Panchayat:Repo18/vol1-page0425

From Panchayatwiki
Revision as of 09:32, 29 May 2019 by LejiM (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
4. ആകസ്മിക ഒഴിവുകൾ അറിയിക്കുന്ന രീതിയും സമയപരിധിയും.-

ഒരു പഞ്ചായത്തിലെ പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ സ്ഥാനത്തിൽ ഉണ്ടാകുന്ന ആകസ്മിക ഒഴിവ് ആ ഒഴിവ് ഉണ്ടായി ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട പഞ്ചായത്തിന്റെ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

5. തിരഞ്ഞെടുപ്പു യോഗം നടത്തേണ്ട രീതി.-

(1) പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ, അല്ലെങ്കിൽ രണ്ടു പേരുടേയുമോ തിരഞ്ഞെടുപ്പ് ഈ ആവശ്യത്തിലേക്കായി വരണാധികാരി പ്രത്യേകം വിളിച്ചു കൂട്ടിയ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗത്തിൽ വച്ചു നടത്തേണ്ടതും പ്രസ്തുത യോഗം കഴിയുന്നിടത്തോളം ബന്ധപ്പെട്ട പഞ്ചായത്തിന്റെ ആഫീസിൽ വച്ചായിരിക്കേണ്ടതുമാണ്.

(2) ഒരു സാധാരണ ഒഴിവിന്റെ കാര്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്ന് ആഴ്ചക്കുള്ളിലും ഒരു ആകസ്മിക ഒഴിവിന്റെ കാര്യത്തിൽ, ഒഴിവ് ഉണ്ടായതിനുശേഷം എത്രയും പെട്ടെന്നും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കാവുന്ന അങ്ങനെയുള്ള ദിവസം അത്തരം യോഗം വിളിച്ചുകൂട്ടേണ്ടതാണ്.

(3) വരണാധികാരി, യോഗം നടത്തുന്ന തീയതി, സമയം, സ്ഥലം എന്നിവയുടെ നോട്ടീസ് അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞത് യോഗത്തീയതിക്ക് ഏഴു പൂർണ്ണ ദിവസങ്ങൾക്ക് മുമ്പായെങ്കിലും നൽകേണ്ടതും, അത്തരം നോട്ടീസിന്റെ ഒരു പകർപ്പ്, ബന്ധപ്പെട്ട പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.

എന്നാൽ, 38-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നടത്തുന്ന ഒരു പൊതു തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി നടത്തുന്ന പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ, അങ്ങനെയുള്ള നോട്ടീസ് മൂന്നു പൂർണ്ണ ദിവസങ്ങൾക്ക് മുമ്പായി നൽകിയാൽ മതിയാകുന്നതാണ്.

വിശദീകരണം.- പൂർണ ദിവസങ്ങൾ കണക്കാക്കുമ്പോൾ, ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളും ഉൾപ്പെടുത്തേണ്ടതും എന്നാൽ, യോഗ തീയതിയും നോട്ടീസ് നൽകിയ തീയതിയും ഒഴി വാക്കേണ്ടതുമാണ്.

6.ക്വാറം.-

വരണാധികാരി, 5-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം വിളിച്ചു കൂട്ടുന്ന യോഗത്തിൽ, ബന്ധപ്പെട്ട പഞ്ചായത്തിലെ വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം അംഗങ്ങൾ ഹാജരില്ലായെങ്കിൽ, യോഗം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം കൂടുന്നതിനായി മാറ്റിവയ്ക്കക്കേണ്ടതും, അപ്രകാരം കൂടുന്ന യോഗത്തിൽ ക്വാറം നോക്കാതെ തന്നെ തിരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.

7. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം.-

(1) അതതു സംഗതിപോലെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗത്തെ മറ്റൊരംഗം സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യേണ്ടതും വേറൊരു അംഗം പിൻതാങ്ങേണ്ടതും, നാമനിർദ്ദേശം ചെയ്യപ്പെട്ട ആൾ ഹാജരില്ലാത്ത സംഗതിയിൽ അങ്ങനെ ഒരു സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചുകൊണ്ടുള്ള, നാമനിർദ്ദേശം ചെയ്യപ്പെട്ട ആളിന്റെ രേഖാമൂലമുള്ള ഒരു സമ്മതപത്രം കൂടി ഹാജരാക്കേണ്ടതും ആണ്:

എന്നാൽ ഒരു അംഗം ഒന്നിലധികം പേരുകൾ നിർദ്ദേശിക്കാനോ അഥവാ പിൻതാങ്ങാനോ പാടില്ലാത്തതാണ്.

എന്നു മാത്രമല്ല, 153-ാം വകുപ്പു പ്രകാരം സ്ത്രീകൾക്കോ, പട്ടികജാതികൾക്കും, പട്ടികവർഗ്ഗങ്ങൾക്കുമോ, അവരിലെ സ്ത്രീകൾക്കോ ആയി പ്രസിഡന്റിന്റെ സ്ഥാനങ്ങൾ സംവരണം

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ