Panchayat:Repo18/vol1-page0182

From Panchayatwiki
Revision as of 06:25, 29 May 2019 by SujithPT (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

9) ഈ ആക്റ്റിൽ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ അതിലെ അംഗത്തിന്റെയോ കാലാവധി ആ പഞ്ചായത്തിന്റെ കാലാവധിക്ക് സഹവർത്തകമായിരിക്കുന്നതാണ്.

(10) സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒരംഗത്തിന്റെ സ്ഥാനത്തുണ്ടാകുന്ന ആകസ്മിക ഒഴിവ് നികത്താനുള്ള തിരഞ്ഞെടുപ്പ് ആ ഒഴിവുണ്ടായി മുപ്പത് ദിവസത്തിനകം നടത്തേണ്ടതാണ്.

എന്നാൽ, ഒരു പഞ്ചായത്തംഗത്തിന്റെ സ്ഥാനത്ത് ഒഴിവുണ്ടായിരിക്കുന്നതുമൂലം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒഴിവു നികത്താൻ കഴിയാത്ത സംഗതിയിൽ, പഞ്ചായത്തംഗത്തിന്റെ ഒഴിവ് നികത്തി മുപ്പതു ദിവസത്തിനകം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒഴിവ് നികത്തേണ്ടതാണ്.

(11) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് ആകസ്മിക ഒഴിവുണ്ടായാൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ അതിലെ ഒരംഗത്തെ അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കേണ്ടതാണ്.

(12) നിർണ്ണയിക്കപ്പെട്ട വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും വിധേയമായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം അവതരിപ്പിക്കാവുന്നതും അപ്രകാരമുള്ള പ്രമേയം സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ആകെയുള്ള അംഗങ്ങളിൽ ഭൂരിപക്ഷത്തിൽ കുറയാതെയുള്ളവരുടെ പിന്തുണയോടുകൂടി പാസ്സാക്കുകയാ ണ്ടെങ്കിൽ ആ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാന്റെ ഉദ്യോഗം അവസാനിക്കുന്നതും അദ്ദേഹം സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻസ്ഥാനം ഉടൻ ഒഴിഞ്ഞതായി കണക്കാക്കേണ്ടതുമാണ്.

162.എ. സ്റ്റാന്റിംഗ് കമ്മിറ്റികൾ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ.

(1) പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റികൾ താഴെ പറയുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്, അതായത്:-

(എ) ഗ്രാമപഞ്ചായത്തിന്റെ,-

(i) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ധനകാര്യം, നികുതി, അക്കൗണ്ടുകൾ, ആഡിറ്റ്,ബഡ്ജറ്റ്, പൊതുഭരണം, നികുതിസംബന്ധമായ അപ്പീൽ, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് നല്കിയിട്ടില്ലാത്ത കാര്യങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(ii) വികസന സ്റ്റാന്റിംഗ് കമ്മിറ്റി വികസന ആസൂത്രണം, സാമൂഹ്യവും സാമ്പത്തികവും പ്ലാനിംഗ്, സ്പെഷ്യൽ പ്ലാനിംഗ്, കൃഷി, മണ്ണുസംരക്ഷണം, സാമൂഹ്യവനവൽക്കരണം, മൃഗ സംരക്ഷണം, ക്ഷീരവികസനം, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, പൊതുമരാമത്ത്, പാർപ്പിടസൗകര്യം, കെട്ടിട നിർമ്മാണങ്ങളുടെ നിയന്ത്രണം, വൈദ്യുതി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(iii) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പട്ടികജാതി-പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹ്യക്ഷേമം, സാമൂഹ്യ സുരക്ഷാ പ്രവർത്തനം, ചേരിപരിഷ്ക്കരണം, ദാരിദ്ര്യ നിർമ്മാർജ്ജനം, പൊതുവിതരണ സമ്പ്രദായം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും;

(iv) ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി പൊതുജനാരോഗ്യം, ശുചീകരണം, ശുദ്ധജലവിതരണം (കുടിവെള്ളം), അഴുക്കുചാൽ, പരിസ്ഥിതി, വിദ്യാഭ്യാസം, കലയും സംസ്കാരവും വിനോദവും എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും; ആകുന്നു.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ