Panchayat:Repo18/vol1-page0460

From Panchayatwiki
4. ഗ്രാമ പഞ്ചായത്ത് ആക്ഷേപങ്ങൾ പരിഗണിക്കണമെന്ന്.-
പൊതുജനങ്ങളിൽ നിന്നും നിശ്ചിത ദിവസത്തിനുള്ളിൽ ലഭിക്കുന്ന ആക്ഷേപങ്ങൾ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അംഗീകാരം ആവശ്യമില്ലാത്ത സംഗതികളിൽ, ഗ്രാമ പഞ്ചായത്ത് പരിഗണിച്ച് പതിനഞ്ച് ദിവസത്തിനകം തീർപ്പ് കൽപ്പിക്കേണ്ടതാണ്.

=

5. ഗ്രാമ പഞ്ചായത്ത് അധികാരപ്പെടുത്തപ്പെട്ട റീജിയണൽ ട്രാൻസ്പോർട്ട അതോറിറ്റിയുടെ മുൻകുട്ടിയുള്ള അനുമതി വാങ്ങിയിരിക്കണമെന്ന്.- ===== മോട്ടോർ വാഹനങ്ങൾക്ക് ഏതെങ്കിലും പൊതുവായ സ്റ്റാൻഡോ വിരാമ സ്ഥലമോ തുറക്കുന്നതിന് മുമ്പ് റീജിയണൽ ട്രാൻസ്പോർട്ട അതോറിറ്റിയുടെ മുൻകൂട്ടിയുള്ള അനുവാദം ഗ്രാമപഞ്ചായത്ത് വാങ്ങിയിരിക്കേണ്ടതാണ്.

6. വിരാമസ്ഥലങ്ങളോ, വണ്ടിത്താവളങ്ങളോ ആയി പ്രഖ്യാപിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ.-
ഒരു റോഡോ റോഡിന്റെ പാർശ്വത്തിലുള്ള സ്ഥലമോ സാധാരണയായി പൊതു വിരാമസ്ഥലമോ വണ്ടിത്താവളമോ ആയി പ്രഖ്യാപിക്കാൻ പാടുള്ളതല്ല.

എന്നാൽ, പ്രത്യേകമായ സംഗതികളിൽ റോഡിന് ആവശ്യമായ സ്ഥലമുണ്ടെന്ന് അഭിപ്രായമുള്ള പക്ഷം അങ്ങനെയുള്ള റോഡിന്റെ അധികാരം നിക്ഷിപ്തമായിരിക്കുന്ന അധികാരസ്ഥാനവുമായി ആലോചിച്ച്, ഒരു വിരാമ സ്ഥലമോ, വണ്ടിത്താവളമോ ഏർപ്പെടുത്താവുന്നതാണ്.

7. പൊതു ഇറക്കുസ്ഥലമോ, വിരാമസ്ഥലമോ വണ്ടിത്താവളമോ ഏർപ്പെടുത്തിയിട്ടുള്ളപ്പോൾ മറ്റു സ്ഥലങ്ങൾ അങ്ങനെ ഉപയോഗിക്കാൻ പാടില്ലെന്ന്.-
ഗ്രാമ പഞ്ചായത്ത് പൊതുവായ ഇറക്കുസഥലമോ, വിരാമ സ്ഥലമോ വണ്ടിത്താവളമോ ഏർപ്പെടുത്തിയിട്ടുള്ളപ്പോൾ ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കുന്ന ദൂരപരിധിക്കകത്ത് ആരെങ്കിലും ഏതെങ്കിലും പൊതുസ്ഥലമോ പൊതുറോഡിന്റെ പാർശ്വമോ ഈ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നത് ഗ്രാമപഞ്ചായത്തിന് നിരോധിക്കാവുന്നതാണ്:

എന്നാൽ, ഈ ചട്ടത്തിൽ ഉൾക്കൊണ്ടിട്ടുള്ള യാതൊന്നും തന്നെ 1988-ലെ മോട്ടോർ വാഹന ആക്ടിന്റെ (1988-ലെ 59-ാം കേന്ദ്ര ആക്റ്റ്) അർത്ഥ വ്യാപ്തിയിൽ വരുന്ന ഒരു സ്റ്റേജ് ക്യാരേജ് അല്ലാത്ത ഏതെങ്കിലും മോട്ടോർ വാഹനത്തിന് ബാധകമായിരിക്കുന്നതല്ല.

വിശദീകരണം.- യാത്രക്കാരെ കയറ്റുന്നതിനായി ഉപയോഗിക്കുന്ന വാഹനം യാത്രക്കാരെയോ, അവരുടെ ലഗേജോ, ഇറക്കാനോ കയറ്റാനോ വേണ്ടി രണ്ട് മിനിട്ടിൽ കൂടുതലല്ലാത്ത സമയത്തേക്കുമാത്രം നിറുത്തുന്നുള്ളൂ എങ്കിലോ, അല്ലെങ്കിൽ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനം സാധനങ്ങൾ ഇറക്കാനും കയറ്റാനും ആവശ്യമായ സമയത്തേക്ക് മാത്രമേ അവിടെ നിറുത്തുന്നുള്ളൂ എങ്കിലോ, ഒരു പൊതുസ്ഥലമോ, പൊതു റോഡിന്റെ പാർശ്വങ്ങളോ പൊതുവിരാമ സ്ഥലമോ വണ്ടിത്താവളമോ ആയി ഉപയോഗിക്കുന്നതായി കരുതപ്പെടാവുന്നതല്ല.

8. പൊതുവായ ഇറക്കുസ്ഥലവും, വിരാമസ്ഥലവും, വണ്ടിത്താവളവും ഏർപ്പെടുത്തിയതു സംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിക്കണമെന്ന്.- ഒരു ഗ്രാമപഞ്ചായത്ത് ഒരു ഇറക്കു സ്ഥലമോ, വിരാമ സ്ഥലമോ, വണ്ടിത്താവളമോ ഏർപ്പെടുത്തുമ്പോൾ, അങ്ങനെ ഏർപ്പെടുത്തിയിരിക്കുന്ന വിവരവും അത് എവിടെയാണ് തുറക്കുന്നതെന്നും അത് ഉപയോഗിക്കുന്നതിന് കൊടുക്കേണ്ട ഫീസിന്റെ നിരക്കും സഹിതം ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഗ്രാമ പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കേണ്ടതാണ്. ഗ്രാമ പഞ്ചായത്ത് നിർദ്ദേശിക്കുന്ന നിരക്ക് പ്രത്യേകമായി പറഞ്ഞുകൊണ്ടുള്ള നോട്ടീസ്, ഫീസ് വാങ്ങാൻ ചുമതലപ്പെടുത്തപ്പെട്ട ആളിന്റെ പേര്, മറ്റൊരു പൊതു വണ്ടിത്താവളമോ അതുപോലെയുള്ള സ്ഥലമോ തുറക്കുന്നതിൽ നിന്നും നിരോധിക്കപ്പെട്ടിട്ടുള്ള ദൂരപരിധി എന്നീ വിവരങ്ങളും പൊതു ഇറക്കുസഥലത്തിലും വിരാമസ്ഥലത്തിലും വണ്ടിത്താവളത്തിലും അനായാസമായി കാണത്തക്കവിധം നോട്ടീസ് ബോർഡിൽ പതിച്ചുവയ്ക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ