Panchayat:Repo18/vol1-page0510

From Panchayatwiki
Revision as of 09:37, 29 May 2019 by Sajithomas (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അതിന്റെ ചെലവു സഹിതം നോട്ടീസ് നടത്തുന്ന തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം അടയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അയാളുടെ മേൽ നടത്തേണ്ടതാകുന്നു.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിൽ സെക്രട്ടറി കയൊപ്പിടേണ്ടതും താഴെ പറയുന്ന കാര്യ ങ്ങൾ അടങ്ങിയിരിക്കേണ്ടതുമാകുന്നു.
(എ) ഏതു കാലത്തേയ്ക്കാണോ നികുതി ചുമത്തിയത് ആ കാലം സംബന്ധിച്ച ഒരു സ്റ്റേറ്റമെന്റും, ഏത് പ്രവൃത്തിയോ, വസ്തുവോ സാധനമോ സംബന്ധിച്ചാണോ നികുതി ചുമത്തുന്നത്, ആ പ്രവർത്തിയെയോ, വസ്തുവെയോ, സ്ഥാപനങ്ങളെയോ സംബന്ധിച്ച വിവരണവും;
(ബി) നികുതി തുകയും ഡിമാന്റ് നോട്ടീസിനുള്ള ഫീസും, നോട്ടീസ് അയച്ചിട്ടുള്ളത് രജി സ്ട്രേഡ് തപാൽ മുഖേനയാണെങ്കിൽ അതിന്റെ ചെലവും;
(സി) ഏതു തീയതി മുതൽക്കാണോ നികുതി കുടിശിക ആയത് ആ വിവരവും;
(ഡി) പണം അടയ്ക്കാൻ വീഴ്ച വരുത്തിയതുകൊണ്ട് നേരിട്ട ബാദ്ധ്യതയെ സംബന്ധിച്ച സ്റ്റേറ്റമെന്റും.

15. ജപ്തിമുലം വസൂലാക്കൽ-

(1) നികുതിവകയിൽ കൊടുക്കേണ്ടതായ തുക നോട്ടീസ് നടത്തിയ തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം ഡിമാന്റ് നോട്ടീസിനുള്ള ഫീസോടും നോട്ടീസ് നടത്തിയതിനുള്ള ചെലവോടും കൂടി അടയ്ക്കാതിരിക്കുകയും നികുതി കൊടുക്കേണ്ട ആൾ അതെന്തുകൊണ്ട് അടച്ചുകൂടാ എന്നുള്ളതിന് സെക്രട്ടറിക്ക് ബോദ്ധ്യമാംവണ്ണം കാരണം കാണി ക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ വീഴ്ചക്കാരന്റെ ജംഗമവസ്തുക്കൾ സെക്രട്ടറിക്ക് വാറണ്ടു പ്രകാരം ജപ്തതിചെയ്തതും വിറ്റും നികുതി വകയിൽ കിട്ടാനുള്ള തുകയും ഡിമാന്റ് നോട്ടീസ് ഫീസും നോട്ടീസ് നടത്തിയതിനുള്ള ചെലവും വാറണ്ടു ഫീസും ജപ്തി ചെയ്തതിനുള്ള ഫീസും സഹിതം അപ്രകാരം ജപ്തി ചെയ്ത വസ്തതു സൂക്ഷിച്ചുവച്ച് വിൽപ്പന നടത്തുന്നതിനും നേരിടുന്ന സുമാർ ചെലവിനു മതിയാകത്തക്കവണ്ണമുള്ള കൂടുതൽ തുകയോടും കൂടി, വസൂലാക്കാവുന്നതാണ്. എന്നാൽ 1908-ലെ സിവിൽ നടപടി നിയമസംഹിത 60-ാം വകുപ്പിന്റെ വ്യവസ്ഥയിൽ പ്രതിപാദിച്ചിട്ടുള്ള ജംഗ മവസ്തു ജപ്തി ചെയ്യാൻ പാടില്ലാത്തതാകുന്നു.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള വാറണ്ട് ഈ ചട്ടങ്ങളോട് അനുബന്ധമായി ചേർത്തിട്ടുള്ള 1-ാം നമ്പർ ഫാറത്തിലായിരിക്കേണ്ടതും, അങ്ങനെയുള്ള ഓരോ വാറണ്ടും അഞ്ചു രൂപാ ഫീസ് ചുമത്തേണ്ടതും ആകുന്നു.

16. കുടിശിക വസൂലാക്കുന്നതിനുള്ള സിവിൾ വ്യവഹാരം.

- ഇതിലടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ആക്ട് പ്രകാരം പഞ്ചായത്തിനു കിട്ടേണ്ടതായിട്ടുള്ള ഏതെങ്കിലും നികുതി ഈടാക്കുന്ന തിന് വേണ്ടി സിവിൾ കോടതിയിൽ വ്യവഹാരം ബോധിപ്പിക്കുന്നതിൽ നിന്നും പഞ്ചായത്തിനെ തട സ്സപ്പെടുത്തുന്നില്ല.

17. വാറണ്ടു നടത്തുന്നതിനു ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാരം.

സെക്രട്ടറിയുടെ രേഖാമൂലമായ പ്രത്യേക ഉത്തരവു പ്രകാരം ജപ്തി വാറണ്ടു നടത്തേണ്ട ചുമതല ഏൽപ്പി ക്കപ്പെട്ട ഏതൊരുദ്യോഗസ്ഥനും ഏതെങ്കിലും കെട്ടിടത്തിൽപിടിച്ചെടുക്കാവുന്ന വസ്തു ഉണ്ടെന്ന് തനിക്ക് വിശ്വസിക്കുവാൻ ന്യായമായ കാരണമുണ്ടായിരിക്കുകയും തന്റെ അധികാരവും ഉദ്ദേശവും അറിയിക്കുകയും, പ്രവേശനാനുമതിക്കായി യഥാവിധി ആവശ്യപ്പെടുകയും ചെയ്തതിനുശേഷം തനിക്ക് മറ്റു വിധത്തിൽ പ്രവേശിക്കുവാൻ സാധിക്കാതെയിരിക്കുകയും ചെയ്യുകയാണെങ്കിൽ, ജപ്തി ചെയ്യുന്നതിനായി സൂര്യോദയത്തിനും സൂര്യാസ്തമനത്തിനുമിടയ്ക്ക് ആ കെട്ടിടത്തിന്റെ പുറത്തോ അകത്തോ ഉള്ള വല്ല വാതിലോ ജനലോ മറ്റു തടസ്സങ്ങളോ തുറക്കാവുന്നതോ തുറപ്പിക്കാവുന്നതോ കുത്തിപ്പൊളിക്കാവുന്നതോ ആണ്. എന്നാൽ അങ്ങനെയുള്ള ഉദ്യോഗസ്ഥൻ സ്ത്രീകളുടെ ഉപയോഗത്തിനായി നീക്കിവയ്ക്കപ്പെട്ടിട്ടുള്ള യാതൊരു മുറിയിലും, തന്റെ ഉദ്ദേശത്തെപ്പറ്റി മൂന്നു മണിക്കുർ സമയത്തെ നോട്ടീസ് നൽകുകയും അങ്ങനെയുള്ള സ്ത്രീകൾക്ക് മാറി നിൽക്കുന്നതിന് അവസരം നൽകുകയും ചെയ്യുന്നതുവരെ പ്രവേശിക്കുകയോ, അതിന്റെ വാതിൽ കുത്തിപ്പൊളിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Sajithomas

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ