറിന്റെയും അതിന്റെ കൗണ്ടർ ഫോയിലിന്റെയും പുറകിൽ 'ടെന്റേർഡ് ബാലറ്റ് പേപ്പർ" എന്ന് പ്രിസൈഡിംഗ് ആഫീസർ സ്വന്തം കൈയക്ഷരത്തിൽ എഴുതി ഒപ്പിട്ടതും, ആയിരിക്കേണ്ടതാണ്.

(4) സമ്മതിദായകൻ വോട്ടു ചെയ്യാനുള്ള അറയിൽവെച്ച് ബാലറ്റുപേപ്പറിൽ വോട്ടു രേഖപ്പെ ടുത്തുകയും അതു മടക്കുകയും ചെയ്തതിനുശേഷം ബാലറ്റുപെട്ടിയിൽ ഇടുന്നതിനു പകരം പ്രിസൈഡിംഗ് ആഫീസർക്ക് കൊടുക്കേണ്ടതും, ഈ ആവശ്യത്തിലേക്കായി പ്രത്യേകം വച്ചിരി ക്കുന്ന കവറിൽ അദ്ദേഹം അതു സൂക്ഷിക്കേണ്ടതുമാണ്.

39. വോട്ടെടുപ്പ് അവസാനിപ്പിക്കൽ.- (1) 5-ാം ചട്ടപ്രകാരമുള്ള നോട്ടീസിൽ വോട്ടെടുപ്പ അവസാനിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള സമയത്ത് പ്രിസൈഡിംഗ് ആഫീസർ പോളിംഗ് സ്റ്റേഷൻ അടയ്ക്കക്കേണ്ടതും അതിനു ശേഷം പോളിംഗ് സ്റ്റേഷനിലേക്ക് ഒരു സമ്മതിദായകനെയും പ്രവേശി പ്പിക്കുവാൻ പാടില്ലാത്തതും ആണ്. എന്നാൽ പോളിംഗ് സ്റ്റേഷൻ അടയ്ക്കുന്നതിന് മുമ്പ് പോളിംഗ് സ്റ്റേഷനിൽ വോട്ടു ചെയ്യാ നായി ഹാജരായിരിക്കുന്ന എല്ലാ സമ്മതിദായകർക്കും പ്രിസൈഡിംഗ് ആഫീസർ ആവശ്യമായ ഐഡന്റിറ്റി സ്ലിപ്പ് നൽകേണ്ടതും, അവരെക്കുടി വോട്ട് രേഖപ്പെടുത്തുവാൻ അനുവദിക്കേണ്ടതുണ്ട്.

(2) ഒരു പോളിംഗ് സ്റ്റേഷൻ അടയ്ക്കുന്നതിന് മുമ്പ് ഒരു സമ്മതിദായകൻ വോട്ടു ചെയ്യുന്നതിനായി ഹാജരായിരുന്നോ എന്ന പ്രശ്നം ഉദിക്കുന്ന പക്ഷം, അക്കാര്യത്തിലുള്ള പ്രിസൈഡിംഗ് ആഫീസറുടെ തീരുമാനം അന്തിമമായിരിക്കുന്നതാണ്.

40. വോട്ടെടുപ്പിനു ശേഷം ബാലറ്റുപെട്ടി സീൽ ചെയ്യൽ.- (1) വോട്ടെടുപ്പ് അവസാനിപ്പിച്ചു കഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ പ്രിസൈഡിംഗ് ആഫീസർ, ബാലറ്റുപെട്ടിയുടെ വിടവ് അടയ്ക്കക്കേണ്ടതും ബാലറ്റുപെട്ടിയിലെ വിടവു അടയ്ക്കാൻ യാന്ത്രികോപായങ്ങളൊന്നുമില്ലെങ്കിൽ അദ്ദേഹം വിടവ് സീൽ വച്ച് അടയ്ക്കക്കേണ്ടതും, അവിടെ ഹാജരുള്ള ഏതു പോളിംഗ് ഏജന്റിനെയും അയാളുടെ സീൽ വയ്ക്കാൻ അനുവദിക്കേണ്ടതുമാണ്.

(2) ബാലറ്റുപെട്ടി അതിനുശേഷം സീൽവച്ച് ഭദ്രമായി സൂക്ഷിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ