Panchayat:Repo18/vol1-page0949
2012-ലെ കേരള പഞ്ചായത്ത് രാജ്
(ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ*
എസ്.ആർ.ഒ. നമ്പർ 275/2012- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 232-ാം വകുപ്പ്, 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച്, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;
(ബി) ‘ജൈവവാതക പ്ലാന്റ്' എന്നാൽ അഴുകുന്ന ജൈവവസ്തുക്കളെ അനറോബിക്സ് ഫെർമെന്റേഷന് വിധേയമാക്കി, ജൈവവാതകം (മീതൈൻ), പൂർണ്ണമായി പാകമായ ജൈവവളം എന്നിവയായി രൂപാന്തരപ്പെടുത്തുന്നതിനുള്ള സംവിധാനം എന്നർത്ഥമാകുന്നു
(സി) ‘കന്നുകാലി’ എന്നാൽ കാള, പശു, പോത്ത്, എരുമ മുതലായ നാൽക്കാലികൾ എന്നർത്ഥമാകുന്നതും അതിൽ അവയുടെ കന്നുകുട്ടികൾ ഉൾപ്പെടുന്നതുമാകുന്നു.
(ഡി) ‘കന്നുകാലി ഫാം' എന്നാൽ വംശവർദ്ധനയ്ക്കക്കോ, പാലുൽപ്പാദനത്തിനോ, മാംസാ വശ്യത്തിനോ കന്നുകാലികളെ വളർത്തുന്ന ഇടം എന്നർത്ഥമാകുന്നു;
(ഇ) 'ശേഖരണ ടാങ്ക്' എന്നാൽ ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ മൂത്രം ശേഖരിക്കുവാനും അത് ദിനംപ്രതി നീക്കം ചെയ്യുന്നതിനുമായി അവയുടെ ഷെഡ്ഡിനോടു ചേർന്ന് യുക്തമായ വലിപ്പത്തിൽ നിർമ്മിക്കുന്ന ഒരു ടാങ്ക് എന്നർത്ഥമാകുന്നു;
(എഫ്) 'കമ്പോസ്റ്റിങ് എന്നാൽ ബാക്ടീരിയയുടെ പ്രവർത്തനം മൂലം മാലിന്യങ്ങളെ ജൈവവളമായി മാറ്റുന്നതും, അതിനായി മണ്ണിരകളെ ഉപയോഗപ്പെടുത്തുന്നതും, രോഗജന്യമായ അണുക്കളുടെയും പ്രാണികളുടെയും നശീകരണം സാദ്ധ്യമാക്കുന്നതുമായ പ്രക്രിയ എന്നും, "കമ്പോസ്റ്റ് കുഴി' എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്കുവേണ്ടി തയ്യാറാക്കുന്ന കുഴി എന്നും അർത്ഥമാകുന്നു;
(ജി), 'ലൈവ്സ്റ്റോക്ക് ഫാം’ അഥവാ ‘ഫാം' എന്നാൽ മൃഗങ്ങളേയോ പക്ഷികളേയോ വളർത്തുന്നതിനോ, അഥവാ ഏതെങ്കിലും പ്രത്യേക ഇനം മൃഗങ്ങളേയോ പക്ഷികളേയോ വംശ വർദ്ധനവിനായി വളർത്തുന്നതിനോ വേണ്ടി നീക്കിവച്ചിട്ടുള്ള കെട്ടിടങ്ങളോ ഷെസ്സുകളോ ഉള്ളതോ ഇല്ലാത്തതോ ആയ, സ്ഥലം എന്നർത്ഥമാകുന്നു;