Panchayat:Repo18/vol1-page0098

From Panchayatwiki
Revision as of 09:24, 29 May 2019 by Manoj (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് വിടേണ്ടതും അങ്ങനെയുള്ള പ്രശ്നത്തിൻമേൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

35. അംഗങ്ങളുടെ അയോഗ്യതകൾ.-

(1) 36-ാം വകുപ്പിലേയോ അല്ലെങ്കിൽ 102-ാം വകുപ്പിലേയോ വ്യവസ്ഥകൾക്ക് വിധേയമായി, ഒരാൾ,-

(എ) 34-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിൽ വിവരിച്ച പ്രകാരം കുറ്റക്കാരനാണെന്ന് കാണുകയോ അപ്രകാരമുള്ള കുറ്റത്തിന് വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ;

(എഎ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തിന്റെ സംഗതിയിൽ, താൻ അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ പട്ടികവർഗ്ഗക്കാരനോ അല്ല എന്ന് 1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-ലെ 11) പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെട്ടിരിക്കുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നുവെങ്കിലോ; അഥവാ

(ബി) സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ

(സ) ഒരു വിദേശരാഷ്ട്രത്തിലെ പൗരത്വം സേച്ഛയാ ആർജ്ജിച്ചിരിക്കുകയ; അഥവാ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Manoj

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ