Panchayat:Repo18/vol1-page0986

From Panchayatwiki
Revision as of 08:47, 29 May 2019 by BibinVB (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(എ) ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരംഗം, അങ്ങനെയുള്ള രാഷ്ട്രീയ കക്ഷിയിലെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയാണെങ്കിൽ; അല്ലെങ്കിൽ അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി ഇതിനുവേണ്ടി നിർണയിക്കപ്പെട്ട പ്രകാരം അധികാരപ്പെടു ത്തിയ ആളോ അധികാരസ്ഥാനമോ പുറപ്പെടുവിച്ച ഏതെങ്കിലും രേഖാമൂലമായ നിർദ്ദേശത്തിന് വിരുദ്ധമായി.-

(i) ഒരു മുനിസിപ്പാലിറ്റിയുടെ യോഗത്തിൽ അതിന്റെ ചെയർപേഴ്സസിന്റെയോ ഡെപ്യൂട്ടി ചെയർപേഴ്സസിന്റെയോ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ,

(ii) ഒരു പഞ്ചായത്തിന്റെ യോഗത്തിൽ അതിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ, തെരഞ്ഞെടുപ്പിലോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഒഴികെ അവരിലാർക്കെങ്കിലുമെതിരെയുള്ള അവിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പിലോ, വോട്ട് ചെയ്യുകയോ വോട്ടു ചെയ്യുന്നതിൽ നിന്ന് മാറി നിൽക്കുകയോ ചെയ്യുകയാണെങ്കിൽ;
(ബി) ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യത്തിൽ നിന്ന് പിൻമാറുകയോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ മറ്റേതെങ്കിലും സഖ്യത്തിലോ ചേരുകയോ, അയാൾ ഉൾപ്പെടുന്ന സഖ്യം നിർണ്ണയിക്കപ്പെട്ട പ്രകാരം ഇതിലേക്കായി അധികാരപ്പെടു ത്തുന്ന ആളോ അധികാരസ്ഥാനമോ പുറപ്പെടുവിച്ച ഏതെങ്കിലും രേഖാമൂലമായ നിർദ്ദേശത്തിനു വിരുദ്ധമായി.- 
       (i) ഒരു മുനിസിപ്പാലിറ്റിയുടെ യോഗത്തിൽ അതിന്റെ ചെയർപേഴ്സസിന്റെയോ, ഡെപ്യൂട്ടി ചെയർപേഴ്സസിന്റെയോ, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്റെയോ,

      (ii) ഒരു പഞ്ചായത്തിലെ യോഗത്തിൽ അതിന്റെ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ, തെരഞ്ഞെടുപ്പിലോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഒഴികെ അവരിൽ ആർക്കെങ്കിലുമെതിരെയുള്ള അവിശ്വാസപ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിലോ വോട്ട് ചെയ്യുകയോ വോട്ടു ചെയ്യുന്നതിൽനിന്ന് മാറിനിൽക്കുകയോ ചെയ്യുകയാണെങ്കിൽ; 

(സി) ഏതെങ്കിലും സഖ്യത്തിലേർപ്പെടാത്ത ഒരു സ്വതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ചേരുന്നുവെങ്കിൽ;

അയാൾ ആ തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ അംഗമായി തുടരുന്നതിന് അയോഗ്യനായിരിക്കുന്നതാണ്.

(2) (1)-ാം ഉപകുപ്പ് (എ.)-യും (ബി)-യും ഖണ്ഡങ്ങളുടെ ആവശ്യത്തിലേക്കായി നൽക പ്പെടുന്ന രേഖാമൂലമായ നിർദ്ദേശം നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ബന്ധപ്പെട്ട അംഗങ്ങൾക്ക് നൽകേണ്ടതും അങ്ങനെയുള്ള രേഖാമൂലമായ നിർദ്ദേശത്തിന്റെ പകർപ്പ് ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്ക് നൽകേണ്ടതും ആണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ