Panchayat:Repo18/vol1-page0783

From Panchayatwiki
Revision as of 11:23, 4 January 2018 by Sandeep (talk | contribs) ('(3) സമ്മേളന കൈവശഗണത്തിൽപ്പെട്ട മുറിയ്ക്ക് ചുര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(3) സമ്മേളന കൈവശഗണത്തിൽപ്പെട്ട മുറിയ്ക്ക് ചുരുങ്ങിയത്.4 മീറ്റർ ഉയരമുണ്ടായിരിക്കണം; എന്നാൽ ശീതീകരിച്ച മുറിയാണെങ്കിൽ ഏറ്റവും കുറഞ്ഞ ഉയരം 3 മീറ്റർ മതിയാകുന്നതാണ്. (4) മെസാനിൻ അല്ലെങ്കിൽ ബാൽക്കണിക്ക് താഴെയോ മുകളിലോ ഉള്ള ക്ലിയർ ഹെഡറും 3 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു. (5) ശീതീകരിച്ച മുറികളിൽ ഹെഡറും 2.4 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു. (6) സംഭരണമുറി, കക്കുസുകൾ, പഴയ സാമാനങ്ങൾ ഇടുന്ന അറ, നിലവറകൾ തുടങ്ങിയവ യുടെ ഉയരം 2.4 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു. (7) ബാൽക്കണികൾ അല്ലെങ്കിൽ ഗാലറികൾ അല്ലെങ്കിൽ മെസാനുകൾ എന്നിവയ്ക്ക് സമ്മേ ളനഹാളിന്റെ മൊത്തം കാർപ്പെറ്റ് വിസ്തീർണ്ണത്തിൽ നിന്നും 25 ശതമാനമായി പരിമിതിപ്പെടുത്തേ ണ്ടതും, ബാൽക്കണി അല്ലെങ്കിൽ ഗാലറി അല്ലെങ്കിൽ മെസാനിന്റെ പരമാവധി ചരിവ് 35 ഡിഗ്രി കവിയാൻ പാടില്ലാത്തതുമാണ്. (8) സമ്മേളന കൈവശഗണങ്ങളുടെ കാര്യത്തിൽ അവയ്ക്ക് എത്ര നിലകൾ ഉണ്ടായാൽ തന്നെയും, പെർമിറ്റ് നൽകുന്നതിന് മുമ്പ് അഗ്നിശമനസേനാ ഡയറക്ടറിൽ നിന്നോ അദ്ദേഹം ഇതി നായി അധികാരപ്പെടുത്തിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനിൽ നിന്നോ അംഗീകാരത്തിന്റെ ഒരു സാക്ഷ്യ പ്രതം വാങ്ങി കെട്ടിട പെർമിറ്റ ലഭിക്കുന്നതിനായി ഹാജരാക്കേണ്ടതാണ്. (9) 2005-ലെ നാഷണൽ ബിൽഡിങ്ങ് കോഡ് ഓഫ് ഇൻഡ്യയുടെ VIII-ാം ഭാഗം കെട്ടിട സർവ്വീസിലെ പ്രകാശവും വായുസഞ്ചാരം സംബന്ധിച്ചുള്ള വകുപ്പ് 1-ന് അനുസൃതമായി ഒരു സീറ്റിന് മണിക്കുറിൽ 28 ഘന മീറ്റർ ശുദ്ധവായു ലഭിക്കുന്നതായിരിക്കണം സമ്മേളനസ്ഥല കൈവ ശഗണ കെട്ടിടങ്ങളുടെ വെന്റിലേഷൻ നിലവാരം. (10) സമ്മേളന കൈവശാവകാശ കെട്ടിടങ്ങളുടെ അഗ്നിസുരക്ഷക്കായുള്ള എല്ലാ ആവശ്യക തകളും 2005-ലെ നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇൻഡ്യയുടെ IV-ാം ഭാഗം അഗ്നിസുര ക്ഷയും അതിന്റെ 3-ാം ഭേദഗതിയും പ്രകാരമുള്ള വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കേണ്ടതാണ്. (11) സിനിമാ തീയേറ്ററുകളുടെ കാര്യത്തിൽ അവയുടെ നിർമ്മാണം കാലാകാലങ്ങളിലെ ഭേദ ഗതിയോട് കൂടിയ 1958-ലെ “(കേരള സിനിമാ റെഗുലേഷൻ ആക്റ്റം അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളും, കൂടാതെ) സിനിമാ കെട്ടിട നിർമ്മാണ IS:4878-1968 നമ്പർ ബൈലോയിലെ വ്യവസ്ഥകൾക്കും അനുരൂപമായിരിക്കേണ്ടതാണ്. '[എന്നാൽ, നിയമാനുസൃതമായ ഒരു ലൈസൻസുള്ള അല്ലെങ്കിൽ 1958-ലെ കേരള സിനിമ റെഗുലേഷൻ ആക്റ്റം അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും പ്രകാരം നിയമാനുസൃതമായ ഒരു ലൈസൻസ് നിലവിലുള്ള സിനിമ തീയറ്റേറുകളുടെ കൂട്ടിച്ചേർക്കൽ, പുനർനിർമ്മാണം, അല്ലെ ങ്കിൽ വിനിയോഗമാറ്റത്തിന്റെ സംഗതിയിൽ, നിലവിലുള്ള തീയേറ്ററിന്റെ മൂന്നിലൊന്ന് സീറ്റിംഗ് കപ്പാ സിറ്റി ഉണ്ടായിരുന്ന, അല്ലെങ്കിൽ 200 സീറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരിക്കുന്ന, ഇതിലേതാണോ കൂടു തലായി നിർദ്ദിഷ്ടമായത്/ നിലനിർത്തിയിട്ടുള്ളത്. അങ്ങനെയുള്ള സിനിമാ തീയേറ്ററിനു മാത്രമേ കെട്ടിടനിർമ്മാണ അനുമതി നൽകുവാൻ പാടുള്ള,) (12) ഭക്ഷണം പാകം ചെയ്യാനും കഴിക്കുന്നതിനുമുള്ള സജ്ജീകരണങ്ങളുള്ള കല്യാണ മണ്ഡ പങ്ങളിൽ ഖരദ്രാവക മലിന്യങ്ങളുടെ ശേഖരണത്തിനും ആരോഗ്യകരമായ പുറന്തള്ളലിനും വേണ്ടി സെക്രട്ടറിക്ക് തൃപ്തികരമാകുന്ന വിധത്തിലുള്ള ഉചിതവും പര്യാപ്തവുമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ