Panchayat:Repo18/vol2-page1478

From Panchayatwiki
Revision as of 11:19, 4 January 2018 by Sajeev (talk | contribs) (' 1478 CIRCULARS തയ്യാറാക്കുന്നതിനുള്ള നടപടികൾ അടിയന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1478 CIRCULARS തയ്യാറാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതും തദ്ദേശ സ്വയംഭരണ വകുപ്പിലെ ബന്ധപ്പെട്ട സെക്ഷനുകളിൽ നിന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് അവ ലഭ്യമാക്കേണ്ടതുമാണ്. 2. ചോദ്യം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച പരമാവധി രണ്ടു ദിവസത്തിനകം മറുപടി/താൽക്കാ ലിക മറുപടി ബന്ധപ്പെട്ട സെക്ഷനുകളിൽ ലഭിച്ചുവെന്ന് നോഡൽ ഓഫീസർമാർ ഉറപ്പാക്കിയിരിക്കണം. 3. അസംബ്ലി ചോദ്യങ്ങളുടെ മറുപടി സർക്കാർ നിർദ്ദേശിക്കുന്ന സമയപരിധിക്കകം സമർപ്പിക്കുന്ന തിൽ വരുത്തുന്ന വീഴ്ച ഗുരുതരമായി കണക്കാക്കുന്നതും വീഴ്ച വരുത്തുന്നത് ഏത് തലത്തിലാണോ ആ തലത്തിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതുമാണ്. 4. അസംബ്ലി സമയത്ത് നിയമിക്കപ്പെടുന്ന നോഡൽ ഓഫീസർമാർ ഫോൺ/മൊബൈൽ ഫോൺ കൃത്യമായി അറ്റന്റ് ചെയ്യണം. 5. നിയമസഭാ ചോദ്യങ്ങൾക്ക് താല്ക്കാലിക മറുപടിയാണ് നൽകുന്നതെങ്കിൽ അന്തിമ മറുപടി 7 ദിവ സത്തിനകം ലഭ്യമാക്കേണ്ടതാണ്. മൊബൈൽ ടവർ നിർമ്മാണം പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് കർശന നിർദ്ദേശം സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 73816/ആർഡി3/2012/തസ്വഭവ, Typm, തീയതി 07-03-2013) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ്-മൊബൈൽ ടവർ നിർമ്മാണം പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് കർശന നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൂചന:- 1, 13-03-2009-ലെ 2750/ആർഡി2/09 തസ്വഭവ നമ്പർ സർക്കുലർ. 2, 10-08-2009-ലെ 2750(2)/ആർഡി2/09 തസ്വഭവ നമ്പർ സർക്കുലർ. 3, 16-05-2011-ലെ 25070/ആർഡി2/11 തസ്വഭവ നമ്പർ സർക്കുലർ. മൊബൈൽ ടവർ സ്ഥാപിക്കുന്നതിനുള്ള പെർമിറ്റ് നൽകുന്നത് സംബന്ധിച്ച് സൂചനയിലെ സർക്കു ലറുകൾ പ്രകാരം സർക്കാർ ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നിർദ്ദേശങ്ങൾ ലംഘി ച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്റ്റോപ്പ് മെമ്മോ നൽകി മൊബൈൽ ടവർ നിർമ്മാണം നിർത്തിവയ്ക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഈ നടപടി നിരുത്സാഹപ്പെടുത്തേണ്ട താണ്. ആയതിനാൽ സൂചന (3)-ലെ സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനും ചട്ട ങ്ങൾ പാലിക്കാതെ സ്റ്റോപ്പ് മെമ്മോ നൽകുന്ന നടപടി ഉണ്ടാകാൻ പാടില്ലെന്നും എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകുന്നു. ജലസ്രോതസ്സുകളുടെ സംരക്ഷണം - നിർദ്ദേശം നൽകുന്നതു സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 1349/ഡിഎ1/2013/തസ്വഭവ, Typm, തീയതി 08-03-2013) വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ-ജലസ്രോതസ്സുകളുടെ സംരക്ഷണം - നിർദ്ദേശം നൽകുന്നതുസംബന്ധിച്ച്. സൂചന:- കക്കോടി കണ്ണാടിക്കൽ പുഴ സംരക്ഷണ സമിതി സമർപ്പിച്ച നിവേദനത്തിൻമേൽ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിക്ക് സമർപ്പിച്ച റിപ്പോർട്ട്. പുഴയുടെ തീരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിസൂക്ഷ്മതയോടെയും ശാസ്ത്രീയമായും ചെയ്യേണ്ടതാണ്. പുഴകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് നിയമാനുസൃത ബാധ്യ തയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജലസ്രോതസ്സുകളുടെ തീരങ്ങളിൽ നിർമ്മാണ പ്രവർത്തനം ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ അനുമതി മുൻകൂട്ടി വാങ്ങേണ്ടതാണ്. അപ്രകാരമല്ലാതെ നിയമവ്യവസ്ഥ കൾ ലംഘിച്ച് പൊതുജനങ്ങൾക്കും പരിസ്ഥിതിയ്ക്കും അപകടകരമായ രീതിയിൽ നിർമ്മാണ പ്രവർത്തന ങ്ങൾ ചെയ്താൽ ഉത്തരവാദികൾ നിലവിലുള്ള നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയരാകേണ്ടിവരു മെന്നു കർശന നിർദ്ദേശം നൽകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ വികസനവും വിന്യാസവും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഐബി) വകുപ്പ്, നം. 71639/ഐബി1/2012/തസ്വഭവ, Typm, തീയതി 11-03-2013) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ്-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ സോഫ്റ്റ വെയർ വികസനവും വിന്യാസവും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. സൂചന:- ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ 3-12-2012-6)gau | KM/LoBE/CWG/02/5294/2012 (mpomućô de CONơố.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ