Panchayat:Repo18/vol2-page1480

From Panchayatwiki
Revision as of 11:29, 4 January 2018 by Sajeev (talk | contribs) (' 1480 CIRCULARS കേന്ദ്ര സർക്കാർ മാർഗ്ഗരേഖ പ്രകാരം ടി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1480 CIRCULARS കേന്ദ്ര സർക്കാർ മാർഗ്ഗരേഖ പ്രകാരം ടി പദ്ധതികൾക്ക് ഉണ്ടാകുന്ന അധികചെലവ് മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ കണ്ടെത്തണം എന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്. ഐ.എച്ച്.എസ്.ടി.പി./ബി.എസ്.യു.പി പദ്ധതി കളുടെ ഡി.പി.ആർ തയ്യാറാക്കിയ സമയത്തെക്കാൾ വളരെയധിക ചിലവ് നിർമ്മാണ പ്രവർത്തികൾക്ക് ഇപ്പോൾ വേണ്ടി വരുന്നുണ്ട്. കൂടാതെ 2014 മാർച്ച് മാസത്തിനകം ടി പദ്ധതികൾ പൂർത്തീകരിക്കണ മെന്നുള്ള നിർദ്ദേശം കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുമുണ്ട്. ആയതിനാൽ 2012-13 സാമ്പത്തിക വർഷം മുനി സിപ്പാലിറ്റികളുടെ/കോർപ്പറേഷനുകളുടെ പ്ലാൻ ഫണ്ടിൽ ചെലവഴിക്കാതെ നിൽക്കുന്ന തുക ഐ.എച്ച്, എസ്.ടി.പി./ബി.എസ്.യുപി പദ്ധതികൾക്കായി വിനിയോഗിക്കുവാനുള്ള അനുവാദം ടി പദ്ധതി നടപ്പിലാ ക്കുന്ന മുനിസിപ്പാലിറ്റികൾക്ക്/കോർപ്പറേഷനുകൾക്ക് നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് ഉണ്ടാകണ മെന്ന് സൂചന ഒന്നിലെ അപേക്ഷ. സർക്കാർ ഇക്കാര്യം പരിശോധിച്ചു. 2012-13 സാമ്പത്തിക വർഷം നഗരസഭകളുടെയും കോർപ്പറേഷ നുകളുടെയും പ്ലാൻ ഫണ്ടിൽ ചെലവഴിക്കാതെ നിൽക്കുന്ന തുക ഐ.എച്ച്.എസ്.ടി.പി./ബി.എസ്.യു.പി പദ്ധതികൾക്കുള്ള വിഹിതമായി വിനിയോഗിക്കുന്നതിന് നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും അനു മതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

എൽ.എഫ്.എ.സി. - റിപ്പോർട്ടുകളിന്മേൽ സ്വീകരിച്ച നടപടി സംബന്ധിച്ച 630culg ന്യൂനതാ പരിഹാര നടപടി റിപ്പോർട്ട് തയ്യാറാക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച് കർശന നിർദ്ദേശം - സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (എസി) വകുപ്പ്, നം. 55505/എസി1/08/തസ്വഭവ, Typmം തീയതി 02.04.13) വിഷയം :- എൽ.എഫ്.എ.സി. - റിപ്പോർട്ടുകളിന്മേൽ സ്വീകരിച്ച നടപടി സംബന്ധിച്ച ഓഡിറ്റ ന്യൂനതാ പരിഹാര നടപടി റിപ്പോർട്ട് തയ്യാറാക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച് കർശന നിർദ്ദേശം പുറപ്പെടുവിക്കുന്നതു - സംബന്ധിച്ച്, സൂചന.- 25.2.13-ലെ പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ഇ2/3443/2008 നമ്പർ കത്ത്. കംപ്സ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ, ലോക്കൽ ഫണ്ട് ഓഡിറ്റ സമാഹൃത റിപ്പോർട്ടുകൾ, എന്നിവ സംബന്ധിച്ച കേരള നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ടസ് കമ്മിറ്റിയുടെ റിപ്പോർട്ടുകളിന്മേലുള്ള ഓഡിറ്റ് ന്യൂനതാ പരിഹാര നടപടി പത്രിക രണ്ടു മാസത്തിനകം സമിതി മുൻപാകെ സമർപ്പിക്കണമെന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്. എന്നാൽ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വ്യക്തവും വസ്തതുനിഷ്ഠവും അന്തിമവുമായ മറുപടി സർക്കാരിൽ നൽകി വരുന്നില്ല. ആയതിനാൽ നിയമസഭാ സമിതിയ്ക്ക് നിർദ്ദിഷ്ട സമയപരിധിയ്ക്കുള്ളിൽ മറുപടി നൽകുവാൻ സാധിക്കാതെ വരികയും സമിതി ഇതു സംബന്ധിച്ച കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതുവരുന്നു. ഈ സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓഡിറ്റ് റിപ്പോർട്ടുകൾക്ക് വ്യക്തവും വസ്തുനിഷ്ഠവും അന്തിമവുമായ മറുപടി ആവശ്യമായ രേഖകൾ സഹിതം നിർദ്ദിഷ്ട പ്രൊഫോർമയിൽ നിശ്ചിത സമയപരിധിയ്ക്കുള്ളിൽ സർക്കാരിൽ സമർപ്പിക്കേണ്ടതാണെന്ന കർശന നിർദ്ദേശം നൽകുന്നു. മേൽ നിർദ്ദേശം പാലിക്കപ്പെടുന്നുവെന്ന് വകുപ്പദ്ധ്യക്ഷൻമാർ ഉറപ്പുവരുത്തേണ്ടതാണ്.

DISBURSEMENT OF SOCIAL SECURITY PENSON - OPENING OF POST OFFICE SAVINGS BANKACCOUNT - CLARIFICATION-REG

[ Local Self Government (DC) Department, No. 590/DC3/13/LSGD, Tvpm, dt.18.04.2013] Sub:- LSGD - Disbursement of Social Security Pension - Opening of Post Office Savings Bank ACCount-Clarification - Reg. Ref:- Letter No. FS/SSP/1-1-12 (pt) dated 4/3/13 from the Accounts Officer, Oso the Chief‌ Postmaster General, Kerala. As per para. V of Minutes of the meeting held on 15/12/2012, each beneficiary should have a Savings Bank Account for the Deposit/Withdrawal of Social Security Pension. With reference to this, the Chief Post Master General vide letter cited has informed that there are chances that the beneficiary already holds an SB/ BPL account in Post Office opened in the last two years or so as part of the drives organized by the Department to ensure financial inclusion and to cover the Below Poverty Line citizens under POSB. These accounts were opened with a view to transferring benefits to such account holders through these SB accounts and Postal Department are at present engaged in ensuring that they are seeded with Aadhar numbers.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ