Panchayat:Repo18/vol2-page1479

From Panchayatwiki
Revision as of 11:17, 4 January 2018 by Sajeev (talk | contribs) (' CIRCULARS 1479 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

CIRCULARS 1479 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ വികസനവും വിന്യാസവും സംബ ന്ധിച്ച് താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

i) ഇൻഫർമേഷൻ കേരള മിഷൻ ഇതിനോടകം വികസിപ്പിച്ചിട്ടുള്ളതും തദ്ദേശ ഭരണ സ്ഥാപനങ്ങ ളിൽ വിന്യസിച്ചിട്ടുള്ളതുമായ സോഫ്റ്റ് വെയറുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉപയോഗിക്കേണ്ടതാണ്. 

ii) ഏതെങ്കിലും ആവശ്യത്തിനായി ഇതിനോടകം സോഫ്റ്റ് വെയർ വികസിപ്പിച്ച വിന്യസിച്ചിട്ടുണ്ടെങ്കിൽ അതേ ആവശ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീണ്ടും സോഫ്റ്റ് വെയർ വികസിപ്പിക്കാൻ പാടില്ല. iii) ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനം അവരുടെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്കുള്ള ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് സോഫ്റ്റ് വെയർ വികസിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ പ്രസ്തുത സോഫ്റ്റ് വെയർ വിന്യസിക്കുന്നതിന് മുമ്പ് അതിനുള്ള പ്രൊപ്പോസൽ സൂക്ഷ്മപരിശോധനയ്ക്കും അഭിപ്രായത്തിനുമായി സർക്കാരിൽ സമർപ്പിക്കേണ്ടതാണ്.

iv) ഇത്തരത്തിൽ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിനുള്ള പ്രൊപ്പോസൽ ലഭിക്കുകയാണെങ്കിൽ പ്രസ്തുത സോഫ്റ്റ് വെയറിന്റെ ആവശ്യകത, നടപ്പിലാക്കുന്നതിനുള്ള ചെലവ് എന്നിവ സംബന്ധിച്ച വിവരസാങ്കേതിക വിദ്യാ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞശേഷം വിശദമായ പരിശോധന നടത്തി പ്രസ്തുത പ്രൊപ്പോസലിന്മേൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുയോജ്യമായ ഉപദേശം നൽകാവുന്നതാണ്.

മീറ്ററിംഗ് സംവിധാനത്തോടു കൂടിയ ഓട്ടോമാറ്റിക്സ് തെരുവുവിളക്കുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, നം. 65529/ഡിസി3/2012/തസ്വഭവ. Tvpm, തീയതി 12-03-2013)
വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ്-മീറ്ററിംഗ് സംവിധാനത്തോടു കൂടിയ ഓട്ടോമാറ്റിക്സ് തെരുവു വിളക്കുകൾ-ഏർപ്പെടുത്തുന്നത് സംബന്ധിച്ച്.      
സൂചന - 1) സർക്കുലർ നമ്പർ 43742/ഡിസി3/10/തസ്വഭവ തീയതി 07/07/2010. 

2) സംസ്ഥാന വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയറുടെ (കോർപ്പറേറ്റ് & പ്ലാനിംഗ്) 26-9-12-ലെ സിഇ/സിപി/ആർ.ഇ.എസ്/സ്ട്രീറ്റലൈറ്റ്/2012-13/138 നമ്പർ കത്ത്.

 തെരുവുവിളക്ക് മീറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച സൂചന (1) പ്രകാരം മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ മീറ്ററിംഗ് സംവിധാനത്തോടു കൂടിയ ഓട്ടോമാറ്റിക്സ് തെരുവു വിളക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച സൂചന (2) പ്രകാരം ചീഫ് എഞ്ചിനീയർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മീറ്ററിംഗ് സംവിധാനത്തോടു കൂടിയ ഓട്ടോമാറ്റിക്സ് തെരുവുവിളക്കുകൾ സ്ഥാപിക്കേണ്ടതാണ്. ആയതിനുള്ള ടെക്സനിക്കൽ സഹായം കെ.എസ്.ഇ.ബി. നൽകുന്നതും ആവശ്യമായ തുക കെ.എസ്.ഇ.ബി.യിൽ ഒടുക്കേണ്ടതു മാണെന്നും നിർദ്ദശിക്കുന്നു.

അട്ടപ്പാടി മേഖലയിലെ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ

(തദ്ദേശസ്വയംഭരണ (ആർഡി) വകുപ്പ്, നം. 53131/ആർഡി3/2012/തസ്വഭവ, Tvpm, തീയതി 19-03-2013) (Kindly seepage no. 511 for the Circular)

ഐ.എച്ച്.എസ്.ടി.പി/ബി.എസ്.യു.പി- അധിക ചെലവ് പ്ലാൻ ഫണ്ടിൽ നിന്നും കണ്ടെത്തുന്നത് സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, നം. 20865/എഫ്.എം1/2013/തസ്വഭവ, Tvpm, തീയതി 30-03-2013) വിഷയം - തദ്ദേശസ്വയംഭരണ വകുപ്പ്-ഐ.എച്ച്.എസ്.ടി.പി/ബി.എസ്.യുപി-അധിക ചെലവ് പ്ലാൻ ഫണ്ടിൽ നിന്നും കണ്ടെത്തുന്നത് - സംബന്ധിച്ച് സൂചന :- 1, കുടുംബശ്രീയുടെ കത്ത് നമ്പർ കെ.എസ്.ജി.1661/2013 തീയതി: 26-3-13.

2. തിരുവനന്തപുരം നഗരസഭയുടെ കത്ത് ബി.എസ്.യു.പി/പി.ഐ.യു/2193/11 തീയതി 27-3-2013. 

കുടുംബശ്രീ നോഡൽ ഏജൻസി ആയുള്ളതും മുനിസിപ്പാലിറ്റികൾ/കോർപ്പറേഷനുകൾ നടപ്പിലാ ക്കുന്നതുമായ കേന്ദ്രാവിഷ്കൃത പദ്ധതികളായ ഐ.എച്ച്.എസ്.ടി.പി/ബി.എസ്.യു.പി എന്നിവയിലൂടെ നഗര പ്രദേശങ്ങളിലെ ചേരികളുടെ പുനരുദ്ധാരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് നടപ്പിലാക്കി വരുന്നത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ