Panchayat:Repo18/vol1-page0785
(6) വാണിജ്യ വിനിയോഗ ഗണത്തിലുള്ള കെട്ടിടങ്ങളുടെ ശുചീകരണ സൗകര്യങ്ങൾ 6-ാം പട്ടികയിൽ കൊടുത്തിട്ടുള്ള പ്രകാരമായിരിക്കണം. (7) ഒരേ പ്ലോട്ടിൽ നിർമ്മിച്ചതും പ്രധാന കെട്ടിടത്തിന്റെ പാർക്കിങ്ങ് ഉദ്ദേശത്തിനായി മാത്രം ഉപയോഗിക്കുന്ന അനുബന്ധ കെട്ടിടങ്ങളുടെ കാര്യത്തിൽ തെരുവിനോട് ചേർന്നുള്ള തുറന്ന സ്ഥല ത്തിന് ഏറ്റവും ചുരുങ്ങിയത് 3 മീറ്റർ അല്ലെങ്കിൽ പ്രധാന കെട്ടിടത്തിനാവശ്യമുള്ളത് ഏതാണോ കുറവ് അതും, 10 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് മറ്റു വശങ്ങളിൽ ചുരുങ്ങിയത് 1 മീറ്റർ ഉണ്ടായിരിക്കേണ്ടതും ഓരോ 3 മീറ്റർ വർദ്ധനക്കും 50 സെ.മീ. എന്ന തോതിൽ കെട്ടിടത്തിന് ചുറ്റു മുള്ള തുറസ്സായ സ്ഥലം 5 മീറ്റർ ആകുന്നതുവരെ ഉയരത്തിന് ആനുപാതികമായ അധിക തുറ സ്സായ സ്ഥലം വർദ്ധിപ്പിക്കേണ്ടതും, അതിനുശേഷം ഉയരത്തിന് ആനുപാതികമായി കൂടുതൽ തുറ സ്സായ സ്ഥലം ആവശ്യമില്ലാത്തതുമാകുന്നു. (8) ഉപചട്ടം 7 പ്രകാരമുള്ള കെട്ടിടം പ്രധാന കെട്ടിടത്തോട് ചേർന്നിരിക്കാവുന്നതാണെങ്കിലും എന്നാൽ, അങ്ങനെ ചേർന്നു വരുമ്പോൾ പ്രധാന കെട്ടിടത്തിന് ഉണ്ടാകേണ്ട ചുരുങ്ങിയ പ്രകാ ശവും വായു സഞ്ചാരവും കുറയുവാൻ പാടില്ലാത്തതാകുന്നു. (9) നിയമപ്രകാരമുള്ള തുറസ്സായ സ്ഥലത്തിനു പുറമെ, യഥാർത്ഥത്തിൽ പ്ലോട്ടിൽ ലഭ്യമായ തുറസ്സായ സ്ഥലത്തിന്റെ 20 ശതമാനത്തിനു തുല്യമായ വിസ്തീർണ്ണം പ്രധാന കെട്ടിടത്തിന്റെ പാർക്കിംഗ് ആവശ്യത്തിനായി കെട്ടിടങ്ങൾ പണിയുവാൻ അനുവദിക്കാവുന്നതാണ്. (10) പാർക്കിങ്ങ് കെട്ടിടങ്ങളുടെ സംഗതിയിൽ റോഡിന്റെ വീതിയും റോഡിനോട് ചേർന്നുള്ള തുറസ്സായ സ്ഥലവും ആയി ബന്ധപ്പെട്ട കെട്ടിടത്തിന്റെ ഉയരത്തിന് നിയന്ത്രണം ഇല്ലാത്തതും 75xxx) (12) തന്റെ നിരപ്പിൽ നിന്ന് ഇരു നിലകൾ കവിയുന്ന പാർക്കിങ്ങ് കെട്ടിടങ്ങളൊഴികെയുള്ള കച്ചവട വാണിജ്യ കൈവശഗണത്തിലെ കെട്ടിടങ്ങളുടെ കാര്യത്തിൽ അഗ്നിശമന സേനാ ഡയറ ക്ടറിൽ നിന്ന് അല്ലെങ്കിൽ ഇതിനായി അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നോ ഒരു അംഗീകാര സാക്ഷ്യപത്രം നേടി കെട്ടിടനിർമ്മാണ പെർമിറ്റ് ലഭിക്കുന്നതിനായി ഹാജരാക്കേ ണ്ടതാണ്. (13) പൊതു വിപണികളിലെ മത്സ്യമാംസ വില്പനശാലകൾ കർശനമായ ഈച്ചയെ പ്രതി രോധിക്കാനുള്ള വലയങ്ങൾ സ്ഥാപിക്കേണ്ടതാണ്. (14) മത്സ്യ മാംസ വില്പനശാലകളിലേയ്ക്കുള്ള പ്രവേശന പാതയ്ക്ക് ഏറ്റവും ചുരുങ്ങിയത് 2 മീറ്റർ വീതിയുണ്ടായിരിക്കേണ്ടതാണ്. (15) കച്ചവട വാണിജ്യ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷയെ സംബന്ധിക്കുന്ന മറ്റെല്ലാ ആവ ശ്യകതകളും 2005-ലെ നാഷണൽ ബിൽഡിങ്ങ് കോഡ് ഓഫ് ഇൻഡ്യയുടെ ഭാഗം IV അഗ്നിയും ജീവസുരക്ഷയും 3-ാം ഭേദഗതിയിലെ വ്യവസ്ഥകൾക്ക് അനുരൂപമായിരിക്കേണ്ടതാണ്. (16) 56-ാം ചട്ടത്തിന്റെ 6-ാം ഉപചട്ടത്തിൽ സൂചിപ്പിച്ചിട്ടുള്ള 6-ാം പട്ടികയിലേതുപോലെ ശുചീ കരണ സൗകര്യങ്ങൾ സ്ഥാപിക്കേണ്ടതാണ്. 59."(ഗണം G1-ചെറുതും, ഇടത്തരവും അപായസാധ്യതയുമുള്ള വ്യാവസായികം, ഗണം G2-കുടുതൽ അപായ സാദ്ധ്യതയുള്ളവ്യവസായം കൈവശാവകാശ ഗണങ്ങൾ).- 7(1) ഏതൊരു വ്യവസായവും സ്ഥിതി ചെയ്യേണ്ടത് 1957-ലെ കേരള ഫാക്ടറീസ് റുൾസ് പ്രകാരമോ അല്ലെങ്കിൽ വ്യവസായങ്ങളുടെ സ്ഥാപനവും, ലൈസൻസിങ് എന്നിവ സംബന്ധിച്ചുള്ള കേന്ദ്ര ത്തിന്റെയോ സംസ്ഥാനത്തിന്റെയോ നിയമം, ചട്ടങ്ങൾ, റെഗുലേഷനുകൾ എന്നിവയുടെ നിലവിലെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |