Panchayat:Repo18/vol1-page0748

From Panchayatwiki
Revision as of 09:26, 29 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) ഒരു ഖനിയോ പാറമടയോ കുഴിയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് ഖനനമോ അടങ്ങിയ അല്ലെങ്കിൽ ഉൾപ്പെടുന്ന ഒരു പ്ലോട്ടിൽ, സെക്രട്ടറിക്ക് തൃപ്തികരമാംവിധം പ്രസ്തുത പ്ലോട്ട് ഒരുക്കുകയോ അല്ലെങ്കിൽ ഭൂവികസനത്തിനോ പുനർവികസനത്തിനോ അല്ലെങ്കിൽ കെട്ടിട നിർമ്മാണത്തിനോ വേണ്ടി ആ പ്ലോട്ട് അനുയോജ്യമായ രീതിയിലോ അവസ്ഥയിലോ ആകുന്നതുവരെ, ആ പ്ലോട്ടിൽ യാതൊരു ഭൂവികസനവും പുനർവികസനവും അല്ലെങ്കിൽ കെട്ടിടനിർമ്മാണവും നടത്തുവാൻ പാടില്ലാത്തതാകുന്നു.

(3) വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഒരു പ്ലോട്ടിലോ അല്ലെങ്കിൽ വിലങ്ങനെ 45 ഡിഗ്രിയിൽ കൂടുതൽ കോണായി സ്ഥിതിചെയ്യുന്ന ചരിഞ്ഞപ്രദേശങ്ങളിലോ അല്ലെങ്കിൽ വെള്ളം വാർന്നു പോകാത്ത പ്രദേശങ്ങളിലോ അല്ലെങ്കിൽ ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയിൽ വെള്ളപൊക്ക സാധ്യതയുള്ള പ്രദേശമെന്ന് കാണിച്ചിട്ടുള്ളതായ പ്രദേശത്തോ അല്ലെങ്കിൽ മണൽതിട്ടുകളിലോ നടത്തുന്ന കെട്ടിടനിർമ്മാണം ആരോഗ്യത്തിന് ഹാനികരമോ ആപൽക്കരമോ ആയിരിക്കുന്ന പക്ഷം പണിസ്ഥലം വെള്ളപ്പൊക്കത്തിനോ മണ്ണൊലിപ്പിനോ വിധേയമല്ലെന്നും, മാലിന്യ നിർമ്മാർജ്ജന ശുചീകരണവും, ജലവിതരണവും മറ്റു സേവനങ്ങളും സജ്ജീകരിക്കുന്നതിന് പൊതുഫണ്ട് അനാവശ്യമായി വിനിയോഗിക്കാൻ ഇടയാകുകയില്ലെന്നും സെക്രട്ടറിക്ക് തൃപ്തികരമായവിധം ബോധ്യമാകുന്നതുവരെ ആ പ്ലോട്ടിൽ യാതൊരു വിധത്തിലുമുള്ള വികസനമോ അല്ലെങ്കിൽ പുനർവികസനമോ അല്ലെങ്കിൽ കെട്ടിടനിർമ്മാണമോ നടത്താൻ പാടുള്ളതല്ല.

(4) 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമവും (1986-ലെ 29) അതിന്റെ കീഴിലുള്ള ചട്ടങ്ങളും പ്രകാരം ഭാരതസർക്കാർ തീരദേശ നിയന്ത്രണ മേഖലയായി വിജ്ഞാപനം ചെയ്തിട്ടുള്ള ഏതെങ്കിലും പ്രദേശത്തെ ഏതൊരു ഭൂവികസനവും പുനർഭൂവികസനവും കെട്ടിടനിർമ്മാണവും ആ വിജ്ഞാപനത്തിലടങ്ങിയിരിക്കുന്നതും അതാത് സമയത്ത് വരുത്തുന്ന ഭേദഗതികളോട് കൂടിയ നിയന്ത്രണങ്ങൾക്ക് വിധേയവുമായിരിക്കും.

(4a) കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി-വന മന്ത്രാലയം 2006 സെപ്തംബർ 14-ാം തീയതി ഭേദഗതികളോടെ പുറപ്പെടുവിച്ച Nം. S. O. 1533(E) വിജ്ഞാപനത്തിന്റെ പട്ടികയിൽ നിർദ്ദേശിച്ചിരിക്കുന്ന 20,000 ചതുരശ്രമീറ്ററിൽ കുറയാത്ത നിർമ്മിതി വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്കും നിർമ്മാണങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കും കേരളത്തിന്റെ /പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ സ്റ്റേറ്റ് ലെവൽ എൻവയോൺമെന്റ് ഇംപാക്ട് അസസ്സമെന്റ് അതോറിറ്റിയുടെ (SEAA) മുൻകൂർ പാരിസ്ഥിതികാനുമതി ലഭിക്കേണ്ടതാവശ്യമാകയാൽ, ഇത്തരമൊരു സാധുതയുള്ള മുൻകൂർ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താതെ തദ്ദേശ സ്വയംഭരണ സ്ഥാപനം പെർമിറ്റ് നൽകുവാൻ പാടുള്ളതല്ല.)

(5) ഇന്ത്യൻ ഇലക്സ്ടിസിറ്റി ചട്ടങ്ങളിലേയും, അതാതുസമയത്തുള്ള ഭേദഗതികളിലെ വിവരണപ്രകാരവും താഴെയുള്ള 1-ാം പട്ടികയിൽ വിവരിക്കുന്നത് പോലെയും തലയ്ക്ക് മീതെയുള്ള ഏതെങ്കിലും വൈദ്യുതിവിതരണ ലൈനുകൾക്കും നിലവിലുള്ള ഏതെങ്കിലും കെട്ടിടത്തിനും ഇടയിലുള്ള സ്ഥലത്ത് ഏതെങ്കിലും കെട്ടിടമോ അതിന്റെ ഏതെങ്കിലും ഭാഗത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ അല്ലെങ്കിൽ കൂട്ടിച്ചേർക്കലുകളോ മാറ്റം വരുത്തലുകളോ നടത്താൻ പാടുള്ളതല്ല:

എന്നാൽ മുകളിൽ പറഞ്ഞ പ്രകാരമുള്ള സ്ഥലമില്ലെങ്കിലും ഒറ്റനില കെട്ടിടങ്ങൾക്ക്, പെർമിറ്റ് ലഭിക്കുന്നതിന് മുമ്പായി അപേക്ഷകൻ ചീഫ് ഇലക്സ്ടിക്കൽ ഇൻസ്പെക്ടറിൽ നിന്നോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥനിൽ നിന്നോ ഒരു 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' ഹാജരാക്കുകയാണെങ്കിൽ അങ്ങനെയുള്ള ഒറ്റ നിലക്കെട്ടിടങ്ങൾ പണിയാൻ അനുവദിക്കാവു നതാണ്.

(6) നിയമത്തിൽ ആവശ്യപ്പെടും പ്രകാരം മറ്റേതെങ്കിലും വകുപ്പുകളിൽ നിന്നോ/ഏജൻസികളിൽ നിന്നോ ആവശ്യമായ അനുമതി/തടസ്സരാഹിത്യ സാക്ഷ്യപത്രം കൂടി ഭൂമിവികസനങ്ങൾക്കും നിർമ്മാണങ്ങൾക്കും വാങ്ങേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ