Panchayat:Repo18/vol1-page0752
തെരുവീഥി, എന്നിവയുടെ സംഗതിയിൽ 7 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് തെരുവീഥിയോട് ചേർന്നുകിടക്കുന്ന പ്ലോട്ടതിരിനും കെട്ടിടത്തിനും ഇടയിലെ ദൂരം റോഡിന്റെ കേന്ദ്രരേഖയിൽ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം ഗണിക്കാതെ, 1.50 മീറ്റർ മതിയാകുന്നതാണ്.
(2) തെരുവ് അലൈൻമെന്റിന്റെ കീഴിലോ കെട്ടിട രേഖയുടെ കീഴിലോ രണ്ടിന്റെയും കീഴിൽ പ്രദേശത്ത് ഏതെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയിൻ കീഴിലോ അല്ലെങ്കിൽ ഏതെങ്കിലും ചട്ടങ്ങളുടെയോ ബൈലോകളുടെയോ കീഴിലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ (1)-ാം ഉപചട്ടത്തിലെ വ്യവസ്ഥക്ക് പുറമേ ബാധകമാകുന്നതാണ്
(3) ഉപചട്ടങ്ങൾ (1)-ലും, (2)-ലും അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ, മുൻവശം പിൻവശം അല്ലെങ്കിൽ പാർശ്വവശങ്ങൾ തെരുവിനോട് ചേർന്നിരിക്കുന്നതോ അല്ലെങ്കിൽ തെരുവിലൂടെ നേരിട്ട് പ്രവേശനം ലഭ്യമാകുന്നതോ ആയ എല്ലാ കെട്ടിടങ്ങൾക്കും ബാധകമാണ്.
29. xxx
30. മാലിന്യ നിർമ്മാർജ്ജനം.-- സുരക്ഷിതമായ മാലിന്യ നിർമ്മാർജ്ജനത്തിന് വേണ്ടിയുള്ള വ്യവസ്ഥകൾ ഉണ്ടായിരിക്കേണ്ടതാണ്.
31. താമസാവശ്യത്തിനുവേണ്ടിയുള്ള പ്ലോട്ട് വികസനവും ഭൂമി പുനർവിഭജനവും ഉൾപ്പെടെയുള്ള വികസനങ്ങൾ.- ഭൂമി പുനർവിഭജനവും, പ്ലോട്ട് വികസനവും വ്യത്യസ്ത ഭൂ ഉടമകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സഞ്ചയിക്കലും ഉൾപ്പെടെയുള്ള എല്ലാ പുതിയ വികസനങ്ങളും താഴെ പറയുന്നവയ്ക്ക് വിധേയമായിരിക്കുന്നതാണ്. അതായത്:-
(i) ഓരോ പ്ലോട്ടിനും, മുൻഭാഗത്ത് ചുരുങ്ങിയത് 4.0 മീറ്ററിൽ കുറയാത്ത സ്ഥലത്തോടു കൂടിയ 6.00 മീറ്ററിൽ കുറയാത്ത ശരാശരി വ്യാപ്തിയും, ചുരുങ്ങിയ പ്ലോട്ട് വിസ്തീർണ്ണം 125 ചതുരശ്ര മീറ്ററിൽ കുറയാതെ 12 മീറ്ററിൽ കുറയാത്ത ശരാശരി വ്യാപ്തിയും ഉണ്ടായിരിക്കേണ്ടതാണ്:
എന്നാൽ, പാർശ്വങ്ങളിലെ തുറസ്സായ സ്ഥലം ആവശ്യമില്ലാത്ത വരിക്കെട്ടിടങ്ങളുടെ സംഗതിയിൽ, കെട്ടിട പ്ലോട്ടുകൾക്ക് 450 മീറ്ററിൽ കുറയാത്ത ശരാശരി വീതിയും 10 മീറ്ററിൽ കുറയാത്ത ശരാശരി വ്യാപ്തിയും ഉണ്ടായിരിക്കേണ്ടതുമാണ്.
(ii) (a) പ്രധാന തെരുവിൽ നിന്നും വിഭജനം ചെയ്യുവാൻ നിർദ്ദേശിക്കപ്പെട്ട ഭൂമിയിലേക്കുള്ള പ്രവേശനം നൽകുന്ന തെരുവിന്റെ വീതി പട്ടിക 1A'യിൽ കാണിച്ചിരിക്കുന്നത് പോലെയായി രിക്കേണ്ടതാണ്.
ക്രമ നം | ഭൂമിയുടെ ആകെ വ്യാപ്തതി | ആവശ്യമുള്ള ഏറ്റവും ചുരുങ്ങിയ വീതി (മീറ്ററിൽ) |
---|---|---|
01 |
0.5 ഹെക്ടറുകൾ വരെയും 20 പ്ലോട്ടുകളോ അതിൽ കുറവോ വിഭജനം ചെയ്തതൊ | ഏറ്റവും ചുരുങ്ങിയ വീതി ഇല്ല |
02 |
0.5 ഹെക്ടറുകൾ വരെയും 20 പ്ലോട്ടുകളിലോ അതിൽ കൂടുതലോ വിഭജിക്കപ്പെട്ടതും | 3.00
|
03 |
0.5 ഹെക്ടറുകളേക്കാൾ കൂടുതലും 1 ഹെക്ടർ വരെയും | 3.60
|
04 |
1 ഹെക്ടറിൽ കൂടുതലും 2 ഹെക്ടർ വരെയും | 5.00
|
05 |
2 ഹെക്ടറിൽ കൂടുതൽ | 6.00
|