Panchayat:Repo18/vol1-page0923

From Panchayatwiki
Revision as of 09:44, 29 May 2019 by Somankr (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(3) ലഭ്യമാകുന്ന എല്ലാ പണം വരവുകളും പണം നല്കലുകളും ലഭിക്കുന്ന സ്രോതസ്സിന് അനുസ്യതമായി അക്കൗണ്ട് ചെയ്യേണ്ടതാണ്.

16. എക്സ് ഒഫീഷ്യോ സെക്രട്ടറിമാരും/നിർവ്വഹണ ഉദ്യോഗസ്ഥരും സുക്ഷിക്കേണ്ട അക്കൗണ്ട് പുസ്തകങ്ങൾ.- (1) ഓരോ എക്സ് ഒഫീഷ്യോ സെക്രട്ടറിയും/നിർവ്വഹണ ഉദ്യോഗ സ്ഥനും ടി.ആർ. 7 എ ഫോറത്തിലുള്ള ഒരു കാഷ്ബുക്ക് സൂക്ഷിക്കേണ്ടതും എല്ലാ സ്രോതസ്സിൽ നിന്നുമുള്ള പണം വരവും പണം നൽകലും രേഖപ്പെടുത്തേണ്ടതുമാണ്. കൂടാതെ ഓരോ പഞ്ചായത്തിനേയും സംബന്ധിച്ച ഇടപാടുകൾ രേഖപ്പെടുത്താൻ പ്രത്യേകം സബ്സിഡീയറി രജിസ്റ്റർ സൂക്ഷിക്കേണ്ടതുമാണ്.

(2) ഓരോ എക്സ് ഒഫീഷ്യോ സെക്രട്ടറിയും/നിർവ്വഹണ ഉദ്യോഗസ്ഥനും പഞ്ചായത്തിനു വേണ്ടി കൈപ്പറ്റുന്ന തൊട്ടടുത്ത മാസം പഞ്ചായത്തിൽ ഒടുക്കേണ്ടതാണ്.

(3) ഓരോ എക്സ് ഒഫീഷ്യോ സെക്രട്ടറിയും/നിർവ്വഹണ ഉദ്യോഗസ്ഥനും തൊട്ടടുത്ത മാസം 5-ാം തീയതിക്കുമുമ്പായി തനിക്ക് കിട്ടിയ അലോട്ടമെന്റിൽനിന്നും ചെലവായ തുകയുടെ സ്റ്റേറ്റമെന്റ് സെക്രട്ടറിക്ക് നൽകേണ്ടതാണ്.

അദ്ധ്യായം 3
വരുമാനത്തിന്റെ അക്കൗണ്ടിംഗ്

17. വരുമാനത്തിന്റെ അക്കൗണ്ടിംഗ്.- (1) അക്കൗണ്ടസ് മാന്വലിൽ നിർദ്ദേശിച്ചിരിക്കുന്ന അക്കൗണ്ടിംഗ് തത്വങ്ങൾ അനുസരിച്ച എല്ലാ വരുമാനത്തിന്റേയും അക്കൗണ്ടിംഗ് നടത്തേണ്ടതാണ്.

(2) അക്രൂവൽ അടിസ്ഥാനത്തിൽ അക്കൗണ്ട് ചെയ്യേണ്ട വരുമാനങ്ങളുടെ കാര്യത്തിൽ സംബന്ധിച്ചതും,ഡിമാന്റുകളിലും അഡ്ജസ്റ്റ്മെന്റുകളിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചതും,തിരിച്ച് നൽകൽ/കുറവ് വരുത്തൽ എന്നിവ സംബന്ധിച്ചതും, എഴുതിത്തള്ളൽ എന്നിവ സംബന്ധിച്ചതും, പിരിവിന്റെ വിശദാംശങ്ങൾ സംബന്ധിച്ചതുമായ പ്രതിമാസ സമ്മറി സ്റ്റേറ്റമെന്റുകൾ സെക്രട്ടറി തയ്യാറാക്കിക്കേണ്ടതും ഇവയുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് പുസ്തകങ്ങളിൽ ആവശ്യമായ രേഖപ്പെടുത്തൽ വരുത്തേണ്ടതുമാണ്. മേൽപ്പറഞ്ഞ കാര്യങ്ങളിൽ പുതിയ വിവരങ്ങളൊന്നും രേഖ പ്പെടുത്തേണ്ടതില്ലെങ്കിൽ ഒരു ശൂന്യപ്രതിക തയ്യാറാക്കേണ്ടതാണ്.

18. പണം സ്വീകരിക്കുന്ന രീതി.- (1) പിരിവിന് നിയോഗിച്ച ഉദ്യോഗസ്ഥർ, പൊതുജന സേ വന കേന്ദ്രങ്ങൾ, ബാങ്കിൽ നേരിട്ട് ഒടുക്കൽ, ബാങ്കിന്റെ മറ്റ് ബ്രാഞ്ചുകളിൽ ഒടുക്കൽ, മണിയോർഡ റുകൾ, ഇന്റർനെറ്റ് വഴിയുള്ള കളക്ഷൻ, ക്രെഡിറ്റ്/സെബിറ്റ് കാർഡുകൾ വഴിയുള്ള കളക്ഷൻ, ലെറ്റർ ഓഫ് അതോറിറ്റി, റിയൽ ടൈം ഗ്രോസ് സൈറ്റിൽമെന്റ് (ആർ.റ്റി.ജി.എസ്) തുടങ്ങിയ മാർഗ്ഗ ങ്ങളിലൂടെ പഞ്ചായത്തിന് പണം സ്വീകരിക്കാവുന്നതാണ്.

(2) പഞ്ചായത്തിനുവേണ്ടി സ്വീകരിച്ച എല്ലാ പണവും അതേ ദിവസം തന്നെ കാഷ്ബുക്കിൽ/ ബാങ്ക് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്.

19. എല്ലാ പണമിടപാടുകളും അക്കൗണ്ടിൽ രേഖപ്പെടുത്തേണ്ടതാണെന്നു.- (1) ഔദ്യോ ഗിക നിലയിൽ പഞ്ചായത്തിലെ ഏതൊരു ഉദ്യോഗസ്ഥന്റേയും ഉത്തരവാദിത്വത്തിൽ നടന്ന ഏത് പണമിടപാടും, യാതൊരു വീഴ്ചയുമില്ലാതെ, അക്കൗണ്ടിൽ രേഖപ്പെടുത്തേണ്ടതാണ്.

(2) ലഭിച്ച എല്ലാ തുകകളും, നിലവിലുള്ള ചട്ടങ്ങളും സർക്കാർ ഉത്തരവുകളും അനുസരിച്ച ടഷറി അക്കൗണ്ടിലോ, ദേശസാൽകൃത ബാങ്ക് അക്കൗണ്ടിലോ, സഹകരണ ബാങ്ക് അക്കൗണ്ടിലോ, സർക്കാർ നിർദ്ദേശിക്കുന്ന മറ്റ് ബാങ്ക് അക്കൗണ്ടിലോ, ട്രഷറിയിൽ സർക്കാർ അക്കൗണ്ടിലോ നിക്ഷേപിക്കേണ്ടതാണ്.

(3) വിതരണത്തിനാവശ്യമായ തുക സെക്രട്ടറി ചെക്ക്/ബിൽ മുഖേന ട്രഷറിയിൽ നിന്നോ ബാങ്കിൽ നിന്നോ പിൻവലിക്കേണ്ടതാണ്. പഞ്ചായത്തിനുവേണ്ടി ലഭിച്ച തുക (ടഷറിയിലോ ബാങ്കിലോ നിക്ഷേപിക്കാതെ ഏതെങ്കിലും ചെലവിനുവേണ്ടി ഉപയോഗിക്കുവാൻ പാടുള്ളതല്ല.

20. പണം സ്വീകരിച്ചതിന് രസീത് നൽകൽ,- (1) പഞ്ചായത്തിൽ ലഭിക്കുന്ന തുകകളുടെ കാര്യത്തിൽ താഴെപ്പറയുന്ന നടപടിക്രമം പാലിക്കേണ്ടതാണ്. അതായത്.-

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ