Panchayat:Repo18/vol1-page0381

From Panchayatwiki

(3) ഒരു സ്ഥാനാർത്ഥിക്ക് ചിഹ്നം നിശ്ചയിച്ചുകൊടുത്ത് ഓരോ സംഗതിയിലും വരണാധികാരി അങ്ങനെ നിശ്ചയിച്ചു കൊടുത്ത ചിഹ്നത്തെപ്പറ്റി ആ സ്ഥാനാർത്ഥിയെ ഉടനടി അറിയിക്കേണ്ടതും അതിന്റെ ഒരു മാതൃക അയാൾക്ക് കൊടുക്കേണ്ടതുമാണ്.

(4) ഒരു സ്ഥാനാർത്ഥിക്ക് ചിഹ്നം നിശ്ചയിച്ചുകൊടുത്തുകൊണ്ടുള്ള വരണാധികാരിയുടെ നടപടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പുനഃപരിശോധിക്കാവുന്നതും, വരണാധികാരിയുടെ നടപടി തെറ്റാണെന്ന് ബോദ്ധ്യമായാൽ മറ്റൊരു ചിഹ്നം അനുവദിച്ചുകൊടുക്കാവുന്നതുമാണ്.)

13. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കൽ- (1) 57-ാം വകുപ്പ പ്രകാരമുള്ള ലിസ്റ്റ് 6-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അതിൽ സ്ഥാനാർത്ഥികളുടെ പേരുകൾക്കെതിരെ അവർക്ക് നിശ്ചയിച്ചുകൊടുത്ത ചിഹ്നങ്ങൾ കാണിക്കേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള ലിസ്റ്റ് വരണാധികാരിയുടെയും ബന്ധപ്പെട്ട പഞ്ചായത്തിന്റെയും ആഫീസുകളിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.

14. വോട്ടെടുപ്പിന് നിശ്ചയിച്ച സമയം പ്രസിദ്ധീകരിക്കൽ- 70-ാം വകുപ്പു പ്രകാരം വോട്ടെടുപ്പ് നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മണിക്കുറുകൾ ഗസറ്റ് വിജ്ഞാപനം മൂലം പ്രസിദ്ധീകരിക്കേണ്ടതാണ്.

[14A. സമ്മതിദായകർക്ക് വോട്ടർ സ്ലിപ്പ് വിതരണം ചെയ്യൽ- തിരഞ്ഞെടുപ്പ് വിജ്ഞാ പനം പ്രസിദ്ധപ്പെടുത്തിയതിനുശേഷം തിരഞ്ഞെടുപ്പ് നടത്തുവാൻ നിശ്ചയിച്ച തീയതിക്ക് മുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ഓരോ സമ്മതിദായകനും വോട്ടർപട്ടികയിലെ ക്രമനമ്പരും അയാളുടെ പേരും അയാൾക്ക് വോട്ട് രേഖപ്പെടുത്തുവാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പോളിംഗ്സ്റ്റേഷന്റെ പേരും പ്രസക്തമായ മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ വോട്ടർ സ്ലിപ്പ് നൽകാവുന്നതാണ്.)

15. മത്സരമില്ലാത്ത തിരഞ്ഞെടുപ്പിലെ നടപടികമം.- 69-ാം വകുപ്പ് (2)-ാം ഉപവകുപ്പ പ്രകാരം ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നതിലേയ്ക്കായി വരണാധികാരി 7-ാം നമ്പർ ഫാറം പുരിപ്പിക്കേണ്ടതും അതിന്റെ ഒപ്പിട്ട പകർപ്പുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, സർക്കാരിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയ്ക്കും അയച്ചുകൊടുക്കേണ്ടതും 26-ാം നമ്പർ ഫാറത്തിൽ ഒരു തിരഞ്ഞെടുപ്പ് സർട്ടിഫി ക്കറ്റ്, കൈപ്പറ്റി രസീത വാങ്ങിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് നൽകേണ്ടതുമാണ്.

16. തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം- 58-ാം വകുപ്പ് പ്രകാരമുള്ള തിരഞ്ഞെടുപ്പ ഏജന്റിന്റെ നിയമനത്തിനുള്ള നോട്ടീസ് 8-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും അപ്രകാര മുള്ള നോട്ടീസ് രണ്ടു കോപ്പി സഹിതം വരണാധികാരിയ്ക്ക് അയച്ചുകൊടുക്കേണ്ടതും 59-ാം വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, വരണാധികാരി തന്റെ അധികാര ചിഹ്നമായി അതിന്റെ ഒരു കോപ്പി ഒപ്പും മുദ്രയും പതിച്ചതിനുശേഷം തിരഞ്ഞെടുപ്പ് ഏജന്റിന് തിരികെ കൊടുക്കേണ്ടതുമാണ്.

17. തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം പിൻവലിക്കൽ- 60-ാം വകുപ്പ് (1)-ാം ഉപവകു പ്പുപ്രകാരമുള്ള ഏതു പിൻവലിക്കലും 9-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും (2)-ാം ഉപവകുപ്പ് പ്രകാരമുള്ള മറ്റൊരാളുടെ നിയമനം പുതുതായി ഒരു തിരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം എന്നതുപോലെ ആയിരിക്കേണ്ടതുമാണ്.

18. പോളിംഗ് ഏജന്റുമാരുടെ നിയമനം.-(1) മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കോ അയാ ളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു ഏജന്റിനേയും രണ്ട് റിലീഫ് ഏജന്റുമാരെയും പോളിംഗ് ഏജന്റുമാരായി പ്രവർത്തിക്കുന്നതിന് നിയമിക്കാവുന്നതാണ്. (2) അങ്ങനെയുള്ള എല്ലാ നിയമനങ്ങളും 10-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും പോളിംഗ് ഏജന്റ് അത് പ്രിസൈഡിംഗ് ആഫീസറെ ഏൽപ്പിക്കേണ്ടതുമാണ്. (3) (2)-ാം ഉപചട്ടപ്രകാരമുള്ള നിയമനരേഖയിലുള്ള സത്യപ്രഖ്യാപന പ്രിസൈഡിംഗ്ദ് ആഫീ സറുടെ സാന്നിദ്ധ്യത്തിൽ യഥാവിധി പുരിപ്പിച്ച് ഒപ്പിട്ട് പോളിംഗ് ഏജന്റ് നൽകിയാലല്ലാതെ അയാളെ പോളിംഗ് സ്റ്റേഷനിൽ പ്രവേശിപ്പിക്കുവാൻ പാടുള്ളതല്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ