Panchayat:Repo18/vol1-page0180

From Panchayatwiki
Revision as of 06:19, 29 May 2019 by SujithPT (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(9) പഞ്ചായത്തിന്റെ ഓരോ യോഗത്തിലേയും നടപടികുറിപ്പുകളുടെ ഒരു പകർപ്പും (8)-ാം ഉപവകുപ്പ് പ്രകാരം ഏതെങ്കിലും ഭിന്നാഭിപ്രായ കുറിപ്പ് കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പും യോഗ ദിവസം കഴിഞ്ഞ് പത്ത് ദിവസത്തിനകം സെക്രട്ടറി സർക്കാരിലേക്കോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അയച്ചുകൊടുക്കേണ്ടതാണ്.

162. സ്റ്റാന്റിംഗ് കമ്മിറ്റികൾ.

(1) ഓരോ പഞ്ചായത്തിലും താഴെ പറയും പ്രകാരമുള്ള സ്റ്റാന്റിംഗ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്, അതായത്:-

(എ) ഒരു ഗ്രാമപഞ്ചായത്തിൽ

  1. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
  2. വികസന സ്റ്റാന്റിംഗ് കമ്മിറ്റി
  3. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
  4. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി

(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിൽ

  1. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
  2. വികസന സ്റ്റാന്റിംഗ് കമ്മിറ്റി
  3. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
  4. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി

(സി) ഒരു ജില്ലാ പഞ്ചായത്തിൽ

  1. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
  2. വികസന സ്റ്റാന്റിംഗ് കമ്മിറ്റി
  3. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി
  4. ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി
  5. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

(2) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും അതിന്റെ ചെയർമാൻ ഉൾപ്പെടെയുള്ള അംഗസംഖ്യ നിർണ്ണയിക്കപ്പെട്ട പ്രകാരം ആയിരിക്കേണ്ടതും ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും (4)-ാം ഉപവകുപ്പ് പ്രകാരം തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളിൽ ഒരാളുടെ സ്ഥാനം സ്ത്രതീകൾക്കായി സംവരണം ചെയ്യപ്പെടേണ്ടതും, പ്രസിഡന്റും വൈസ്പ്രസിഡന്റും ഒഴികെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റെല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗമായി തെരഞ്ഞെടുക്കപ്പെടേണ്ടതുമാണ്.

(4) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങൾ തങ്ങൾക്കിടയിൽനിന്ന് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം തെരഞ്ഞെടുക്കുന്ന അംഗങ്ങൾ ഉണ്ടായിരിക്കുന്നതും ഒരംഗം ഒരേ സമയം ഒന്നിലധികം സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗമായിരിക്കുവാൻ പാടില്ലാത്തതുമാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ