Panchayat:Repo18/vol1-page0431

From Panchayatwiki
Revision as of 09:58, 29 May 2019 by LejiM (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1995-ലെ കേരള പഞ്ചായത്ത് രാജ് (ഗ്രാമസഭയുടെ യോഗം വിളിച്ചു കൂട്ടുന്നതിനും നടത്തുന്നതിനുമുള്ള നടപടി) ചട്ടങ്ങൾ

എസ്.ആർ.ഒ.നമ്പർ 321/95.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 3-ാം വകുപ്പ് (8)-ാം ഉപവകുപ്പും (9)-ാം ഉപവകുപ്പും പ്രസ്തുത ആക്ടിലെ 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-

(1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്തരാജ് (ഗ്രാമസഭയുടെ യോഗം വിളിച്ചു കൂട്ടുന്നതിനും നടത്തുന്നതിനുമുള്ള നടപടി) ചട്ടങ്ങൾ എന്നു പേരു പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) എന്ന് അർത്ഥമാകുന്നു.

(ബി) ‘വകുപ്പ് ' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു.

(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്ടിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. ഗ്രാമസഭ നിർവ്വഹിക്കേണ്ട മറ്റു ചുമതലകൾ.-
ഗ്രാമസഭ താഴെ പറയുന്ന ചുമതലകൾ കൂടി നിർവ്വഹിക്കേണ്ടതാണ്, അതായത്:-

(i) ആക്ടിന്റെ മൂന്നാം പട്ടികപ്രകാരം മറ്റു വ്യവസ്ഥകൾ പ്രകാരവും ഗ്രാമപഞ്ചായത്ത് വഹിക്കേണ്ട ചുമതലകൾ പരിപൂർണ്ണമായി നടപ്പാക്കുന്നതിന് വേണ്ട സഹായം നൽകുക.

(ii) സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും അതാതു സമയത്തുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

4. ഗ്രാമസഭയുടെ യോഗം കൂടുന്നതിനുള്ള തീയതിയും സമയവും.-

ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ബന്ധപ്പെട്ട ഗ്രാമസഭയുടെ കൺവീനറുമായി കൂടിയാലോചിച്ചു യോഗത്തിന്റെ തീയതിയും രാവിലെ 8 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയ്ക്കുള്ള ഒരു സമയവും നിശ്ചയിക്കേണ്ടതും, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി അങ്ങനെ നിശ്ചയിക്കപ്പെട്ട യോഗത്തിന്റെ സ്ഥലവും തീയതിയും സമയവും ഗ്രാമസഭ ഉൾക്കൊള്ളുന്ന പ്രദേശത്തെ ഉചിതമായ പൊതുവായ